Sameera Reddy: വാഴക്കുല പഴുക്കാൻ എത്ര ദിവസമെടുക്കും? ഉത്തരം പറയുന്നത് നടി സമീറ റെഡ്ഡി
How long it takes Bananas to ripen: വിപണിയിൽ ലഭിക്കുന്ന പഴങ്ങൾ ഇത്ര വേഗത്തിൽ പഴുക്കുന്നത് എങ്ങനെയാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്ന് സമീറ ഓർമ്മിപ്പിച്ചു.

Sameera Reddy
പനാജി: പ്രകൃതിദത്തമായ രീതിയിൽ വാഴപ്പഴം പഴുക്കാൻ കൃത്യമായി എത്ര സമയമെടുക്കുമെന്ന് നോക്കിയിട്ടുണ്ടോ? ശാസ്ത്രജ്ഞർക്കും നമ്മുടെ വീട്ടിലെ മുതിർന്നവർക്കുമെല്ലാം കണക്കുകൾക്ക് അറിയാമായിരിക്കും. എന്നാൽ ഇന്ന് അത് സംബന്ധിച്ചുള്ള രസകരമായ ഒരു വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് നടി സമീറാ റെഡി. വ്യാഴാഴ്ച തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഈ ഇതിനെക്കുറിച്ച് സംസാരിച്ചത്.
ഗോവയിലെ തന്റെ വീടിന്റെ മുറ്റത്ത് ഉണ്ടായ വാഴപ്പഴം പഴുത്ത് നല്ല സ്വർണ്ണനിറമാകാൻ ഒരു ആഴ്ച മുഴുവൻ എടുത്തു എന്ന് സമീറ പറയുന്നു. കീടനാശിനികൾ ഉപയോഗിക്കാതെ സ്വാഭാവികമായ രീതിയിൽ പഴുക്കുന്ന പഴങ്ങൾക്ക് രുചിയും ഗുണവും കൂടുതലാണെന്ന് താരം ചൂണ്ടിക്കാട്ടി.
Also Read: മണിക്കൂറുകൾ ഇരുന്നുള്ള ജോലി; യുവതികളിൽ പൈൽസ് സാധ്യത വർദ്ധിക്കുന്നു, വിദഗ്ധർ പറയുന്നു
വിപണിയിൽ ലഭിക്കുന്ന പഴങ്ങൾ ഇത്ര വേഗത്തിൽ പഴുക്കുന്നത് എങ്ങനെയാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്ന് സമീറ ഓർമ്മിപ്പിച്ചു.
വാഴപ്പഴം മാത്രമല്ല, വാഴക്കുടപ്പനും വാഴപ്പിണ്ടിയും നിത്യേനയുള്ള പാചകത്തിൽ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് താൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. ഒരു ആഴ്ചയോളം കാത്തിരുന്ന് പ്രകൃതിദത്തമായി പഴുപ്പിച്ചെടുക്കുന്ന പഴങ്ങളുടെ ഗുണമേന്മയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു സമീറയുടെ ഈ വീഡിയോ എന്നാണ് പരക്കെയുള്ള അഭിപ്രായം.