Renu Sudhi: ഈ ആങ്ങളമാരെയൊന്നും നേരത്തെ കണ്ടില്ലല്ലോ? സുധിച്ചേട്ടനോടുള്ള സ്‌നേഹമല്ല ഇത്; തുറന്നടിച്ച് രേണു സുധി

Renu Sudhi Criticised Negative Comments: ചാന്തുപൊട്ടിലെ പാട്ടിനൊപ്പമാണ് ഇരുവരും റീൽ അവതരിപ്പിച്ചത്. പിന്നാലെ സമൂഹ മാധ്യമങ്ങളിലാകെ സദാചാരവാദികളുടെ കടന്നുകയറ്റമാണ് കാണാൻ കഴിഞ്ഞത്. അധികം ആളുകളും രേണുവിനെ വിമർശിച്ചുകൊണ്ടാണ് രംഗത്തെത്തിയത്.

Renu Sudhi: ഈ ആങ്ങളമാരെയൊന്നും നേരത്തെ കണ്ടില്ലല്ലോ? സുധിച്ചേട്ടനോടുള്ള സ്‌നേഹമല്ല ഇത്; തുറന്നടിച്ച് രേണു സുധി

Renu Sudhi, Dasettan Kozhikode

Published: 

21 Feb 2025 20:33 PM

രണ്ട് വർഷം മുമ്പ് മരിച്ചുപോയ മിമിക്രിതാരവും നടനുമായ കൊല്ലം സുധി ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. സുധിയെപ്പോലെ സുധിയുടെ കുടുംബത്തെയും എല്ലാവർക്കും സുപരിചിതമാണ്. അടുത്തിടയായി സമൂഹ മാധ്യമങ്ങളിൽ സുധിയുടെ കുടുംബത്തിൻ്റെ ചില വാർത്തകളാണ് വൈറലാവുന്നത്. അത്തരത്തിൽ ഒന്നാണ് രേണു സുധിയുടെ വൈറൽ റീൽ വീഡിയോ. ദാസേട്ടൻ കോഴിക്കോടിനൊപ്പം രേണു സുധി ചെയ്ത ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

ചാന്തുപൊട്ടിലെ പാട്ടിനൊപ്പമാണ് ഇരുവരും റീൽ അവതരിപ്പിച്ചത്. പിന്നാലെ സമൂഹ മാധ്യമങ്ങളിലാകെ സദാചാരവാദികളുടെ കടന്നുകയറ്റമാണ് കാണാൻ കഴിഞ്ഞത്. അധികം ആളുകളും രേണുവിനെ വിമർശിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സദാചാരവാദികൾക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് രേണു. ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രേണു കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുന്നത്.

ഒരു നെഗറ്റീവ് കമന്റുകൾക്കും തൻ്റെ മനസ്സിനെ തളർത്താൻ സാധിക്കില്ലെന്നാണ് രേണു പറഞ്ഞിരിക്കുന്നത്. രേണുവിന് പിന്തുണയുമായി ദാസേട്ടൻ കോഴിക്കോടും രം​ഗത്തെത്തിയിട്ടുണ്ട്. നെ​ഗറ്റീവ് കമൻ്റിടുന്നവരാരും സുധി ചേട്ടനോടുള്ള ആത്മാർത്ഥമായ സ്‌നേഹം കൊണ്ടല്ല ഇവിടെ വന്ന് ഇത്തരം കാര്യങ്ങൾ പറയുന്നതെന്നും രേണു വ്യക്തമാക്കി.

”എപ്പോഴും പറയുന്നത് തന്നെയാണ് ഇതിനോടും പറയാനുള്ളത്. നെഗറ്റീവ് കമന്റുകൾ എന്നെ ഒരിക്കലും ബാധിക്കില്ല. എന്റെ ഭർത്താവിനെ നഷ്ടമായതിനേക്കാൾ വേദനയൊന്നും നെഗറ്റീവ് കമന്റുകൾക്കില്ല. എന്തിനെയും നേരിടാൻ തയ്യാറായാണ് താനിന്ന് ജീവിക്കുന്നത്. നെഗറ്റീവ് കേൾക്കുമ്പോൾ നമ്മളെ സ്‌നേഹിക്കുന്നവർക്ക് ചിലപ്പോൾ വിഷമം തോന്നും. രേണു നിന്നെപ്പറ്റി ഇങ്ങനെയെല്ലാം കണ്ടുവെന്ന് അവർ തന്നോട് പറയും. പക്ഷെ ഇത്തരം കമന്റുകളൊന്നും താൻ ശ്രദ്ധിക്കാറില്ല. ആദ്യമൊക്കെ ചിലതിന് മറുപടി നൽകുമായിരുന്നു. എന്നാൽ ഇപ്പോൾ അതുമില്ല. എനിക്ക് നാടകത്തിന്റെ തിരക്കായതിനാൽ അത് നിർത്തി” രേണു സുധി പറഞ്ഞു.

താനൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇനിയും അഭിനയിക്കുമെന്നും രേണു പറഞ്ഞു. രേണുവിനെ എങ്ങനെയെങ്കിലും തകർക്കണം എന്ന് മാത്രമാണ് കമൻ്റിടുന്നവരുടെ ലക്ഷ്യമെന്നും പക്ഷെ ഞാൻ ഒരിക്കലും തകരില്ലെന്നും രേണു വ്യക്തമാക്കി. എന്റെ കൂടെ എന്റെ കുടുംബമുണ്ട്. എന്റെ മൂത്തമകൻ ഉണ്ട്. അഞ്ച് വയസുള്ള ഇളയമകൻ വരെ എനിക്ക് ഏറെ പിന്തുണ നൽകാറുണ്ട് അതിനപ്പുറം ഒന്നും വേണ്ട രേണു തുറന്നുപറഞ്ഞു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ