Swathy Nithyanad: ‘എനിക്ക് ഇപ്പോൾ ഇത്ര മാത്രമേ പറയാൻ പറ്റൂ’; സീരിയലിൽ നിന്നും പിൻമാറിയതിനെക്കുറിച്ച് സ്വാതി നിത്യാനന്ദ്

Serial Actress Swathi Nithyanand: പെട്ടെന്ന് എടുത്ത തീരുമാനമൊന്നുമല്ല. കുറേ മാസങ്ങളായിട്ട് ആലോചിക്കുന്നതാണെന്നും നടി കൂട്ടിച്ചേർത്ത്. തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

Swathy Nithyanad: എനിക്ക് ഇപ്പോൾ ഇത്ര മാത്രമേ പറയാൻ പറ്റൂ; സീരിയലിൽ നിന്നും പിൻമാറിയതിനെക്കുറിച്ച് സ്വാതി നിത്യാനന്ദ്

Swathy Nithyanad

Published: 

26 Sep 2025 | 03:56 PM

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി സ്വാതി നിത്യാനന്ദ്. ഏഷ്യാനെറ്റിന്‍റെ ടാലന്‍റ് ഷോയിലൂടെ അഭിനയ രം​ഗത്തേക്ക് എത്തിയ താരം പിന്നീട് സീരിയലുകളിൽ തിളങ്ങുന്ന കാഴ്ചയാണ് കണ്ടത്. ‘ചെമ്പട്ട്’ എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.ഇതിനു പിന്നാലെ ‘ഭ്രമണം’, ‘നാമം ജപിക്കുന്ന വീട്’ തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം അവതരിപ്പിച്ചു.

ഇതിനു പിന്നാലെയാണ് കോണ്‍സ്റ്റബിള്‍ മഞ്ജു എന്ന പരമ്പരയിൽ എത്തിയത്. എന്നാൽ പിന്നീട് ഇതിൽ നിന്ന് താരം പിൻമാറുകയായിരുന്നു.ഇപ്പോഴിതാ താൻ‌ അഭിനയിച്ചുകൊണ്ടിരുന്ന കോണ്‍സ്റ്റബിള്‍ മഞ്ജു എന്ന സീരിയലിൽ നിന്നും പിൻമാറിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സ്വാതി. സ്വന്തം ഇഷ്ടപ്രകാരമാണ് സീരിയലില്‍ നിന്ന് പിന്മാറിയതെന്നും മാസങ്ങളായി ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും സ്വാതി വ്യക്തമാക്കി. പിൻമാറാനുണ്ടായ കാരണം പിന്നീടൊരു സാഹചര്യം ഉണ്ടായാൽ വെളിപ്പെടുത്തുമെന്നും താരം കൂട്ടിച്ചേർത്തു.

Also Read: ‘ഡിവോഴ്സ് ഭീഷണികൾ ഇടയ്ക്ക് നടത്തും‌; ആ മനുഷ്യൻ ഇല്ലാത്ത ലോകം എനിക്ക് ചിന്തിക്കാൻ പറ്റില്ല’; ലക്ഷ്മിപ്രിയ

താൻ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് എന്തിനാണ് കോണ്‍സ്റ്റബിള്‍ മഞ്ജുവില്‍ നിന്നും മാറിയത് എന്നത്. താൻ തന്റെ ഇഷ്ടപ്രകാരം കോണ്‍സ്റ്റബിള്‍ മഞ്ജുവില്‍ നിന്നും പിൻമാറിയതാണ് എന്നാണ് സ്വാതി പറയുന്നത്. അതിന്റെ കാരണം തനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും ഒരുപാട് കാരണങ്ങൾ ഉണ്ടെന്നും സ്വാതി പറയുന്നു. പെട്ടെന്ന് എടുത്ത തീരുമാനമൊന്നുമല്ല. കുറേ മാസങ്ങളായിട്ട് ആലോചിക്കുന്നതാണെന്നും നടി കൂട്ടിച്ചേർത്ത്. തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സാഹചര്യം വരുമ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തമായിട്ട് പറയുന്നതായിരിക്കുമെന്നും നടി പറഞ്ഞു.

കോണ്‍സ്റ്റബിള്‍ മഞ്ജു ചെയ്യാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷമായി. ഇത്രത്തോളം ആളുകള്‍ തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഈ ഒന്നര വര്‍ഷവും താൻ വിചാരിച്ചില്ലെന്നും നടി പറയുന്നു. തന്‍ അതിൽ നിന്നും ഇറങ്ങിയ ശേഷമാണ് ഇതെല്ലാം മനസിലാക്കുന്നത്. നിങ്ങളുടെ സ്നേഹം മനസിലാക്കാന്‍ താൻ വൈകിപോയി. താൻ മാനസികമായും ശാരീരികമായും വളരെയധികം സന്തോഷവതിയാണ്. അതുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമായിരുന്നുവെന്നും തന്നെ സ്നേഹിച്ചതിനും സപ്പോര്‍ട്ട് ചെയ്തതിനും നന്ദിയെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ സ്വാതി പറഞ്ഞു.

 

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ
Viral Video: പൊറോട്ട ഗ്രേവിക്ക് 20 രൂപ, ഒടുവിൽ കുത്ത്, മർദ്ദനം