Malayalam movie song: വിവാഹത്തിനും പ്രണയത്തിനും മാത്രമല്ല മലയാള സിനിമയിലെ സീതാകല്യാണത്തിന്റെ വിവിധ ഭാവങ്ങൾ….

Different feels in different movie songs: കുറിഞ്ഞി രാഗത്തിൽ താരാട്ട് പാട്ടുകൾക്ക് സമാനമായ ശാന്തവും മധുരവുമായ ഒരു അനുഭവം നൽകുന്ന ഒന്നാണ് ഈ കീർത്തനം.

Malayalam movie song: വിവാഹത്തിനും പ്രണയത്തിനും മാത്രമല്ല മലയാള സിനിമയിലെ സീതാകല്യാണത്തിന്റെ വിവിധ ഭാവങ്ങൾ....

Seetha Kalyanam In Malayalam Movie

Published: 

21 Nov 2025 | 07:14 PM

പ്രണയം വിവാഹം സന്തോഷം അങ്ങനെ മലയാള സിനിമയിൽ സീതികല്യാണ വൈഭോ​ഗമേ എന്ന കീർത്തനം പലതരത്തിൽ ഉപയോ​ഗിച്ചു കേൾക്കാറുണ്ട്. വിവാഹമാണ് പ്രധാന വിഷയമാകാറ് എങ്കിലും വിരഹവും സ്നേഹവും ദുഖവും ആശങ്കയും എല്ലാം ഈ ഈണത്തിലൂടെ സിനിമയിൽ അവതരിപ്പിക്കാറുണ്ട്. കുറിഞ്ഞി രാഗത്തിൽ താരാട്ട് പാട്ടുകൾക്ക് സമാനമായ ശാന്തവും മധുരവുമായ ഒരു അനുഭവം നൽകുന്ന ഒന്നാണ് ഈ കീർത്തനം. കീർത്തനത്തിലെ വരികൾ പ്രധാനമായും സംസ്കൃതത്തിലും ‘വൈഭോഗമേ’ എന്ന ഭാഗം തെലുങ്ക് പ്രയോഗത്തിലുമാണ്. രാമന്റെയും സീതയുടെയും മംഗളകരമായ വിവാഹത്തെ വർണ്ണിക്കുന്നതും ഭക്തരെ ആ വിവാഹം കാണാൻ ക്ഷണിക്കുന്നതുമാണ് ഈ കീർത്തനം.

 

പൈതൃകത്തിലെ മരണവേദന

 

പൈതൃകത്തിലെ ജയറാമിന്റെയും മണിയൻപിള്ള രാജുവിന്റെയും അതുല്യ പ്രകടനമുള്ള ഒരു ​​ഗാനരം​ഗത്തിൽ കേൾക്കുന്ന സീതാകല്യാണമുണ്ട്. വേദനയാണ് അതിൽ നിറയെ…. ഭയം ഒഴിവാക്കാൻ പാട്ടു കേട്ട് രാത്രി സഞ്ചരിക്കുന്ന ജയറാമിന്റെ കഥാപാത്രം ഈ രം​ഗത്തിൽ സുഹൃത്തായ മാരാരോട് സീതാക്കല്യാണം പാടാൻ പറയുന്നത് കേവലം ഇരുട്ടിനോടുള്ള പേടി മാറ്റാനല്ല. മറിച്ച് മരണഭയത്തിൽ നിന്നുള്ള മുക്തിക്കാണ്. ഇന്നും മലയാള സിനിമയിൽ എടുത്തു പറയേണ്ട, പകരം വയ്ക്കാനില്ലാത്ത ഒരു മുഹൂർത്തവും ഇതാണ്.

തേൻമാവിൻ കൊമ്പത്തിൽ കാണുന്ന സഹോദരന്റെ നോവ്…

 

തേന്മാവിൻകൊമ്പത്ത് മോഹൻലാൻ- നെടുമുടി – ശോഭന ഇങ്ങനെ നീണ്ട ഒരു താരനിര അണിനിരന്ന മനോഹര ചിത്രമാണ്. ഇതിൽ സഹോദരിയുടെ വിവാഹവാർത്ത അറിഞ്ഞ് അവളോടെ തന്റെ നോവ് മറച്ച് അനു​ഗ്രഹം നൽകി പറഞ്ഞയക്കുന്ന മോഹൻലാലിനെ കാണാം. ഈ രം​ഗത്ത് വിവാഹമാണ് വിഷയമെങ്കിലും സഹോദരന്റെ വേദനയും നിസ്സഹായതയുമെല്ലാമാണ് സീതാകല്യാണത്തിലൂടെ അറിയിക്കുന്നത്.

Also Read: ‘എന്തൊക്കെ ആണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്! തെറ്റായ വാർത്തകൾ പ്രേചരിപ്പിക്കാതിരിക്കുക’; വിശദീകരണവുമായി ചാക്കോച്ചന്റെ ഡ്യൂപ്പ്

 

സോളോയിലെ ക്ഷമിക്കൽ… വിട്ടുകൊടുക്കൽ

 

പ്രണയിച്ച് പ്രണയിച്ച് ഒടുവിൽ മാഞ്ഞുപോയ പ്രണയിനിയുടെ വിവാഹത്തിനെത്തിയ കാമുകൻ. അവളെന്തിന് തന്നെ വിട്ടുപോയി എന്ന് വ്യക്തമാണ്. വേദനയോടെ അവൾ തിരഞ്ഞെടുത്ത ജീവിതത്തിൽ അവൾ സന്തോഷവതിയുമാണ്. തന്റെ പങ്കാളിയെ ഉപദ്രവിച്ച കാമുകനോട് അവൾ വിവാഹദിവസം ക്ഷമിക്കുന്നു. ഒപ്പം അവന്റെ ചോ​ദ്യങ്ങൾക്കുള്ള ഉത്തരവും ലഭിക്കുന്നു. സമ്മിശ്രവികാരങ്ങൾ ഉൾക്കൊണ്ട ഈ സീതാക്കല്യാണം ദുൽഖർ സൽമാൻ മൂവിയായ സോളോയിലേതാണ്.

 

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ