Renu Sudhi: ‘സുധിയെ ഓര്‍ത്ത് ജീവിച്ചോളാമെന്ന് പറഞ്ഞവളാണോ ഈ കാട്ടിക്കൂട്ടുന്നത്’? എനിക്കും ജീവിക്കണമെന്ന് രേണു സുധി
Renu Sudhi Breaks Silence: ഈ വീഡിയോ തനിക്ക് മോശമായിട്ട് തോന്നിയില്ലെന്നും ഇതുപോലുള്ള വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നും രേണു പറയുന്നു. താൻ ഇതിൽ കംഫർട്ട് ആണെന്നും അതുകൊണ്ടാണ് ചെയ്തതെന്നുമാണ് രേണു പറയുന്നത്.

രേണു സുധിയുടെ പുതിയ റീൽസ് വിഡിയോയിൽ നിന്നും
രണ്ട് വർഷം മുൻപാണ് വാഹനാപകടത്തിൽ മിമിക്രിതാരവും നടനുമായ കൊല്ലം സുധി മരണപ്പെടുന്നത്. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള സഹായങ്ങളാണ് താരത്തിന്റെ കുടുംബത്തിന് ലഭിച്ചത്. പിന്നീട് ഭാര്യ രേണു സുധി അഭിനയ രംഗത്തേക്ക് കടന്നുവന്നു. സോഷ്യൽ മീഡിയയിൽ ചെറിയ റീൽ വീഡിയോ പങ്കുവച്ച താരം അടുത്തിടെയാണ് ഒരു ഷോര്‍ട്ട് ഫിലിമിൽ കേന്ദ്രകഥാപാത്രപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ നിരന്തരം സൈബർ ആക്രമണമാണ് താരത്തിനെ തേടി എത്തുന്നത്.പലപ്പോഴും ഇത്തരത്തിലുള്ള വിമർശനങ്ങൾക്കെതിരെ രേണു പ്രതികരിച്ചെങ്കിലും ഇന്നും അതിനൊരു കുറവ് വന്നിട്ടില്ല. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം രേണു പങ്കുവച്ച വീഡിയോക്ക് താഴെ വന്ന കമന്റ്.
കഴിഞ്ഞ ദിവസമാണ് ദാസേട്ടൻ കോഴിക്കോട് എന്ന ആളിനൊപ്പമുള്ള ഗ്ലാമർ റീൽസ് വീഡിയോ രേണു പങ്കുവയ്ക്കുന്നത്.‘ചാന്തുപൊട്ട്’ സിനിമയിലെ ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാനത്തിന് ചുവടുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും അൽപം ഇഴുകിച്ചേർന്നാണ് അഭിനയിച്ച വീഡിയോ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിവച്ചത്. ‘സുധിയെ ഓര്‍ത്ത് ജീവിച്ചോളാമെന്ന് പറഞ്ഞവളാണോ ഈ കാട്ടിക്കൂട്ടുന്നത്’, ‘നാണമുണ്ടോ ഇങ്ങനെ ചെയ്യാന്‍’ എന്നൊക്കെയാണ് ഭൂരിഭാഗം കമന്റുകളും. എന്നാല്‍ അതേസമയം രേണുവിനെ പിന്തുണച്ചും ആളുകൾ രംഗത്ത് എത്തിയിരിക്കുകയാണ്. വിധവ ആയെന്ന് പറഞ്ഞ് ഇതൊന്നും ചെയ്യാന്‍ പാടില്ലേ? സുധിയെ കളഞ്ഞിട്ട് പോയതല്ലല്ലോ എന്നീങ്ങനെയാണ് പിന്തുണച്ചുള്ള കമന്റ്.
ഇപ്പോഴിതാ പുതിയ റിൽസിനു താഴെ വരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുയാണ് രേണു സുധി. ഈ വീഡിയോ തനിക്ക് മോശമായിട്ട് തോന്നിയില്ലെന്നും ഇതുപോലുള്ള വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നും രേണു പറയുന്നു. താൻ ഇതിൽ കംഫർട്ട് ആണെന്നും അതുകൊണ്ടാണ് ചെയ്തതെന്നുമാണ് രേണു പറയുന്നത്. തനിക്ക് ആഹാരം കഴിക്കണമെന്നും തനിക്ക് ആര് ചെലവിനു തരുമെന്നും രേണു ചോദിക്കുന്നു. അഭിനയം തന്റെ ജോലിയാണ് എന്നാണ് രേണു പറയുന്നത്.കുട്ടിക്കാലം തൊട്ടെ ഡാൻസ്, അഭിനയവുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ അന്നൊന്നും ആർക്കും അവസരം തരാൻ തോന്നിയില്ലെന്നാണ് രേണു പറയുന്നത്.
താൻ മറ്റൊരാളെ കെട്ടാൻ പോയിട്ടില്ല. സുധിച്ചേട്ടൻ തന്റെ ഓർമയിൽ ജീവിക്കുകയാണെന്നാണ് രേണു പറയുന്നത്. ജീവിക്കാൻ വേണ്ടിയാണ് ആർടിസ്റ്റ് ആയത്. നല്ലത് പറഞ്ഞില്ലേലും പബ്ലിക് ആയി തെറി വിളിക്കാതെ ഇരിക്കുവെന്നും രേണു പറഞ്ഞു. സുധിച്ചേട്ടൻ വീഡിയോ കാണുന്നുണ്ട്. അദ്ദേഹം ഭയങ്കര സന്തോഷവാനാകുമെന്നും രേണു പറഞ്ഞു.