Dr Robin Hospitalised: ഡോക്ടർ റോബിൻ ആശുപത്രിയിൽ; ഇതെന്ത് പറ്റിയെന്ന് ആരാധകർ; ഹണിമൂണ്‍ യാത്ര മാറ്റിവച്ചു

Bigg Boss fame Dr Robin Radhakrishnan Hospitalised: 'എന്റെ ആരോഗ്യവസ്ഥ വളരെ മോശമായതിനാല്‍ ഞങ്ങളുടെ ബാലിയിലേക്കുള്ള ഇന്റര്‍നാഷണല്‍ ട്രിപ്പ് മാറ്റി വെച്ചിരിക്കുകയാണ്.' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനില്‍ റോബിന്‍ സൂചിപ്പിച്ചിരിക്കുന്നത്.

Dr Robin Hospitalised: ഡോക്ടർ റോബിൻ ആശുപത്രിയിൽ; ഇതെന്ത് പറ്റിയെന്ന് ആരാധകർ; ഹണിമൂണ്‍ യാത്ര മാറ്റിവച്ചു

Robin Radhakrishnan And Wife Arati Podi

Published: 

16 Mar 2025 09:50 AM

മലയാളികൾക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് ഡോ. റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും. ബി​ഗ് ബോസ് മലയാളത്തിലൂടെയാണ് റോബിൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. ഷോ കഴിഞ്ഞ് എത്തിയതിനു പിന്നാലെയാണ് നടി ആരതി പൊടിയുമായി പ്രണയത്തിലായത്. പിന്നീട് ഇരുവരുടെയും വിശേഷങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഇരുവരും വിവാഹിതരായത്. വളരെ ആഡംബര വിവാഹമായിരുന്നു ഇരുവരുടേതും.

പത്ത് ദിവസത്തോളം നീണ്ടുനിൽക്കുന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വേറിട്ട ഗെറ്റപ്പുകളിലാണ് താരങ്ങള്‍ വിവാഹ ചടങ്ങിൽ എത്തിയത്. കേരളത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ചടങ്ങുകളായിരുന്നു വിവാഹത്തിനു മുന്നോടിയായി ഉണ്ടായത്. ഇതിനു ശേഷം ഇരുവരും അധികം വൈകാതെ ഹണിമൂണ്‍ യാത്രയ്ക്ക് പോകുകയായിരുന്നു. രണ്ട് വര്‍ഷത്തോളം നീണ്ട ഹണിമൂണ്‍ ആണ് ഇരുവരും പ്ലാൻ ചെയ്തിരിക്കുന്നത്. ഇത് ആരതിയും റോബിനും വെളിപ്പെടുത്തിയിരുന്നു. ഒരു സ്ഥലത്ത് പോയി തിരികെ നാട്ടില്‍ വന്നതിന് ശേഷമായിരിക്കും അടുത്തതിന് പോവുക.

Also Read:എന്നെ ഫാസില്‍ സാര്‍ വെറുതെ സിനിമയിലേക്ക് കൊണ്ടുവന്നതല്ല, അത് പ്രൂവ് ചെയ്യണമെന്ന് തോന്നി: ഹേമന്ത് മേനോന്‍

ഇതിനു പിന്നാലെ ഇവർ ആദ്യം പോയത് അസര്‍ബൈജാനിലായിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവച്ചിരുന്നു. ഇതിനു ശേഷം സിംഗപ്പൂരിലേക്ക് പോകാനായിരുന്നു പ്ലാന്‍ ചെയ്തതിരന്നത്. മാര്‍ച്ച് പതിനഞ്ചിനായിരിക്കും സിംഗപ്പൂരിലേക്ക് പോവുക എന്നും താരങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ ആരോ​ഗ്യപ്രശ്നം മൂലം ഹണിമൂണ്‍ യാത്ര മാറ്റിവച്ചിരിക്കുകയാണ് താരദമ്പതികൾ.

റോബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓക്‌സിജന്‍ മാസ്‌കും വെച്ച് കിടക്കുന്ന ഫോട്ടോയാണ് റോബിന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ‘എന്റെ ആരോഗ്യവസ്ഥ വളരെ മോശമായതിനാല്‍ ഞങ്ങളുടെ ബാലിയിലേക്കുള്ള ഇന്റര്‍നാഷണല്‍ ട്രിപ്പ് മാറ്റി വെച്ചിരിക്കുകയാണ്.’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനില്‍ റോബിന്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് താരത്തിന് എന്തുപറ്റിയെന്ന് ചോദിച്ച് രം​ഗത്ത് എത്തുന്നത്. എന്നാൽ മറ്റ് കാര്യങ്ങളൊന്നും വ്യക്തമല്ല. അതേസമയം വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് സുഖമില്ലാതെ റോബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ഫുഡ് പോയിസണ്‍ ആയിരുന്നു. പിന്നാലെ സുഹൃത്തുക്കള്‍ക്ക് അപകടം സംഭവിക്കുകയും ചെയ്തിരുന്നു. എങ്കിലും ആരോഗ്യം വീണ്ടെടുത്ത് താരങ്ങള്‍ ആദ്യ ഹണിമൂണ്‍ യാത്ര പോയി വരികയും ചെയ്തു.

Related Stories
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം