Renu Sudhi: ‘ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാണെന്ന് പറഞ്ഞവർക്ക്’; രേണു സുധി
Renu Sudhi on Cyber Attack: വിമർശിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് രേണുവിന്റെ മറുപടി.

Renu Sudhi (1)
നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ വേർപാടിനു ശേഷം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾക്കിടെയായ ഒരു വ്യക്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു സുധി. റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. എന്നാൽ തുടക്കത്തിലുണ്ടായ ജന പിന്തുണ പിന്നീട് രേണുവിന ലഭിച്ചിരുന്നില്ല. ഗ്ലാമറസായും ഇന്റിമേറ്റായും അഭിനയിച്ച് തുടങ്ങിയതോടെയാണ് സോഷ്യൽ മീഡിയയിൽ രേണുവിന് വിമർശനങ്ങൾ വന്നത്.
രണ്ട് ആൺകുട്ടികളുടെ അമ്മയും വിധവയുമായ സ്ത്രീ ഗ്ലാമറസായും ഇന്റിമേറ്റായും അഭിനയിക്കുന്നതിനോടായിരുന്നു പ്രേക്ഷകരുടെ എതിർപ്പ്. രേണുവിന്റെ മിക്ക പോസ്റ്റിനടിയിലും നെഗ്റ്റീവ് കമന്റ് വരാൻ തുടങ്ങി. പലപ്പോഴും ഇത്തരം കമന്റുകൾക്കെതിരെ പ്രതികരിച്ച് രേണു രംഗത്ത് വരുന്ന കാഴ്ച കണ്ടിട്ടുണ്ട്.
രേണു ഇത്തരത്തിൽ അഭിനയിക്കുന്നത് മക്കൾക്ക് നാണക്കേടല്ലേ എന്ന തരത്തിൽ പല ചോദ്യങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് രേണുവിന്റെ മറുപടി. രണ്ട് മക്കൾക്കും ഒപ്പമിരുന്നുള്ള സെൽഫി ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രേണുവിന്റെ പ്രതികരണം.
താൻ അഭിനയിക്കുന്നത് തന്റെ മക്കൾക്ക് നാണക്കേടാ, എന്ന് പറഞ്ഞവർക്ക് എന്ന് പറഞ്ഞുകൊണ്ടാണ് രേണു കുറിപ്പ് ആരംഭിച്ചത്. തന്റെ രണ്ടും മക്കളുമായി താൻ ഇതാ മുന്നോട്ടു പോകുന്നുവെന്നും. അവരാണ് തന്റെ ഏറ്റവും വലിയ പിന്തുണയെന്നും രേണു സുധി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി മക്കൾക്കൊപ്പം എടുത്ത സെൽഫിയാണ് ഇതെന്നും രേണു പറയുന്നുണ്ട്. കിച്ചു തന്റെ മൂത്തമോൻ, തന്റെ ഇളയ മകൻ ഋതുവിനേക്കാൾ സ്നേഹം അൽപം കൂടുതൽ കിച്ചുവിനോടാണെന്നും കാരണം അവൻ ആണ് തന്നെ ആദ്യം അമ്മ എന്ന് വിളിച്ചതെന്നും രേണു പറയുന്നു. നെഗറ്റീവ് പറഞ്ഞാലും തനിക്ക് പ്രശ്നമില്ലെന്നും രേണു സുധി കുറിപ്പിൽ പറയുന്നു.