AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ഏകാധിപതികളായി ജിസേലും നെവിനും; ആദ്യ ദിവസം തന്നെ കിച്ചണിൽ പൊരിഞ്ഞ അടി

Nevin And Gizele Selected As Dictators: നാലാം ആഴ്ചയിലെ ഏകാധിപതികളായി ജിസേലും നെവിനും. എന്നാൽ, തിരഞ്ഞെടുക്കപ്പെട്ട ആദ്യ ആഴ്ച തന്നെ അടുക്കളയിൽ വഴക്കുണ്ടായി.

Bigg Boss Malayalam Season 7: ഏകാധിപതികളായി ജിസേലും നെവിനും; ആദ്യ ദിവസം തന്നെ കിച്ചണിൽ പൊരിഞ്ഞ അടി
ബിഗ് ബോസ്Image Credit source: Screengrab
abdul-basith
Abdul Basith | Published: 26 Aug 2025 11:48 AM

ബിഗ് ബോസ് മലയാളം ഏഴാം സീസണിൻ്റെ പ്രത്യേകതകളിലൊന്നാണ് ഏകാധിപതികൾ. നാലാം ആഴ്ചയിൽ രണ്ട് ഏകാധിപതികളാവും ഹൗസിനെ ഭരിക്കുക എന്ന് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വിവിധ ടാസ്കുകളിലൂടെ രണ്ട് ഏകാധിപതികളെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ, ഏകാധിപതികളുമായി ആദ്യ ദിവസം തന്നെ കിച്ചണിൽ പൊരിഞ്ഞ അടി നടന്നു.

താൻ ഏകാധിപതിയായാൽ എന്ത് ചെയ്യും എന്നതായിരുന്നു ഇവർക്കുള്ള ആദ്യ ടാസ്ക്. ഇതിൽ നിന്ന് ഹൗസ്മേറ്റ്സ് എല്ലാവരും ചേർന്ന് ആറ് പേരെ തിരഞ്ഞെടുത്തു. ജിസേൽ, നെവിൻ, അനുമോൾ, ശൈത്യ, അഭിലാഷ്, ഒനീൽ സാബു. ഇവരെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചു. ഒനീൽ സാബു, ജിസേൽ, നെവിൻ എന്നിവർ ഒരു ഗ്രൂപ്പിലും അനുമോൾ, ശൈത്യ, അഭിലാഷ് എന്നിവർ മറ്റൊരു ഗ്രൂപ്പിലും. ഗ്രൂപ്പിൽ നിന്ന് ഒരാളെ പുറത്താക്കണം, അയാളുടെ ഫോട്ടോ കത്തിയ്ക്കണം എന്നതായിരുന്നു നിർദ്ദേശം. അതാത് ഗ്രൂപ്പിൽ ചർച്ച ചെയ്ത് തീരുമാനമായില്ലെങ്കിൽ ഈ ഗ്രൂപ്പിന് പുറത്തുള്ളവർ തീരുമാനിക്കും. അങ്ങനെ എ ഗ്രൂപ്പിൽ നിന്ന് ഒനീലിനെയും ബി ഗ്രൂപ്പിൽ നിന്ന് അനുമോളെയും പുറത്താക്കാൻ തീരുമാനമായി. തൻ്റെ ഫോട്ടോ കത്തിച്ചതിൽ അനുമോൾ അസ്വസ്ഥയായിരുന്നു. ഇക്കാര്യത്തിൻ്റെ അടിസ്ഥാനത്തിൽ സംസാരമുണ്ടാവുകയും ചെയ്തു.

Also Read: Bigg Boss Malayalam Season 7: ആദിലയുടെ പിറന്നാൾ; ബിന്നിയുടെ വിവാഹവാർഷികം: ബിഗ് ബോസ് ഹൗസിൽ ഇരട്ടിയാഘോഷം

രണ്ടാമത്തെ ടാക്സ് വടം വലി ആയിരുന്നു. ബെസ്റ്റ് ഓഫ് ത്രീയിൽ നെവിനും ജിസേലും ആദ്യ രണ്ട് തവണയും വിജയിച്ചു. ഇതോടെ ഇവർ ഏകാധിപതികളായി. രാജ്ഞിയുടെയും രാജാവിൻ്റെയും വസ്ത്രവും ഇവർക്ക് നൽകി. പിന്നാലെ അടുക്കള ടീമിൽ റെനയെ പ്രത്യേകം ഉൾപ്പെടുത്താനുള്ള നെവിൻ്റെ തീരുമാനത്തെ അനുമോളും നൂറയും അടങ്ങുന്ന കിച്ചൺ ടീം എതിർത്തു. ക്യാപ്റ്റൻ അപ്പാനി ശരത് ഈ തീരുമാനത്തെ അനുകൂലിച്ചെങ്കിലും അനുമോൾ വഴങ്ങിയില്ല. ജിസേൽ കൂടി ഇടപെട്ടതോടെ ഇത് വലിയ വഴക്കിലേക്ക് നീങ്ങുകയായിരുന്നു.