Sadhika Venugopal: ‘സിനിമ ഗ്ലാമറസ് ഇന്‍ഡസ്ട്രിയാണ്, ചൂടുവെള്ളം മുഖത്തേക്ക് വീണാല്‍ തീരാവുന്നതേയുള്ളൂ’

Sadhika Venugopal about film field: മോശം കമന്റുകള്‍ ആദ്യമൊക്കെ കാണുമ്പോള്‍ വലിയ പ്രശ്‌നമായിരുന്നു. ഇപ്പോള്‍ അത് ശീലമായി തുടങ്ങി. പേഴ്‌സണല്‍ സ്‌പേസിലേക്ക് മീഡിയ കയറുന്നത് നല്ലതല്ലെന്നും സാധിക. എപ്പോഴും സപ്പോര്‍ട്ട് ആയിട്ട് ഒരാളുണ്ടാകും കൂടെ. തന്റെ ജീവിതത്തിലും നല്ല സപ്പോര്‍ട്ടായിട്ടുള്ള ആള്‍ക്കാരുണ്ടെന്നും താരം

Sadhika Venugopal: സിനിമ ഗ്ലാമറസ് ഇന്‍ഡസ്ട്രിയാണ്,  ചൂടുവെള്ളം മുഖത്തേക്ക് വീണാല്‍ തീരാവുന്നതേയുള്ളൂ

സാധിക വേണുഗോപാല്‍

Published: 

01 Jun 2025 17:03 PM

ടിവി ഷോകളിലും, സിനിമകളിലും സജീവമാണ് സാധിക വേണുഗോപാല്‍. 2012ല്‍ റിലീസ് ചെയ്ത ‘ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്’ ആണ് ആദ്യ ചിത്രം. സീരിയലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. എംബിഎ (എച്ച്ആര്‍) ബിരുദധാരിയാണ് സാധിക. സൈക്കോളജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മോഡലിങിലും താരം ശ്രദ്ധേയമാണ്. സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റ് രംഗങ്ങളിലും താന്‍ ചുവടുറപ്പിക്കുന്നതിനെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ സാധിക തുറന്നുപറഞ്ഞു.

”നമ്മള്‍ ഈ നില്‍ക്കുന്ന ഫീല്‍ഡ് ഒരിക്കലും സ്ഥിരമല്ലെന്ന് നന്നായി അറയിാം. ഇത് ഗ്ലാമറസ് ഇന്‍ഡസ്ട്രിയാണ്. ഒന്നുങ്കില്‍ ഗ്ലാമര്‍ പോകുന്നതുവരെയുള്ളൂ. അല്ലെങ്കില്‍ ചൂടുവെള്ളം നമ്മുടെ മുഖത്തേക്ക് വീണ് കഴിഞ്ഞാല്‍ തീരാവുന്നതേയുള്ളൂ. ഫേസിലാണ് നില്‍ക്കുന്നത്. അതില്‍ എന്തെങ്കിലും പറ്റിയാല്‍ തീരാവുന്ന കാര്യമേയുള്ളൂ. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഒരു പണിയുമില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വരും. എന്നാല്‍ കരിയറുണ്ടെങ്കില്‍ അത് എപ്പോഴും കൂടെയുണ്ടാകും”- സാധിക പറഞ്ഞു.

ഡിഗ്രിയുടെ സമയത്ത് ഈ ചിന്തയൊന്നുമുണ്ടായിരുന്നില്ല. ഡിഗ്രി എന്തായാലും വേണമെന്നും, അത് കഴിഞ്ഞ് എന്ത് വേണമെങ്കിലും ചെയ്‌തോളൂവെന്നും അച്ഛനാണ് പറഞ്ഞത്. ഡിഗ്രി കഴിഞ്ഞപ്പോള്‍ എംബിഎ എടുക്കണമെന്ന് വാശിയായിരുന്നു. അതിനുശേഷം ജോലി ചെയ്തു. ഇതിനിടയില്‍ ഏവിയേഷന്‍ കരിയറും ചെയ്തുവെന്ന് താരം വ്യക്തമാക്കി.

Read Also: Unni Mukundan: ‘എൽ ഫോർ ലവ്’; വിവാദങ്ങൾക്കിടെ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ

കൂട്ട് വേണമെന്ന് ആഗ്രഹിക്കുന്നയാളാണ്

എപ്പോഴും തനിക്കൊരു കൂട്ട് വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍. അത് വന്ന് ഭവിക്കുക എന്നുള്ളതാണ്. എപ്പോഴും സപ്പോര്‍ട്ട് ആയിട്ട് ഒരാളുണ്ടാകും കൂടെ. തന്റെ ജീവിതത്തിലും നല്ല സപ്പോര്‍ട്ടായിട്ടുള്ള ആള്‍ക്കാരുണ്ടെന്നും താരം പറഞ്ഞു.

മോശം കമന്റുകള്‍ ആദ്യമൊക്കെ കാണുമ്പോള്‍ വലിയ പ്രശ്‌നമായിരുന്നു. ഇപ്പോള്‍ അത് ശീലമായി തുടങ്ങി. പേഴ്‌സണല്‍ സ്‌പേസിലേക്ക് മീഡിയ കയറുന്നത് നല്ലതല്ലെന്നും സാധിക വ്യക്തമാക്കി. റിലീസ് ചെയ്യാനിരിക്കുന്ന ‘തഗ് സിആര്‍ 143/24’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാധിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Related Stories
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ