Kanthara Chapter-1: ‘കാന്താര കാണണമെങ്കിൽ പുകവലി പാടില്ല, മദ്യപിക്കരുത്, മാംസം കഴിക്കരുത്’; വിശദീകരണവുമായി ഋഷഭ് ഷെട്ടി

Rishab Shetty Reacts to Viral Poster: 'കാന്താര ചാപ്റ്റർ 1 തിയേറ്ററിൽ കാണുന്നത് വരെ പ്രേക്ഷകർ മൂന്ന് വിശുദ്ധ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്, മദ്യപിക്കരുത്, പുക വലിക്കരുത്, മാംസാഹാരം കഴിക്കരുത് എന്നിവയാണ് ആ വിശുദ്ധ കാര്യങ്ങൾ. ഇതിൽ പങ്കെടുക്കുന്നതിനായി ഗൂഗിൾ ഫോം പൂരിപ്പിക്കുക.' എന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ പ്രചരിക്കപ്പെട്ടത്.

Kanthara Chapter-1: കാന്താര കാണണമെങ്കിൽ പുകവലി പാടില്ല, മദ്യപിക്കരുത്, മാംസം കഴിക്കരുത്; വിശദീകരണവുമായി ഋഷഭ് ഷെട്ടി

Kantara Chapter 1 Release

Published: 

23 Sep 2025 09:15 AM

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന ‘കാന്താര ചാപ്റ്റർ 1’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. നടൻ പൃഥ്വിരാജ് സുകുമാരനായിരുന്നു ട്രെയിലറിന്റെ മലയാളം വേർഷൻ പുറത്തിറക്കിയത്. ഒക്ടോബർ 2 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.

ഇതിനു പിന്നാലെ ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പോസ്റ്ററാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. കാന്താര കാണാണമെങ്കിൽ മൂന്ന് വിശുദ്ധ കാര്യങ്ങൾ പ്രേക്ഷകർ പാലിക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റർ. ‘കാന്താര ചാപ്റ്റർ 1 തിയേറ്ററിൽ കാണുന്നത് വരെ പ്രേക്ഷകർ മൂന്ന് വിശുദ്ധ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്, മദ്യപിക്കരുത്, പുക വലിക്കരുത്, മാംസാഹാരം കഴിക്കരുത് എന്നിവയാണ് ആ വിശുദ്ധ കാര്യങ്ങൾ. ഇതിൽ പങ്കെടുക്കുന്നതിനായി ഗൂഗിൾ ഫോം പൂരിപ്പിക്കുക.’ എന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ പ്രചരിക്കപ്പെട്ടത്.

 

Also Read:ദുബായിലേക്ക് പറക്കാൻ രേണു സുധി; ആദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പ്, വിമാനത്തില്‍ കയറാന്‍ പേടിയെന്ന് താരം

കാന്താര ടീം പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്റർ എന്ന നിലയിലാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. പോസ്റ്റർ കണ്ടപ്പോൾ താൻ ഞെട്ടി പോയെന്നാണ് താരം പറയുന്നത്.താൻ അക്കാര്യം പ്രൊഡക്ഷൻസുമായി ക്രോസ്സ് ചെക്ക് ചെയ്‌തെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.പ്രശസ്തി നേടാനായി ആരോ വ്യാജമായി നിർമ്മിച്ച പോസ്റ്റർ ആണതെന്നും അതിന് പ്രതികരിക്കേണ്ടതില്ലെന്നും തങ്ങൾ കരുതുന്നുവെന്നും കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിൽ ഋഷഭ് ഷെട്ടി പറഞ്ഞു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും