Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു

Director Jayaraj About Mammootty's Film Johny walker second Part: ജോണി വാക്കർ എന്ന ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് ജയരാജ് മുൻപ് പറഞ്ഞിരുന്നു . ഇതിനു വേണ്ടി മമ്മൂട്ടിയെയും ദുൽഖറിനെയും സമീപിച്ചിരുന്നുവെന്നും എന്നാൽ ഇവർക്ക് ഇത് ചെയ്യാൻ താത്പര്യം ഇല്ലെന്നും ജയരാജ് വ്യക്തമാക്കിയിരുന്നു.

Johny Walker 2: ജോണി വാക്കർ 2 ഉടനെ ഉണ്ടാകുമോ? മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു; ജയരാജ് മനസ്സ് തുറക്കുന്നു

ജയരാജ്, മമ്മൂട്ടി, ദുൽഖർ സൽമാൻ

Published: 

18 Jan 2025 | 06:08 PM

മലയാള സിനിമ പ്രേമികൾക്ക് നിരവധി ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് ജയരാജ്. 1992-ൽ മമ്മൂട്ടിയെ കേന്ദ്ര കഥപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ജോണി വാക്കർ . ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകന്‍. സില്ലിമോങ്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജയരാജിന്റെ പ്രതികരണം.

ജോണി വാക്കർ എന്ന ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് ജയരാജ് മുൻപ് പറഞ്ഞിരുന്നു . ഇതിനു വേണ്ടി മമ്മൂട്ടിയെയും ദുൽഖറിനെയും സമീപിച്ചിരുന്നുവെന്നും എന്നാൽ ഇവർക്ക് ഇത് ചെയ്യാൻ താത്പര്യം ഇല്ലെന്നും ജയരാജ് വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ പല ചിത്രങ്ങളും റീറിലീസ് ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ജയരാജിന്‍റെ ഈ പരാമര്‍ശം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Also Read: ‘സിഖ് മതക്കാരെ മോശമാക്കി ചിത്രീകരിച്ചു’; കങ്കണയുടെ ‘എമർജൻസി’ പഞ്ചാബിൽ പ്രദർശിപ്പിക്കില്ല

സംവിധായകന്റെ വാക്കുകൾ

‘ജോണി വാക്കർ 2 ചെയ്യാൻ മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞതാണ്. അതിന്റെ കഥ എല്ലാം സെറ്റാണ്, സിനിമ വന്നാൽ ബ്ലോക്ക് ബസ്റ്റർ അടിക്കുമെന്നും ഉറപ്പാണ്. കാരണം ആ രീതിയിലാണ് അതിനെ ഒരുക്കിയിരിക്കുന്നത്. പക്ഷെ അവർക്ക് രണ്ട് പേർക്കും അത്ര താല്പര്യം ഇല്ല. തത്കാലം അത് മാറ്റി വെച്ചിരിക്കുകയാണ്. എന്നാൽ പൂർണമായും ഉപേഷിച്ചിട്ടില്ല. 90 ൽ പുറത്തിറങ്ങിയ ജോണി വാക്കർ ഇപ്പോഴും ട്രെൻഡിൽ നിൽക്കുന്നുണ്ട്. ഫാഷനിലും പാട്ടിലും ഇന്നും ജോണി വാക്കർ ട്രെൻഡിൽ നിൽക്കുന്നു. ലാലിനെ ജോണി വാക്കറിൽ വിളിച്ചതായിരുന്നു.
ജോണി വാക്കറിലെ സ്വാമി എന്ന കഥാപാത്രത്തിനായാണ് ലാലിനെ വിളിച്ചിരുന്നത്. ഞാൻ ഇല്ലെന്ന് പറഞ്ഞ് ലാൽ അന്ന് ഓടി. വേറെ പണി നോക്കാൻ പറഞ്ഞു. കളിയാട്ടം വന്നപ്പോൾ ലാലിനോട് ഞാൻ പറഞ്ഞു ഇതിന്റെ കാര്യം പറഞ്ഞ് നീ എന്റെടുത്ത് വരണ്ട. ഞാൻ സിദ്ദിഖിനോട് പറഞ്ഞു താൻ എങ്ങനെ എങ്കിലും ലാലിനെ പറഞ്ഞ് മനസ്സിലാക്കാൻ. സിദ്ധിഖ് പറഞ്ഞിട്ടാണ് ലാൽ ആ സിനിമയിൽ അഭിനയിക്കുന്നത്. ആ സിനിമ ചെയ്യുമ്പോൾ ലാലിന് ഒട്ടും കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോഴും ലാൽ ചെയ്ത ഏറ്റവും നല്ല സിനിമ കളിയാട്ടമാണ്,’ ജയരാജ് പറഞ്ഞു.

അതേസമയം ഹൈവേ 2വിനും രണ്ടാം ഭാഗമൊരുക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ജയരാജ്. ‘ഹൈവേ 2 ചെയ്യാന്‍ എല്ലാം ഒരുക്കിയതാണ്. കാസ്റ്റിങ് കോള്‍ പോലും ചെയ്തു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിരിക്കുകയാണെന്നും സ്റ്റൈലിഷ്‌ ചിത്രങ്ങള്‍ ഒരുക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് രണ്ടും ആലോചിച്ചതെന്ന് ജയരാജ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇന്നും ജോണി വാക്കർ രണ്ടിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിന് പ്രധാന കാരണം മമ്മൂട്ടിയും ദുൽഖർ സൽമാനും ഒരുമിച്ച് എത്താനുള്ള ആ​ഗ്രഹമാണ്. എന്തായാലും സംവിധായകൻ ജയരാജിന്റെ വാക്കുകൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. ചിത്രത്തിലെ പാട്ടുകളും ജോണും കുട്ടപ്പായി എന്ന കഥാപാത്രവും ഇന്നും മലയാള സിനിമപ്രേമികളുടെ ഉള്ളിൽ തന്നെയുണ്ട്. അനുജനോടൊപ്പം കോളജില്‍ പഠിക്കാന്‍ വരുന്ന ജോണി വര്‍ഗീസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. തുടര്‍ന്നുള്ള സംഭവ വികാസങ്ങളിലൂടെയാണ് കഥ പുരോഗമിച്ചത്. രഞ്ജിതയായിരുന്നു ചിത്രത്തിലെ നായിക.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ