Kanthara Chapter-1: 100 കോടി അടിക്കുമോ? ബോക്സ്ഓഫീസ് തൂക്കാൻ ഋഷഭ് ഷെട്ടി; കാന്താര’ കേരള ബുക്കിങ്ങ് ഇന്ന് മുതൽ
Kantara: Chapter 1’ Advance Booking: ഇന്ന് മുതൽ കേരളത്തിൽ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങ് ഓപ്പൺ ആവും എന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30 മുതലാണ് ബുക്കിങ്ങ് ആരംഭിക്കുന്നത്.

Kantara
തെന്നിന്ത്യൻ സിനിമ ആസ്വാദകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാന്താര ചാപ്റ്റർ 1’. ഒക്ടോബർ രണ്ടിന് പുറത്തിറക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് പുതിയ ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇന്ന് മുതൽ കേരളത്തിൽ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങ് ഓപ്പൺ ആവും എന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30 മുതലാണ് ബുക്കിങ്ങ് ആരംഭിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നടൻ പൃഥ്വിരാജ് സുകുമാരനായിരുന്നു ട്രെയിലറിന്റെ മലയാളം വേർഷൻ പുറത്തിറക്കിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്യ്ത് നായകനായി എത്തുന്ന ചിത്രത്തിൽ രുക്മിണി വസന്ത് ആണ് നായികയായി എത്തുന്നത്. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ആദ്യ ദിനം തന്നെ കേരളത്തിൽ വലിയ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read:‘കാന്താര കാണണമെങ്കിൽ പുകവലി പാടില്ല, മദ്യപിക്കരുത്, മാംസം കഴിക്കരുത്’; വിശദീകരണവുമായി ഋഷഭ് ഷെട്ടി
കാന്താരയിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും കാന്താര ചാപ്റ്റർ 1 -ൽ പറയുക എന്ന് നേരത്തെയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ. ഋഷഭ് ഷെട്ടി, രുക്മിണി വസന്ത് തുടങ്ങിയവർക്ക് പുറമെ മലയാളികളുടെ സ്വന്തം ജയറാമും ചിത്രത്തിൽ എത്തുന്നുണ്ട്. അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന്റെ സംഗീകം ഒരുക്കുന്നത്.
The saga of the #LEGEND begins 🔥#KantaraChapter1 Advance Bookings Open TOMORROW from 12:30 PM across Kerala.
In Cinemas #KantaraChapter1onOct2 🔥#Kantara @hombalefilms @KantaraFilm @shetty_rishab @VKiragandur @ChaluveG @rukminitweets @gulshandevaiah #ArvindKashyap… pic.twitter.com/TFTBnYf0DW
— Hombale Films (@hombalefilms) September 27, 2025
ചിത്രത്തിന്റെ രണ്ടാം പതിപ്പ് കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ആരാധകർക്ക് മുന്നിൽ എത്തുക. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.