AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Parashakti: ‘പരാശക്തി’ക്ക് പ്രദർശനാനുമതി; ചിത്രം നാളെ റിലീസിനെത്തും; ‘ജനനായകൻ’ എന്നെത്തും?

Jana Nayagan vs Parasakthi: ചിത്രത്തിന് U/A സർട്ടിഫിക്കേറ്റ് ലഭിച്ചതായി നിർമാതാക്കളായ ഡോൺ പിക്ചേഴ്സ് അറിയിച്ചു. ഇതോടെ ചിത്രം നാളെ തന്നെ റിലീസ് ചെയ്യുമെന്നാണ് വിവരം.

Parashakti: ‘പരാശക്തി’ക്ക് പ്രദർശനാനുമതി; ചിത്രം നാളെ റിലീസിനെത്തും;  ‘ജനനായകൻ’ എന്നെത്തും?
Jana Nayagan Vs ParasakthiImage Credit source: social media
Sarika KP
Sarika KP | Published: 09 Jan 2026 | 02:07 PM

തമിഴ് സൂപ്പര്‍ താരവും ടിവികെ നേതാവുമായ വിജയ്​യുടെ അവസാന സിനിമയായി പ്രഖ്യാപിക്കപ്പെട്ട ‘ജനനായക’ന്റെ റിലീസിൽ അവ്യക്തത തുടരുന്നതിനി‌ടെ ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ക്ക് സെൻസർ സർട്ടിഫിക്കറ്റ് കിട്ടി. ചിത്രത്തിന് U/A സർട്ടിഫിക്കേറ്റ് ലഭിച്ചതായി നിർമാതാക്കളായ ഡോൺ പിക്ചേഴ്സ് അറിയിച്ചു. ഇതോടെ ചിത്രം നാളെ തന്നെ റിലീസ് ചെയ്യുമെന്നാണ് വിവരം.

ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രമേയമാക്കിയ ചിത്രത്തിൽ നിന്ന് 15 രം​ഗങ്ങൾ കൂടി ഒഴിവാക്കണമെന്ന് സെന്‍സർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. റിവൈസിംഗ് കമ്മിറ്റിയും ചിത്രം പരിശോധിച്ചതിന് ശേഷമാണ് അനുമതി നൽകിയത്. സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രം ഈ മാസം 14നായിരുന്നു ആദ്യം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് നേരത്തേയാക്കിയാക്കുകയായിരുന്നു. ഇതിനു പിന്നിൽ വിജയ് ചിത്രത്തിന്റെ തിയേറ്ററുകൾ കുറയ്ക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു.

Also Read:പാടില്ലാത്തത് നിരവധി , ജനനായകന് കിട്ടിയതും, U/A സർട്ടിഫിക്കറ്റ് ഇങ്ങനെ

ശിവകാർത്തികേയന് പുറമേ രവി മോഹനും അഥർവയും ശ്രീലീലയും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഡോൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കൊച്ചുമകനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകനുമായ ഇമ്പൻ ഉദയനിധിയാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

അതേസമയം വിജയ് നായകനായി എത്തുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ റിലീസ് തീയതി ഇതുവരെ വ്യക്തമായിട്ടില്ല. ചിത്രം ഇന്നായിരുന്നു പുറത്തിറങ്ങേണ്ടിയിരുന്നത്.