Renu Sudhi: ‘സുധിച്ചേട്ടന്റെ മണമുള്ള പെർഫ്യൂം ഞാൻ അടിച്ചിട്ടേയില്ല, അത് മണത്താൽ നിങ്ങളൊക്കെ ഇവിടുന്ന് ഓടും’; രേണു സുധി

Renu Sudhi Talks About Sudhi's Perfume: സുധിയുടെ മരണശേഷം അവതാരക ലക്ഷ്മി നക്ഷത്ര രേണുവിന് സമ്മാനിച്ച അദ്ദേഹത്തിന്റെ മണമുള്ള പെർഫ്യൂമിനെ കുറിച്ച് അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തോട് അവർ പ്രതികരിച്ചിരുന്നു. രേണു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

Renu Sudhi: സുധിച്ചേട്ടന്റെ മണമുള്ള പെർഫ്യൂം ഞാൻ അടിച്ചിട്ടേയില്ല, അത് മണത്താൽ നിങ്ങളൊക്കെ ഇവിടുന്ന് ഓടും; രേണു സുധി

രേണു സുധി

Updated On: 

27 Apr 2025 18:49 PM

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ കഴിഞ്ഞ ഏതാനും നാളുകളായി സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. രേണു അടുത്തിടെ അഭിനയിച്ച ചില ആൽബങ്ങളും റീൽസുകളുമാണ് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചത്. സുധിയുടെ മരണശേഷം അവതാരക ലക്ഷ്മി നക്ഷത്ര അദ്ദേഹത്തിന്റെ മണമുള്ള പെർഫ്യൂം ദുബായിൽ നിന്നും പ്രത്യേകമായി തയാറാക്കി രേണുവിന് സമ്മാനിച്ചിരുന്നു. ഇതേ തുടർന്ന് ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ, ഈ പെർഫ്യൂമിനെ കുറിച്ച് അടുത്തിടെ രേണു സുധി പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ലക്ഷ്മി നക്ഷത്ര രേണു സുധിക്ക് പെർഫ്യൂം നൽകിയത് യൂട്യൂബിന്റെ റീച്ച് വര്‍ധിപ്പിക്കാനും സുധിയെ വിറ്റ് കാശുണ്ടാക്കാനും ആണെന്ന തരത്തിൽ ഉള്ള വിമര്‍ശനവും അന്ന് ഉയര്‍ന്നിരുന്നു. എന്നാൽ, ലക്ഷ്മി നൽകിയ ഈ സമ്മാനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും സുധിചേട്ടന്‍ ഷൂട്ട് കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോഴുള്ള മണമാണെന്നുമായിരുന്നു വിമർശിച്ചവരോടുള്ള രേണുവിന്റെ മറുപടി. എന്നാൽ, ഇപ്പോൾ ആ പെർഫ്യൂമിനെ കുറിച്ച് രേണു സുധി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കവേ ആയിരുന്നു പ്രതികരണം.

ആ പെർഫ്യൂം അടിക്കാനുള്ളതല്ലെന്നും സുധിച്ചേട്ടന്റെ മണം തനിക്കും മകന്‍ കിച്ചുവിനും അടുത്ത വീട്ടുകാര്‍ക്കും മനസിലാകുന്ന മണമാണെന്നും അത് ദേഹത്ത് അടിയ്ക്കേണ്ട പെർഫ്യൂമല്ലെന്നുമാണ് രേണു പറഞ്ഞത്. താൻ അത് അടിച്ചിട്ടേയില്ലെന്നും, സുധിച്ചേട്ടനെ ഓര്‍ക്കുമ്പോള്‍ അത് തുറന്ന് മണം കിട്ടുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഇവിടെ എവിടെയോ ഉണ്ടെന്നൊരു തോന്നലുണ്ടാകുമെന്നും രേണു പറയുന്നു. ആ പെർഫ്യൂം മണത്താൽ നിങ്ങളൊക്കെ ഇവിടുന്ന് ഓടും. അത് വല്ലാത്തൊരു മണമാണ്. സുധിച്ചേട്ടന്‍ ഷൂട്ടിങ് ഒക്കെ കഴിഞ്ഞുവരുമ്പോള്‍ കുളിക്കുന്നതിന് മുന്‍പ് ഷര്‍ട്ട് ഊരിയിടുമ്പോഴുള്ള വിയര്‍പ്പൊക്കെയുള്ള മണമാണ്. അത് എങ്ങനെയാണ് ദേഹത്ത് അടിക്കുന്നത്. അത് തീര്‍ന്നിട്ടില്ല, അതുപോലെ തന്നെ ഇരിപ്പുണ്ട്. അത് ഉപയോ​ഗിക്കാൻ പറ്റുന്നതല്ലെന്നും രേണു കൂട്ടിച്ചേർത്തു.

ALSO READ: വന്ദനത്തിൽ അവർ ഒരുമിക്കുന്നതായിരുന്നു എനിക്കിഷ്ടം; ഇപ്പോഴത്തെ ക്ലൈമാക്സിന് കാരണം എംടി എന്ന് ജഗദീഷ്

ഇതോടെ സോഷ്യൽ മീഡിയയിൽ രേണുവിനെതിരെ വീണ്ടും വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഇത്രയും നാളും അത് മണമായിരുന്നു, ഇപ്പോൾ അവർക്കത് നാറ്റമായി മാറിയെന്നുമാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റ്. ലക്ഷ്മി നക്ഷത്ര ഇതൊന്നും കേള്‍ക്കുന്നില്ലേ എന്നും പലരും ചോദിക്കുന്നു.

Related Stories
PT Kunju Muhammed Assault Case: ലൈംഗികാതിക്രമ പരാതിയില്‍ കഴമ്പുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി. കുഞ്ഞുമുഹമ്മദ്
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം