Allu Arjun: ‘ജ്യോതിഷ പ്രകാരം പേര് മാറ്റണം’! അടുത്ത പടത്തിനു മുമ്പ് പേര് മാറ്റാന്‍ ഒരുങ്ങി അല്ലു അര്‍ജുന്‍

Allu Arjun 'Changing' His Name: യൂ’, ‘എൻ’ എന്നീ രണ്ട് അക്ഷരങ്ങൾ കൂടുതലായി പേരിൽ ചേർക്കാനാണ് തീരുമാനം. ഇത് പ്രകാരം ‘ALLUU ARJUNN’ എന്നായിരിക്കും നടന്റെ പുതിയ പേര് എന്നാണ് സൂചന. എന്നാൽ താരത്തിന്റെ ഭാഗത്ത് നിന്ന് ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

Allu Arjun: ജ്യോതിഷ പ്രകാരം പേര് മാറ്റണം! അടുത്ത പടത്തിനു മുമ്പ് പേര് മാറ്റാന്‍ ഒരുങ്ങി അല്ലു അര്‍ജുന്‍

അല്ലു അർജുൻ

Published: 

01 Apr 2025 | 07:45 PM

ജ്യോതിഷ പ്രകാരം പേര് മാറ്റാൻ ഒരുങ്ങി നടൻ അല്ലു അർജുൻ. കരിയറിൽ കൂടുതൽ വിജയം നേടുന്നതിന്റെ ഭാ​ഗമായാണ് പേര് മാറ്റുന്നത് എന്നാണ് സിനിജോഷ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പേരിന്റെ ഉച്ചാരണത്തിൽ വലിയ മാറ്റം ഉണ്ടാകില്ലെന്നാണ് സൂചന. പേരിൽ കൂടുതൽ അക്ഷരങ്ങൾ കൂട്ടിച്ചേർത്തു കൊണ്ടാണ് താരം പേരിൽ മാറ്റം വരുത്തുന്നതെന്നും റിപ്പോർട്ട് ഉണ്ട്.

യൂ’, ‘എൻ’ എന്നീ രണ്ട് അക്ഷരങ്ങൾ കൂടുതലായി പേരിൽ ചേർക്കാനാണ് തീരുമാനം. ഇത് പ്രകാരം ‘ALLUU ARJUNN’ എന്നായിരിക്കും നടന്റെ പുതിയ പേര് എന്നാണ് സൂചന. എന്നാൽ താരത്തിന്റെ ഭാഗത്ത് നിന്ന് ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

Also Read:‘ആ അനുഭവത്തിൽ നിന്ന് ഇതുവരെ മുക്തനായിട്ടില്ല; മുരളി ഗോപിക്ക് വലിയ കൈയ്യടി’; എമ്പുരാൻ കണ്ട് നടൻ റഹ്മാൻ

അതേസമയം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പുഷ്പ 2 ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. പാൻ ഇന്ത്യൻ താരം എന്ന പദവിയിലേക്ക് അല്ലു അർ‌‍ജുനെ എത്തിക്കാൻ ചിത്രത്തിനു സാധിച്ചു. എന്നാൽ ചിത്രത്തിൻറെ റിലീസിനിടെ ഉണ്ടായ അപകടം ഈ വിജയത്തിന്റെ ശോ​ഭ കെടുത്തിയിരുന്നു.

റിലീസിനിടെ ഹൈദരാബാദ് സാന്ധ്യ തീയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചതാണ് സംഭവം. ഇതിനു ശേഷം താരത്തിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങൾ നീങ്ങിയിരുന്നു. ഇതിനാലാണ് ജ്യോതിഷ പ്രകാരം അല്ലു അർജുൻ തൻറെ പേര് മാറ്റാൻ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്.താരത്തിന്റെ പുതിയ ചിത്രം സംവിധായകൻ അറ്റ്ലിക്കൊപ്പം എന്നാണ് സൂചന. ഒരു പാരലൽ യൂണിവേഴ്സ് പ്രമേയമാണ് ഈ ചിത്രത്തിൽ എന്നാണ് വിവരം. ചിത്രത്തിൻറെ പ്രഖ്യാപനം അല്ലു അർജുൻറെ ജന്മദിനമായ ഏപ്രിൽ 8ന് ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

Related Stories
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്