നീ അവസാനിപ്പിക്കുന്നിടത്ത് നിന്ന് ഞാൻ തുടങ്ങും! ഗുരുതര ആരോപണങ്ങൾ… റോബിൻ – വേദ് ലക്ഷ്മി ഏറ്റുമുട്ടൽ തുടരുന്നു

ബിഗ് ബോസ് മലയാളം താരങ്ങളായ റോബിൻ രാധാകൃഷ്ണനും വേദ് ലക്ഷ്മിയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസം റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് വേദ് ലക്ഷ്മി ഉന്നയിച്ചത്. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ റോബിൻ രാധാകൃഷ്ണൻ കൊല്ലം ജില്ലയിലെ കുണ്ടറ നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

നീ അവസാനിപ്പിക്കുന്നിടത്ത് നിന്ന് ഞാൻ തുടങ്ങും! ഗുരുതര ആരോപണങ്ങൾ...  റോബിൻ - വേദ് ലക്ഷ്മി ഏറ്റുമുട്ടൽ തുടരുന്നു

Robin Radhakrishnan, Ved Lakshmi

Published: 

11 Aug 2026 | 09:56 AM

ബിഗ് ബോസ് മലയാളം താരങ്ങളായ റോബിൻ രാധാകൃഷ്ണനും വേദ് ലക്ഷ്മിയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസം റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് വേദ് ലക്ഷ്മി ഉന്നയിച്ചത്. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ റോബിൻ രാധാകൃഷ്ണൻ കൊല്ലം ജില്ലയിലെ കുണ്ടറ നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. റോബിൻ ബിജെപിയിലേക്ക് പോയത് സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തി ആണെന്നാണ് വേദ് ലക്ഷ്മി ആരോപിക്കുന്നത്.

റോബിൻ തനിക്കെതിരെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയതായും, അതിനെ തുടർന്ന് സ്റ്റേഷനിൽ എത്താൻ തനിക്ക് നിർദ്ദേശം കിട്ടിയതായും പറഞ്ഞു വേദ് ലക്ഷ്മി രണ്ടുദിവസം മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പോസ്റ്റ് ഇട്ടിരുന്നു. ഈ വീഡിയോയിൽ ആണ് റോബിൻ എതിരെ ചില പ്രധാന ആരോപണങ്ങൾ വേദലക്ഷ്മി ആദ്യമായി ഉന്നയിക്കുന്നത്.

Also Read : ഇൻസ്റ്റായിലെ പേരിൽ മാറ്റം, പിന്നാലെ പല കഥകളും; വ്ളോഗർ അഖിൽ എൻആർഡിയും ഭാര്യയും വേർപിരിഞ്ഞു?

വേദ് ലക്ഷ്മിയുടെ വാക്കുകൾ – ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്, ശരിക്കുമുള്ള തൃശൂർ പൂരം തുടങ്ങുമ്പോഴേക്കും എന്തായിരിക്കും നിന്റെ അവസ്ഥ, നീ ചെയ്യാൻ പറ്റുന്നതല്ല അങ്ങോട്ട് ചെയ്യ്. നിന്റെ മാനിപ്പുലേറ്റഡ് സ്റ്റോറിസോ, ബന്ധങ്ങളോ ഒക്കെ വച്ച് ചെയ്യാൻ പറ്റുന്നത് എല്ലാം ചെയ്യ്. പക്ഷേ നീ എവിടെ നിർത്തുന്നോ അവിടെനിന്ന് ഞാൻ സ്റ്റാർട്ട് ചെയ്യും. ഇത് വെറുതെ പറയുന്നതല്ല. കുറെ നാൾ വെയിറ്റ് ചെയ്തു. പിന്നെ എനിക്ക് നിന്നോട് സഹതാപം തോന്നുന്ന കാര്യം, സൈബർ കൊട്ടേഷൻ ഒക്കെ നീ കൊടുത്തിട്ടുണ്ടായിരുന്നു. അത് കറങ്ങിത്തിരിഞ്ഞ് നിനക്ക് തന്നെ വിനയായി വന്നിരിക്കുകയാണ്. മുട്ടട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കാലമൊക്കെ പണ്ട്, ഇപ്പോഴിത് 2026 ആണ് കാലം മാറി. ഇടയ്ക്കുനിന്ന് ഇടികൊള്ളാൻ പോകുന്നത് നിനക്കാ. നീ എന്തൊക്കെ ചെയ്താലും ഇതിൽനിന്ന് രക്ഷപ്പെടാൻ പോകുന്നില്ല. ഞാൻ ഒരിക്കലും പിന്മാറില്ല. മേടിച്ച പൈസ ഒക്കെ തിരിച്ചു കൊടുക്ക് റോബിൻ. എന്നിട്ട് സംസാരിക്കുന്നതാണ് നല്ലത്.

എന്നാൽ ഈ ആരോപണങ്ങളെ എല്ലാം തള്ളിക്കൊണ്ട് റോബിൻ രാധാകൃഷ്ണൻ കഴിഞ്ഞദിവസം വാർത്താസമ്മേളനം വിളിച്ചിരുന്നു. തനിക്കെതിരെ അടിസ്ഥാനം ഇല്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത് എന്നാണ് റോബിൻ രാധാകൃഷ്ണൻ പറയുന്നത്.

‌English Summary

The conflict between Bigg Boss Malayalam stars Robin Radhakrishnan and Vedh Lakshmi continues. Recently, Vedh Lakshmi leveled serious allegations against Robin Radhakrishnan. In the last Assembly elections, Robin Radhakrishnan had contested as a BJP candidate from the Kundara constituency in Kollam district.

Loading...
Unable to load recommendations.
Follow Us
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
താമര ബാൽക്കണിയിലും വളർത്താം! ഇതാ ശരിയായ രീതി
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം