SP Venkitesh: സംഗീതസംവിധായകൻ എസ്പി വെങ്കിടേഷ് അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

SP Venkitesh Is Nor More: ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 80കളുടെ അവസാനത്തും 90കളിലും മലയാള സിനിമയിലെ ഗാനങ്ങളിൽ നിറസാന്നിധ്യമായിരുന്നു എസ് പി വെങ്കടേഷ്. നിരവധി സിനിമകൾക്ക് പശ്ചാത്തലസംഗീതവും എസ്പിവി ഒരുക്കിട്ടുണ്ട്.

SP Venkitesh: സംഗീതസംവിധായകൻ എസ്പി വെങ്കിടേഷ് അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

എസ്പി വെങ്കിടേഷ്

Edited By: 

Jenish Thomas | Updated On: 17 Mar 2026 | 08:54 PM

സംഗീതസംവിധായകൻ എസ്പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ സ്വവസതിയിൽ വച്ച് ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. 70 വയസായിരുന്നു. തമിഴ്നാട്ടിൽ ജനിച്ച അദ്ദേഹം 80കളുടെ അവസാനം മുതൽ 90കളിൽ സൂപ്പർ ഹിറ്റായ പല സിനിമകൾക്കും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. മലയാളത്തിനൊപ്പം തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി സിനിമകളിലും പ്രവർത്തിച്ചു.

1955 മാർച്ച് അഞ്ചിന് തമിഴ്നാട്ടിലായിരുന്നു എസ്പി വെങ്കിടേഷിൻ്റെ ജനനം. മാൻഡലിൻ വിദ്വാനായ പിതാവിൽ നിന്നാണ് വെങ്കിടേഷ് സംഗീതലോകത്തെത്തുന്നത്. മൂന്ന് വയസ് മുതൽ പിതാവിൻ്റെ ശിക്ഷണത്തിൽ മാൻഡലിൻ വായിക്കാൻ പഠിച്ചു. ഗിറ്റാറിലും ബാഞ്ചോയിലും കഴിവുണ്ടായിരുന്നു. 1968 മുതൽ അദ്ദേഹം മലയാളം ഉൾപ്പെടെ വിവിധ സിനിമകളുടെ ഓർക്കസ്ട്രയിൽ എസ്പി വെങ്കിടേഷ് ഉൾപ്പെട്ടിരുന്നു.

Also Read: Santhivila Dinesh: ‘എൽഡിഎഫ് ഒരു പരിപാടിക്കും എന്നെ വിളിക്കാറില്ല’; വേടനെപ്പോലൊരു അലവലാതിയ്ക്ക് അവാർഡ് കൊടുത്തെന്ന് ശാന്തിവിള ദിനേഷ്

1971ൽ സംഗീത സംവിധായകൻ വിജയഭാസ്‌കറിനൊപ്പം അദ്ദേഹം സിനിമാജീവിതം ആരംഭിച്ചു. 1975ൽ കന്നഡ സിനിമകളിലൂടെ അസിസ്റ്റൻ്റ് മ്യൂസിക് ഡയറക്ടറായി. 1981ലെ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രമായിരുന്നു സ്വതന്ത്ര സംഗീതസംവിധായകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ആദ്യ സിനിമ. 1985ൽ ജനകീയ കോടതി എന്ന സിനിമയിലൂടെ എസ്പി വെങ്കിടേഷ് മലയാളത്തിൽ അരങ്ങേറി. 150ലധികം മലയാള സിനിമകൾ ഉൾപ്പെടെ 500ലേറെ സിനിമകളുടെ സംഗീതസംവിധാനം നിർവഹിച്ചു.

കുട്ടേട്ടൻ, കിലുക്കം, ഇന്ദ്രജാലം, ജോണി വാക്കർ, സ്ഫടികം, ധ്രുവം, കൗരവർ, രാജാവിൻ്റെ മകൻ തുടങ്ങി നിരവധി മികച്ച ആൽബങ്ങൾ അദ്ദേഹത്തിൻ്റെ സംഗീതസംവിധാനത്തിൽ പുറത്തിറങ്ങിയതാണ്. പല ഹിറ്റ് സിനിമകളുടെ പശ്ചാത്തലസംഗീതവും അദ്ദേഹം നിർവഹിച്ചു. ഇക്കൊല്ലം പുറത്തിറങ്ങിയ വെള്ളേപ്പം എന്ന സിനിമയിലാണ് അദ്ദേഹം അവസാനം പ്രവർത്തിച്ചത്.

 

Follow Us
Related Stories
AMMA Controversy: ‘അമ്മ’യിൽ ചിലർ ശരിയല്ലെന്ന് അൻസിബ; സൈബർ ആക്രമണത്തിന് കേസ് നൽകി ലക്ഷ്മി പ്രിയ
AMMA Controversy: ‘അമ്മ’ ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം
Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്
Ansiba Hassan – AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും
Director Priyadarshan’s Intrerview : തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍
Balan – The Boy:“രണ്ട് വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മികച്ച മലയാള സിനിമ”; ബാലൻ ദ് ബോയ് ടീമിനൊപ്പം പ്രിയദർശനൻ
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്