Rimi Tomy: റിമിയുടെ ചെക്കൻ ബോഡിബിൽഡർ, കല്യാണം നവംബറിൽ ; കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് താരം

Rimi Tomy Marriage:വരന്റെ പേര് ലിബിൻ മാത്യു എന്നാണ് മുംബൈയിലെ ഡോമ്പിവല്ലിയിൽ വെച്ച് നവംബറിൽ തന്നെ വിവാഹം നടക്കുമെന്നും റിമി ടോമി വെളിപ്പെടുത്തി. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ റിമി ടോമി പങ്കുവെച്ചത്. രണ്ട് ദിവസം മുമ്പാണ് താരം വിവാഹം കഴിക്കാൻ പോകുന്നു എന്ന വിവരം യൂട്യൂബിലൂടെ പങ്കുവെച്ചത്.എന്റെ ജീവിതത്തിലുടനീളം ഉണ്ടായിട്ടുള്ള എല്ലാ കാര്യങ്ങൾക്കും സാക്ഷ്യം വഹിച്ച..........

Rimi Tomy: റിമിയുടെ ചെക്കൻ ബോഡിബിൽഡർ, കല്യാണം നവംബറിൽ ; കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് താരം

Rimi Tomy

Published: 

02 Nov 2026 | 03:35 PM

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഗായിക റിമി ടോമി. താൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തി ഒരു ബോഡിബിൽഡർ ആണെന്നും മുംബൈയിലാണ് താമസിക്കുന്നത് എന്നും റിമി പറയുന്നു. വരന്റെ പേര് ലിബിൻ മാത്യു എന്നാണ് മുംബൈയിലെ ഡോമ്പിവല്ലിയിൽ വെച്ച് നവംബറിൽ തന്നെ വിവാഹം നടക്കുമെന്നും റിമി ടോമി വെളിപ്പെടുത്തി. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ റിമി ടോമി പങ്കുവെച്ചത്. രണ്ട് ദിവസം മുമ്പാണ് താരം വിവാഹം കഴിക്കാൻ പോകുന്നു എന്ന വിവരം യൂട്യൂബിലൂടെ പങ്കുവെച്ചത്.

എന്റെ ജീവിതത്തിലുടനീളം ഉണ്ടായിട്ടുള്ള എല്ലാ കാര്യങ്ങൾക്കും സാക്ഷ്യം വഹിച്ച ആളുകളാണ് നിങ്ങൾ, അതിനാൽ തന്നെ ജീവിതത്തിൽ ഇനി പുതിയൊരു സന്തോഷം വരുമ്പോൾ ആദ്യം നിങ്ങളെ തന്നെ അറിയിക്കണം എന്ന് തോന്നി എന്ന് പറഞ്ഞു കൊണ്ടായിരുന്നു താൻ വിവാഹിതയാകാൻ പോകുന്നു എന്ന കാര്യം റിമി ടോമി ആരാധകരുമായി പങ്കിട്ടത്. അതിന് പിന്നാലെ തന്നെ വരൻ ആരാണ് എന്ന് അറിയാൻ എല്ലാവരും വലിയ ആകാംക്ഷ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ആ വിവരങ്ങൾ താരം പങ്കിട്ടത്. മാത്രമല്ല കല്യാണത്തിന്റെ കുറിയും റിമി ടോമി വീഡിയോയിലൂടെ കാണിക്കുന്നുണ്ട്.

ALSO READ:ദൈവം തന്ന സമ്മാനം! റിമി ടോമി വിവാഹിതയാകുന്നു; സന്തോഷം പങ്കുവെച്ച് താരം

ബോഡി ബിൾഡറും ട്രെയിനറും ആണ്…

ബോംബെയിൽ നിന്നാണ് കല്യാണ ചെക്കൻ അദ്ദേഹം ബോഡി ബിൾഡറും ട്രെയിനറും ആണ്. തന്റെ ഇപ്പോഴത്തെ കോച്ച് ആണ് എന്നും റിമി ടോമി പറയുന്നു. പേര് ലിബിൻ എന്നാണ് മാർച്ച് 10നാണ് തങ്ങൾ ഫോണിലൂടെ സംസാരിക്കുന്നത് മാർച്ച് 14ന് ഫോട്ടോകൾ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്നാണ് ഞങ്ങൾ ആദ്യമായി നേരിൽ കാണുന്നത്. അതിനു മുന്നേ തന്നെ ഫോണിൽ സംസാരിച്ചു. അന്നേ ഇഷ്ടം ആയിട്ടുണ്ടായിരുന്നു കല്യാണം എന്ന തീരുമാനത്തിലേക്ക് അപ്പോൾ തന്നെ എത്തി എന്നതാണ് സത്യം എന്നും റിമി ടോമി പറയുന്നു.

അതേസമയം തന്റെ മുൻ ഭർത്താവുമായി ഉള്ള ഫോട്ടോകൾ പങ്കുവെച്ചു കണ്ടുവരുന്ന ചില പോസ്റ്റുകൾക്കും താരം മറുപടി പറയുന്നുണ്ട്. അവരെ വെറുതെ വിട്ടേക്ക് എന്നും താനും അദ്ദേഹവും ഒന്നിച്ച് എടുത്ത തീരുമാമാണ്. എന്നെക്കാൾ നല്ലൊരു പാർട്ണറെ അദ്ദേഹത്തിന് കിട്ടി അവർ ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുകയാണ്. ഈ സമയത്ത് എന്തിനാണ് അദ്ദേഹത്തിന്റെ ഫോട്ടോയും വെച്ച് വെറുതെ ഓരോന്ന് പറയുന്നത് അതിൽ എനിക്ക് സങ്കടം തോന്നിയെന്നും റിമി പറഞ്ഞു.

കണ്മണി, കുട്ടാപ്പി, കുട്ടിമണി എന്നിവരാണ് തന്റെ ലോകം. താൻ എവിടെയും പോകുന്നില്ല എന്നാൽ കുറച്ചു കൂടുതൽ ഇനി ബോംബെയിൽ ആയിരിക്കും ഡോംബിവല്ലിയിലായിരിക്കും കല്യാണം ചെറിയ പള്ളിയിൽ കുഞ്ഞു ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒരു ചടങ്ങാണ് ഒറ്റ ചടങ്ങേ ഉള്ളൂ ഇൻ‍‍ഡ്രസ്റ്റിയിൽ നിന്നു പോലും ആരെയും വിളിക്കുന്നില്ല അതിനു മാത്രം ആർഭാടമുള്ള കല്യാണം അല്ല എന്നും ഗായിക പറഞ്ഞു.

ENGLISH SUMMARY

Singer Rimi Tomy has shared further details regarding her upcoming wedding. She revealed that her future husband is a bodybuilder based in Mumbai. Rimi disclosed that his name is Libin Mathew and that the wedding will take place in November in Dombivli, Mumbai. She shared this information through her official YouTube channel.

Loading...
Unable to load recommendations.
Follow Us
Related Stories
ബീറ്റ്‌റൂട്ട് എല്ലാവർക്കും നല്ലതാണോ? ഇവർ സൂക്ഷിക്കണം
7000mAh ബാറ്ററി, വില 10999; കാർബൺ റെബൽ ലോഞ്ച് ചെയ്തു
നവംബർ ബേബിക്ക് N-ൽ തുടങ്ങുന്ന പേരുകൾ
ബിസ്കറ്റിനേക്കാൾ ആരോഗ്യകരമായ ഇന്ത്യൻ സ്നാക്കുകൾ
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം