Parvathy Vijay: ‘ദയവ് ചെയ്ത് മറ്റുള്ളവരുടെ മാനസികാവസ്ഥ കൂടി മനസിലാക്കുക; എനിക്കൊരു മകളാണുള്ളത്’; പാർവതി വിജയ്

Serial actress Parvathy Vijay: നടി മൃദുല വിജയ്‍‌യുടെ സഹോദരി കൂടിയായ പാർവതി ഈയടുത്താണ് വിവാഹമോചിതയായത്. താനും ഭർത്താവ് സീരിയല്‍ ക്യാമറമാനായ അരുണും വിവാഹമോചിതരായി എന്ന് പാർവ്വതി തന്നെയാണ് വെളിപ്പെടുത്തിയത്.

Parvathy Vijay: ദയവ് ചെയ്ത് മറ്റുള്ളവരുടെ മാനസികാവസ്ഥ കൂടി മനസിലാക്കുക; എനിക്കൊരു മകളാണുള്ളത്; പാർവതി വിജയ്

Parvathy Vijay

Updated On: 

02 Mar 2025 10:38 AM

മലയാള ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് പാർവതി വിജയ്. നടി മൃദുല വിജയ്‍‌യുടെ സഹോദരി കൂടിയായ പാർവതി ഈയടുത്താണ് വിവാഹമോചിതയായത്. താനും ഭർത്താവ് സീരിയല്‍ ക്യാമറമാനായ അരുണും വിവാഹമോചിതരായി എന്ന് പാർവ്വതി തന്നെയാണ് വെളിപ്പെടുത്തിയത്.

വെളിപ്പെടുത്തലിനു പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് താരത്തിനു നേരെയുണ്ടാകുന്നത്. ഇപ്പോഴിതാ പല ഓൺലൈൻ ചാനലുകളിലും മറ്റും വരുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് പാർവ്വതി. മറ്റുള്ളവരുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കി പെരുമാറണമെന്നും തനിക്കൊരു മകളാണുള്ളതെന്നും താരം പറയുന്നു. ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ പോലും പല തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് വരുന്നതെന്നും പാർവതി പങ്കുവച്ച വീഡിയോയിൽ പറയുന്നു.

Also Read:എന്റെ 250 കോടിയുടെ സ്വത്തിന് വേണ്ടി കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയാണ്: ബാല

പതിനെട്ട് വയസ്സിൽ അല്ല താൻ വിവാഹിതയായത് ഇരുപത്തിയൊന്ന് വയസിലാണെന്നും പാർവതി പറയുന്നു. പലതരത്തിലുള്ള വ്യാജ വാർത്തകളാണ് പുറത്ത് വരുന്നതെന്നും നമ്മള്‍ പോലും ജീവിതത്തില്‍ അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് സിനിലൈഫ് എന്ന യുട്യൂബ് ചാനലിലൂടെ ഇടുന്നതെന്നും നടി പറയുന്നു. വിവാഹ മോചനം എന്നത് എല്ലാവർക്കും വിഷമം വരുന്ന കാര്യമാണ്. ആ അവസ്ഥ കഴിഞ്ഞാണ് താനും ഇവിടെ ഇരിക്കുന്നത്. ദയവ് ചെയ്ത് താന്‍ പറയാത്ത കാര്യങ്ങളെ കുറിച്ച് വീഡിയോ ചെയ്യരുതെന്നാണ് പാർവ്വതി പറയുന്നത്.

സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഒരു ഫോട്ടോയ്ക്ക് പോലും വേറെ വ്യാഖ്യാനമാണ് നല്‍കുന്നതെന്നും ദയവ് ചെയ്ത് മറ്റുള്ളവരുടെ മാനസികാവസ്ഥ കൂടി മനസിലാക്കുക. തനിക്കൊരു മകളാണുള്ളത്. താനോ തന്റെ കുടുംബത്തിലെ മറ്റാരെങ്കിലോ പറഞ്ഞുവേണം അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിന്റെ കാരണം മകൾ അറിയാൻ എന്നാണ് പാർവ്വതി പറയുന്നത്. ജീവിതത്തിൽ സംഭവിച്ച തെറ്റാണ് വിവാഹമെന്നാണ് താൻ കരുതുന്നതെന്നും നടി കൂട്ടിച്ചേർത്തു.

Related Stories
PT Kunju Muhammed Assault Case: ലൈംഗികാതിക്രമ പരാതിയില്‍ കഴമ്പുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി. കുഞ്ഞുമുഹമ്മദ്
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം