Renu Sudhi: ‘എല്ലാവർക്കും ഫീലിങ്സ് ഉണ്ടാകും; സർക്കാർ ഉദ്യോ​ഗസ്ഥന്റേയും ദുബായ്ക്കാരന്റേയും ആലോചന വന്നു’; രേണു സുധി

Renu Sudhi About Getting Marriage Proposals: തനിക്ക് ഒട്ടേറെ വിവാഹാലോചനകൾ വരുന്നുണ്ടെന്നും നിലവിൽ അതേകുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും പറയുകയാണ് രേണു സുധി. പ്രണയത്തെയും വിവാഹ​ത്തെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു രേണു.

Renu Sudhi: എല്ലാവർക്കും ഫീലിങ്സ് ഉണ്ടാകും; സർക്കാർ ഉദ്യോ​ഗസ്ഥന്റേയും ദുബായ്ക്കാരന്റേയും ആലോചന വന്നു; രേണു സുധി

രേണു സുധി

Updated On: 

06 Jun 2025 19:41 PM

കഴിഞ്ഞ ഏതാനും നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആളാണ് അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. അടുത്തിടെ രേണു അഭിനയിച്ച ചില ആൽബങ്ങളും റീൽസുകളുമാണ് വിമർശനങ്ങൾ ഉയരാൻ കാരണമായത്. ഇതുമൂലം പലതരത്തിലുള്ള പരിഹാസങ്ങളും ട്രോളുകളും രേണുവിന് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. എങ്കിലും, ഇതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുകയാണ് രേണു സുധി.

ഇപ്പോഴിതാ, തനിക്ക് ഒട്ടേറെ വിവാഹാലോചനകൾ വരുന്നുണ്ടെന്നും നിലവിൽ അതേ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും പറയുകയാണ് രേണു. പ്രണയത്തെയും വിവാഹ​ത്തെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. തനിക്ക് യഥാർത്ഥ പ്രണയം ഉള്ളത് സുധിയോട് മാത്രമാണെന്നും അതിൽ നിന്നും മാറാൻ കഴിഞ്ഞിട്ടില്ലെന്നും രേണു പറഞ്ഞു. മെയിൻ സ്ട്രീം വൺ എന്ന യുട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു രേണു സുധി.

“മനുഷ്യരല്ലേ. പ്രണയവും മറ്റുമൊക്കെ ഓരോ മനുഷ്യന്റേയും ഉള്ളിൽ ഉള്ള ചിന്തകളാണ്. എന്നാൽ, ഈ നിമിഷം വരെ എനിക്ക് സുധിച്ചേട്ടനോട് മാത്രമെ പ്രണയം ഉള്ളൂ. വേറൊരു കല്യാണത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഇപ്പോഴും ഞാൻ സുധിച്ചേട്ടന്റെ ഭാ​ര്യയാണ്, വേറെ കല്യാണം കഴിച്ചിട്ടില്ല. എനിക്ക് സുധിയോട് മാത്രമാണ് യഥാർത്ഥ പ്രണയം ഉള്ളത്. അതിൽ നിന്നും മാറാൻ പറ്റിയിട്ടില്ല. പിന്നെ ഞാൻ എന്തിനാണ് വേറൊരാളെ പ്രണയിക്കുന്നത്. എല്ലാവർക്കും ഉള്ളിൽ ഫീലിങ്സ് ഒക്കെ ഉണ്ടാകും. കുറച്ച് കാലം കഴിഞ്ഞ് ഒരുപക്ഷെ എനിക്ക് പ്രണയം ഉണ്ടെന്ന് പറഞ്ഞ് ഞാൻ പോസ്റ്റ് ഇടുമാകും. എന്നാൽ, അതൊരിക്കലും സുധിച്ചേട്ടനെ ഉപേക്ഷിച്ച് വേറൊരാളെ കല്യാണം കഴിക്കുന്നതല്ല. എന്റെ ഫീലിങ്സാണ്” രേണു പറയുന്നു.

ALSO READ: പുതിയ സീരീസിൽ കാണാനില്ല, കരിക്കിൽ നിന്നും ജീവൻ സ്റ്റീഫനെ ഒഴിവാക്കിയോ?; ചർച്ചകൾ ഇങ്ങനെ

“എനിക്ക് ഒരുപാട് കല്യാണ ആലോചനകൾ വരുന്നുണ്ട്. ഒരാൾ സർക്കാർ ഉദ്യോ​ഗസ്ഥനാണ്. പുള്ളി ഡിവോഴ്സ് ആണ്. നേരിട്ട് വന്നാണ് എന്നോട് സംസാരിച്ചത്. ഇപ്പോൾ നോക്കില്ലെന്ന് പറഞ്ഞ് പുള്ളിയെ തിരികെ അയച്ചു. മോളേപ്പോലെ നോക്കിക്കോളാം എന്ന് പറഞ്ഞ് ഒരു ദുബായ്ക്കാരൻ വന്നിരുന്നു. എന്റെ കൈയ്യിൽ സ്വത്തുണ്ട്, സോഷ്യൽ മീഡിയയിൽ എന്ത് വന്നാലും കുഴപ്പമില്ല എന്നൊക്കെ പറഞ്ഞ് ഒത്തിരി പേർ വരുന്നുണ്ട്. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് നാലഞ്ച് ആലോചനകളെങ്കിലും വന്നിട്ടുണ്ട്. അവരൊക്കെ നേരിട്ടാണ് സംസാരിക്കുന്നത്” രേണു സുധി കൂട്ടിച്ചേർത്തു.

Related Stories
Dileep: ‘ആരാണ് ദിലീപിന്റെ തലയിൽ കെട്ടി വെച്ചത്, ആ ക്വട്ടേഷന് പിന്നിലുള്ളവരെ കണ്ടെത്തണം; ക്ഷമ പറഞ്ഞതിന് കാരണം’: ആലപ്പി അഷ്റഫ്
Renu Sudhi: ‘ഞാനും ഒരമ്മയല്ലേ; കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ചു, സുധിച്ചേട്ടനും കിച്ചുവുമൊക്കെ പൊട്ടിക്കരഞ്ഞു’; രേണു സുധി
Bigg Boss Contestant Maneesha KS: ‘ബിഗ് ബോസില്‍നിന്ന് ഇറങ്ങിയശേഷം പട്ടിണിയിലായി; ഞാനും സാഗറും തമ്മില്‍ അവിഹിത ഉണ്ടെന്നു വരെ പ്രചരിപ്പിച്ചു’
Ahaana Krishna: ദിയ വരാഞ്ഞിട്ടാണോ, അതോ നിങ്ങള്‍ ഒഴിവാക്കിയതോ! കുടുംബസമേതം ദുബായിൽ! ചിത്രങ്ങൾ പങ്കിട്ട് അഹാന
BHA BHA BA Trailer: ഭഭബ ട്രെയ്‌ലറില്‍ ഒരു സര്‍പ്രൈസുണ്ട്; ലാലേട്ടനല്ലേ ഊഹിക്കാമല്ലോ…
96 Movie Kadhale song story: പാട്ടിനിടയിലെ ആ ശബ്ദം പറയുന്നത് തിമിംഗലത്തിന്റെയും പക്ഷിയുടെയും വിരഹകഥ
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്