Sandra Thomas: ‘കാശിറക്കിയാണ് ലിസ്റ്റിന്‍ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ ഹിറ്റാക്കിയത്; ആളെക്കയറ്റി ഹൗസ്ഫുള്ളാക്കി’; സാന്ദ്ര തോമസ്

Sandra Thomas Allegations Against Listin Stephen: കഴിഞ്ഞ രണ്ട് മാസങ്ങളായി മലയാള സിനിമയുടെ ലാഭനഷ്ടക്കണക്കുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിടാത്തതിനുള്ള കാരണം ലിസ്റ്റിന്റെ സിനിമകൾ കൂടി അതിൽ ഉള്ളതുകൊണ്ടാണെന്നും സാന്ദ്ര പറയുന്നു.

Sandra Thomas: കാശിറക്കിയാണ് ലിസ്റ്റിന്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലി ഹിറ്റാക്കിയത്; ആളെക്കയറ്റി ഹൗസ്ഫുള്ളാക്കി; സാന്ദ്ര തോമസ്

സാന്ദ്ര തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ

Published: 

08 Aug 2025 15:13 PM

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സാന്ദ്ര തോമസ്. പൈസയിറക്കിയാണ് ലിസ്റ്റിൻ സ്റ്റീഫൻ ‘പ്രിൻസ് ആൻഡ് ഫാമിലി’ ഹിറ്റാക്കിയതെന്ന് സാന്ദ്ര പറയുന്നു. കാശിറക്കി ആളെ കൊണ്ടുവന്നാണ് ലിസ്റ്റിൻ തീയേറ്ററുകൾ ഹൗസ്ഫുള്ളാക്കിയതെന്നും അവർ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസങ്ങളായി മലയാള സിനിമയുടെ ലാഭനഷ്ടക്കണക്കുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിടാത്തതിനുള്ള കാരണം ലിസ്റ്റിന്റെ സിനിമകൾ കൂടി അതിൽ ഉള്ളതുകൊണ്ടാണെന്നും സാന്ദ്ര പറയുന്നു. മറ്റ് നിർമാതാക്കളുടെ സിനിമയെ കുറിച്ച് സംസാരിക്കാൻ മാത്രമേ ലിസ്റ്റിന് കഴിയൂവെന്നും സ്വന്തം സിനിമയുടെ കാര്യത്തിൽ മിണ്ടാതിരിക്കുമെന്നും അവർ പറഞ്ഞു. ലിസ്റ്റിൻ നിർമിച്ച ‘മൂൺവാക്ക്’, ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്നീ സിനിമകൾ റിലീസായതോടെയാണ് കണക്കുകൾ പുറത്തുവിടുന്ന പരിപാടി ലിസ്റ്റിൻ നിർത്തിയതെന്നും സാന്ദ്ര തോമസ് ആരോപിച്ചു.

“പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമ ഹിറ്റായെന്ന് ലിസ്റ്റിൻ കാണിച്ചത് നല്ലപോലെ കാശിറക്കിയിട്ടാണ്. അയാൾക്ക് ആകെ വന്ന നഷ്ടം ടാക്‌സാണ്. പടത്തിന്റെ പ്രൊഡ്യൂസറും വിതരണക്കാരനും ലിസ്റ്റിൻ തന്നെയാണ്. ഹൗസ്ഫുള്ളാണെന്ന് വാദിച്ച തിയേറ്ററുകളും അയാളുടേത് തന്നെ. കാശിറക്കി ആളെക്കയറ്റിയാണ് അയാൾ സിനിമ ഹൗസ്ഫുള്ളായി കാണിച്ചത്.

കണക്കുകൾ നോക്കുമ്പോൾ ലിസ്റ്റിന് നഷ്ടമായി വരുന്നത് ആകെ ടാക്സ് മാത്രമാണ്. സിനിമ ഹിറ്റാണെന്ന് കാണിച്ചാൽ സാറ്റലൈറ്റ് ഒടിടി ബിസിനസ് നല്ലവണ്ണം നടക്കും. അതും ലാഭമല്ലേ. അസോസിയേഷന്റെ തലപ്പത്ത് ഇരിക്കുന്നത് കൊണ്ട് താനേ ഇയാളെ ആരും ചോദ്യം ചെയ്യുകയുമില്ല. മറ്റുള്ള നിർമാതാക്കളുടെ സിനിമ നഷ്ടമാണോ ലാഭമാണോ എന്ന് പറയാൻ ലിസ്റ്റിന് അധികാരം നൽകിയത് ആരാണ്?” എന്നും സാന്ദ്ര ചോദിച്ചു.

ALSO READ: മമ്മൂട്ടി എപ്പോഴാണ് നിങ്ങളെ വിളിച്ചത്? സാന്ദ്രാ തോമസിനോട് 7 ചോദ്യങ്ങളുമായി നിർമാതാവ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സാന്ദ്ര തോമസ് നൽകിയ നാമനിർദേശ പത്രിക തള്ളിയതിന് പിന്നാലെ, പല പ്രമുഖർക്കുമെതിരെ താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. സംഘടനയുടെ ഈ നീക്കത്തിനെതിരെ സാന്ദ്ര കോടതിയെയും സമീപിച്ചിട്ടുണ്ട്. അതിനിടെ, കേസിൽ നിന്ന് പിന്മാറാൻ മമ്മൂട്ടി തന്നെ വിളിച്ച് ആവശ്യപ്പെട്ടെതായും സാന്ദ്ര വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത് വലിയ വിവാദമാവുകയും ചെയ്തു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ