AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sethu Lakshmi: മോഹന്‍ലാല്‍ എല്ലാവരെയും സ്‌നേഹിക്കുന്നയാള്‍; മകന്‍ ഇപ്പോഴും ജീവിക്കുന്നത് അദ്ദേഹമുള്ളതുകൊണ്ട്‌

Actress Sethu Lakshmi Interview: അമ്മയുടെ കുടുംബസംഗമത്തില്‍ 'സേതുലക്ഷ്മി അമ്മ ഇവിടെയെങ്ങും ഇല്ലേ' എന്ന് മോഹന്‍ലാല്‍ ചോദിച്ചു. വിളക്കൊന്ന് കത്തിക്കണമെന്ന് പറഞ്ഞു. ശാന്തകുമാരിയും കൂടെ വരണമെന്നും പറഞ്ഞു. അങ്ങനെ താനും ശാന്തകുമാരിയും ചേര്‍ന്നാണ് വിളക്ക് കത്തിച്ചതെന്നും സേതുലക്ഷ്മി

Sethu Lakshmi: മോഹന്‍ലാല്‍ എല്ലാവരെയും സ്‌നേഹിക്കുന്നയാള്‍; മകന്‍ ഇപ്പോഴും ജീവിക്കുന്നത് അദ്ദേഹമുള്ളതുകൊണ്ട്‌
സേതുലക്ഷ്മി, മോഹന്‍ലാല്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 05 May 2025 09:50 AM

നാടകങ്ങളിലൂടെ സീരിയലിലേക്കും, അവിടെ നിന്ന് സിനിമയിലേക്കും എത്തിയ താരമാണ് സേതുലക്ഷ്മി. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത സൂര്യോദയമായിരുന്നു ആദ്യ സീരിയല്‍. തുടര്‍ന്ന് നാര്‍മടിപ്പുടവയില്‍ അഭിനയിച്ചു. പിന്നീട് എണ്ണം പറഞ്ഞ സീരിയലുകളുടെയും, ടിവി ഷോകളുടെയും ഭാഗമായി. 2006ല്‍ റിലീസ് ചെയ്ത രസതന്ത്രം എന്ന സിനിമയിലൂടെയാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഹൗ ഓള്‍ഡ് ആര്‍ യു അടക്കം നിരവധി ചിത്രങ്ങളില്‍ സേതുലക്ഷ്മി കാഴ്ചവച്ച പ്രകടനം കയ്യടി നേടി. അടുത്തിടെ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ഇന്ദ്രജിത്ത്, പൃഥിരാജ് തുടങ്ങിയവരുമായി തനിക്കുണ്ടായ ചില അനുഭവങ്ങളെക്കുറിച്ച് സേതുലക്ഷ്മി പങ്കുവച്ചു.

”മോഹന്‍ലാല്‍ എല്ലാവരെയും സ്‌നേഹിക്കുന്ന ഒരാളാണ്‌. അദ്ദേഹത്തിന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. മകന്റെ അസുഖത്തിന് ഞാറയ്ക്കല്‍ ഒരു ഡോക്ടറുടെ അടുത്ത് പറഞ്ഞത് അദ്ദേഹമാണ്. അവിടെ നിന്ന് അദ്ദേഹത്തിന്റെ പിഎ രണ്ട് മൂന്ന് പേര് വന്നു. വേണ്ടതെല്ലാം ചെയ്തു. അവിടെ ആളിനെ നിര്‍ത്തി ഞങ്ങളെ കൊണ്ടുപോയി. അതുകൊണ്ടാണ് മകന്‍ ഇപ്പോഴും ജീവിക്കുന്നത്”- സേതുലക്ഷ്മിയുടെ വാക്കുകള്‍.

അടുത്തിടെ അമ്മയുടെ കുടുംബസംഗമത്തില്‍ ‘സേതുലക്ഷ്മി അമ്മ ഇവിടെയെങ്ങും ഇല്ലേ’ എന്ന് അദ്ദേഹം ചോദിച്ചു. താന്‍ പേടിച്ചുപോയി. അപ്പോള്‍ ഈ വിളക്കൊന്ന് കത്തിക്കണമെന്ന് പറഞ്ഞു. ശാന്തകുമാരിയും കൂടെ വരണമെന്നും പറഞ്ഞു. അങ്ങനെ താനും ശാന്തകുമാരിയും ചേര്‍ന്നാണ് വിളക്ക് കത്തിച്ചതെന്നും സേതുലക്ഷ്മി പറഞ്ഞു. മമ്മൂട്ടി ഇഷ്ടം പോലെ തമാശ പറയുമെന്നും, ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതരുമെന്നും സേതുലക്ഷ്മി വ്യക്തമാക്കി.

Read Also: Thudarum Movie: ‘ബാത്ത്റൂം സീനിൽ ലാലേട്ടൻ വീഴുന്നത് കണ്ട് എല്ലാവരും ഭയന്നു’; അത് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ലെന്ന് ബിനു പപ്പു

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ ഇന്ദ്രജിത്തിന്റെ അമ്മവേഷമായിരുന്നു. ഇന്ദ്രജിത്ത് നല്ല സഹകരണമായിരുന്നു. അത്ര സ്‌നേഹമായിരുന്നു. ‘എന്റെ മോനല്ല, നിങ്ങളുടെ മോനാണ് ഇത്’ എന്ന് മല്ലിക സുകുമാരന്‍ പറയുമായിരുന്നു. ആ സിനിമയില്‍ ഇന്ദ്രജിത്തിന്റെ അമ്മയായി അഭിനയിച്ചതുകൊണ്ട് ‘ഡാര്‍വിന്റെ പരിണാമം’ എന്ന സിനിമയിലേക്ക് ആ അമ്മ തന്നെ തനിക്കും മതിയെന്ന് പറഞ്ഞ് പൃഥിരാജ് വിളിച്ചെന്നും സേതുലക്ഷ്മി വെളിപ്പെടുത്തി.