Kilukkam Movie: ശ്ശെടാ… ആ നടിയോ? കിലുക്കത്തിൽ മോഹൻലാലിന്റെ നന്ദിനിക്കുട്ടിയാകേണ്ടിയിരുന്നത് രേവതിയല്ല! മറ്റൊരു നടി
Mohanlal Movie Kilukkam: മലയാള സിനിമയിൽ അക്കാലത്ത് തിളങ്ങി നിന്നിരുന്ന ആ നടി ചിത്രത്തിൽ അഭിനയിക്കാമെന്നും സമ്മതം മൂളി. എന്നാൽ ഷൂട്ടിങ്ങിന്റെ ദിവസങ്ങൾക്ക് മുമ്പ് ഒഴിയുകയായിരുന്നു

Revathi
എല്ലാ തലമുറയിൽ പെട്ടവർക്കും ഒരേ പോലെ ഇഷ്ടമുള്ള മലയാള ചിത്രമാണ് കിലുക്കം. 1991ൽ റിലീസ് ചെയ്ത ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ചിത്രത്തിലെ പല ഡയലോഗുകളും ഇന്നും പലരും സാധാരണ ജീവിതത്തിൽ ഉപയോഗിക്കുന്നവയാണ്. മോഹൻലാൽ രേവതി കോംബോയിൽ ഇറങ്ങിയ സിനിമയിൽ തിലകൻ, ജഗതി, ഇന്നസെന്റ് എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തിയിരുന്നു. ഇതിലുള്ള ഓരോ സിനുകളും ആളുകൾ ഇന്നും ആവർത്തിച്ച് കാണുന്നവയാണ്.
ചിത്രത്തിലെ രേവതിയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയതായിരുന്നു. കൊച്ചു കുട്ടിയെ പോലെ പെരുമാറിയ രേവതിയുടെ അഭിനയം ആളുകളിൽ ഒട്ടും മടുപ്പ് ഉണ്ടാക്കിയില്ല. മാത്രമല്ല ഇന്ന് രേവതിക്ക് പകരം ആ കഥാപാത്രത്തിലേക്ക് മറ്റൊരാളെ ചിന്തിക്കാനും ബുദ്ധിമുട്ടായിരിക്കും. എന്നാൽ യഥാർത്ഥത്തിൽ രേവതിക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തിരുന്നത് മറ്റൊരു നടിയെ ആയിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ ഒരാൾ പങ്കുവെച്ച സിനിമ വാരികയിലെ ഒരു ചിത്രമാണ് രേവതിയായിരുന്നില്ല എന്ന അനുമാനത്തിലേക്ക് എത്താൻ കാരണം. നടി അമല ആയിരുന്നു ആദ്യം കിലുക്കത്തിൽ നായികയായി കാസ്റ്റ് ചെയ്തിരുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ട അമല സിനിമയ്ക്ക് അഭിനയിക്കാൻ സമ്മതവും മൂളി.
ആ സമയത്ത് മലയാളം സിനിമയിൽ തിളങ്ങിനിൽക്കുന്ന നായികയായിരുന്നു അമല. എന്നാൽ ചിത്രീകരണ സമയത്ത് കുറച്ചു ദിവസങ്ങൾക്ക് മുൻപ് തനിക്ക് അഭിനയിക്കാൻ സാധിക്കില്ലെന്ന് നടി അറിയിക്കുകയായിരുന്നു. ചില അസൗകര്യങ്ങൾ കാരണമാണ് നടിക്ക് അഭിനയിക്കാൻ സാധിക്കാതിരുന്നത്. അങ്ങനെ ആ സിനിമ രേവതിയിലേക്ക് എത്തുകയും ചെയ്തു. ഒരു വർഷത്തോളം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമാണ് കിലുക്കം. വേണു നാഗവള്ളി തിരക്കഥയും കഥയും ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ഗുഡ് നൈറ്റ് ഫിലിംസിനു വേണ്ടി ആർ മോഹനാണ്.