Shaji N Karun: മലയാള സിനിമയുടെ യശസ് ഉയർത്തിയ സംവിധായകൻ; ആദ്യചിത്രത്തിനു തന്നെ കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാര തിളക്കം

ഇതിനകം ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദി ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്' പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2010ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചിരുന്നു.

Shaji N Karun: മലയാള സിനിമയുടെ യശസ് ഉയർത്തിയ സംവിധായകൻ; ആദ്യചിത്രത്തിനു തന്നെ കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാര തിളക്കം

Shaji N. Karun

Updated On: 

28 Apr 2025 | 06:23 PM

മലയാള സിനിമയുടെ യശസ് ഉയർത്തിയ സംവിധായകനാണ് ഷാജി എൻ കരുൺ . ലോക സിനിമയ്ക്ക് മുൻപിൽ മലയാള സിനിമയെ അവതരിപ്പിച്ച് കൈയ്യടി നേടാൻ അദ്ദേഹത്തിനു സാധിച്ചു. എന്നും അഭിമാനത്തോടെ ഉയർത്തിക്കാണിക്കാവുന്ന ഒരുപിടി മികച്ച സിനിമകൾ സംഭാവന നൽകിയാണ് ഷാജി എൻ കരുൺ വിടവാങ്ങുന്നത്.

1988ൽ സംവിധാനം ചെയ്ത ‘പിറവി’യാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിൽ ഷാജി എൻ കരുൺ ശ്രദ്ധ നേടി. കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പ്രത്യേക പരാമർശമടക്കം നിരവധി പുരസ്കാരങ്ങളാണ് പിറവി എന്ന ചിത്രത്തിനെ തേടിയെത്തി. മികച്ച ചിത്രം, സംവിധായകൻ, നടൻ, ശബ്ദലേഖനം, തുടങ്ങിയ ദേശീയ ചലച്ചിത്ര അവാർഡുകളും പിറവിക്കു ലഭിച്ചു. പിന്നീട് ഇങ്ങോട്ടേക്കുള്ള അദ്ദേഹത്തിന്റെ ജീവിത യാത്രയിൽ സമ്മാനിച്ചത് ദേശീയ, രാജ്യാന്തര തലങ്ങളിൽ വരെ മലയാള സിനിമയെ അടയാളപ്പെടുത്തുന്ന ഒരുപിടി നല്ല ചിത്രങ്ങളായിരുന്നു.

Also Read:മലയാള സിനിമയ്ക്ക് രാജ്യാന്തര വിലാസം നൽകിയ സംവിധായകൻ; ഷാജി എൻ കരുൺ അന്തരിച്ചു

40 ഓളം സിനിമകൾക്കു ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട് അദ്ദേഹം. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി തുടങ്ങിയ ചിത്രങ്ങളുടെ കാരണഭൂതൻ. കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായ മൂന്നു ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ട് ലോകസിനിമയിലെ തന്നെ അപൂർവം സംവിധായകരിലൊരാളാണ് അദ്ദേഹം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്.

ഇതിനകം ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദി ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്’ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2010ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചിരുന്നു. ജെ.സി.ഡാനിയൽ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 2025 ഏപ്രിൽ 16നായിരുന്നു പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഏറ്റുവാങ്ങിയത്. കേരള സംസ്ഥാൻ ചലച്ചിത്ര അക്കാദ​മിയുടെ ആദ്യ ചെയർമാൻ ആയിരുന്നു അദ്ദേഹം.

1952 ജനുവരി ഒന്നിന് പെരിനാടിനു സമീപം കണ്ടച്ചിറയിൽ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്ത മകനായി ഷാജി നീലകണ്ഠൻ കരുണാകരൻ എന്ന ഷാജി എൻ കരുൺ ജനിച്ചു, അനസൂയ വാര്യരാണ് ഭാര്യ. മക്കൾ അനിൽ (ഐസർ, തിരുവനന്തപുരം ) അപ്പു.(ജർമ്മനി). മരുമക്കൾ: ഡോ.നീലിമ (സൈക്കോളിജിസ്റ്റ് ഐസർ ), ശീതൾ (സൈബർ സ്പെഷ്യലിസ്റ്റ്, ജർമ്മനി)

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ