Renu Sudhi: ‘ഇപ്പോഴല്ലേ ഞാനും എന്റെ തന്തയും നാറിയും ചെറ്റയുമായത്; ഞാൻ ഒന്നും മറന്നിട്ടില്ല’; വീട് നിർമിച്ചയാൾക്കെതിരെ രേണു സുധി
Renu Sudhi Against Builder Firoz തനിക്കെതിരെയും അച്ഛനെതിരെയും സംസാരിച്ചതിന് എതിരെയാണ് രേണു സുധി ആഞ്ഞടിച്ചത്. ഇപ്പോഴല്ലേ താനും തന്റെ തന്തയും നാറിയും ചെറ്റയുമായതെന്നും താൻ ഒന്നും മറന്നിട്ടില്ലെന്നും രേണു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

Renu Sudhi
കഴിഞ്ഞ കുറച്ചുനാളുകളായി രേണു സുധിയുമായി ബന്ധപ്പെട്ട വീട് വിവാദമാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ബിഷപ്പ് നോബിൾ ഫിലിപ്പ് ഇഷ്ടദാനം നൽകിയ വസ്തു റദ്ദാക്കണമെന്ന് വക്കീൽ നോട്ടിസ് അയച്ചതിന് പിന്നാലെയാണ് വിവാദത്തിന് തുടക്കം കുറിച്ചത്. ഇതിനു പിന്നാലെ ബിൽഡർ ഫിറോസും രേണുവിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രേണു സുധി.
തനിക്കെതിരെയും അച്ഛനെതിരെയും സംസാരിച്ചതിന് എതിരെയാണ് രേണു സുധി ആഞ്ഞടിച്ചത്. ഇപ്പോഴല്ലേ താനും തന്റെ തന്തയും നാറിയും ചെറ്റയുമായതെന്നും താൻ ഒന്നും മറന്നിട്ടില്ലെന്നും രേണു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. നമ്മൾ തമ്മിൽ ഈ പ്രശ്നം ഉണ്ടാകുന്നതിന് മുമ്പ് വരെ നമ്മൾ നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും മെസേജ് അയച്ചിരുന്നുവെന്നും താൻ അത് മറക്കില്ലെന്നും രേണു സുധി വീഡിയോയിൽ പറയുന്നു.
Also Read: ‘പ്രിയം അത്ര മോശം അനുഭവമായിരുന്നുവോ?’ അഭിനയിക്കാതിരുന്നത് എന്തുകൊണ്ട്? തുറന്നുപറഞ്ഞ് ദീപ നായർ
എന്നാൽ ഇതിനു പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് ഫിറോസും രംഗത്ത് എത്തുന്ന കാഴ്ചയാണ് കണ്ടത്. തനിക്ക് എന്തിന്റെ കേടായിരുന്നു എന്നാണ് ഫിറോസിന്റെ പോസ്റ്റ്. ‘എന്താണ് ശരിക്കും പ്രശ്നം എന്ന്’ കമന്റിട്ടവരോട് ‘ഒരു വീട് കൊടുത്തു കുടുങ്ങി’എന്നും ഫിറോസ് മറുപടി നൽകിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.