Shaji N Karun: ‘ആ ചെറുകഥ സിനിമയാക്കാൻ പ്ലാനുണ്ടായിരുന്നു, മോഹൻലാൽ ആയിരുന്നു നടൻ’; നടക്കാതെ പോയ സിനിമയെക്കുറിച്ച് ഷാജി എൻ കരുൺ

Shaji n karun About Gatha: ഷാജി എന്‍ കരുണിന്‍റെ അസോസിയേറ്റും തിരക്കഥാകൃത്തുമായ സജീവ് പാഴൂര്‍ 2017 ല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന തരത്തിൽ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. എന്നാൽ ആ സിനിമ ഉപേക്ഷിച്ചു എന്നാണ് ഷാജി എൻ കരുൺ പിന്നീട് പറഞ്ഞത്.

Shaji N Karun: ആ ചെറുകഥ സിനിമയാക്കാൻ പ്ലാനുണ്ടായിരുന്നു, മോഹൻലാൽ ആയിരുന്നു നടൻ; നടക്കാതെ പോയ സിനിമയെക്കുറിച്ച് ഷാജി എൻ കരുൺ

Shaji N Karun

Published: 

28 Apr 2025 | 08:56 PM

മലയാള സിനിമയെ ലോക സിനിമയ്ക്ക് മുൻപിൽ ഉയർത്തിക്കാട്ടിയ ഫിലിം മേക്കറാണ് ഷാജി എൻ കരുൺ. 1988ൽ സംവിധാനം ചെയ്ത ‘പിറവി’യിലൂടെ ഷാജി എൻ കരുൺ തുടക്കം കുറിക്കുന്നത്. മലയാള സിനിമയുടെ യശസ് ഉയർത്തിയ അദ്ദേഹം ഇനി ഓർമകൾ മാത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിൽ അദ്ദേഹം ശ്രദ്ധ നേടി. പിന്നീടങ്ങോട്ടേക്ക് സമ്മാനിച്ച് ഒരുപിടി നല്ല ചിത്രങ്ങൾ.

1999 ൽ ഷാജി എൻ കരുൺ-മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘വാനപ്രസ്ഥം’ അന്താരാഷ്ട്ര വേദികളിൽ മികച്ച പ്രശംസകൾ നേടിയിരുന്നു. ചിത്രത്തിൽ കുഞ്ഞികുട്ടൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. കഥകളി കലാകാരനായി മികച്ച പ്രകടനമാണ് ചിത്രത്തിൽ മോഹൻലാൽ നടത്തിയത്. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും നല്ല കഥാപാത്രമാണ് ഇത്. ചിത്രം മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും നേടി കൊടുത്തിരുന്നു. കൂടാതെ മികച്ച എഡിറ്റിങ്ങിനും ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും വാനപ്രസ്ഥം സ്വന്തമാക്കി.

Also Read:മലയാള സിനിമയുടെ യശസ് ഉയർത്തിയ സംവിധായകൻ; ആദ്യചിത്രത്തിനു തന്നെ കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാര തിളക്കം

വാനപ്രസ്ഥത്തിന് ശേഷം ഷാജി എൻ കരുൺ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു എന്ന വാർത്തകൾ പിന്നീട് പ്രചരിച്ചിരുന്നു. ടി പത്മനാഭന്റെ ‘കടൽ’ എന്ന ചെറുകഥയെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കാൻ നിന്നത്. ‘ഗാഥ’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഇതിനു ശേഷം എന്തുകൊണ്ടാണ് ‘ഗാഥ’ എന്ന സിനിമ നടക്കാതെ പോയത് എന്നതിനെ പറ്റി ഷാജി എൻ കരുൺ പറ‍ഞ്ഞിരുന്നു. കഴിഞ്ഞ വർഷം ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഷാജി എന്‍ കരുണിന്‍റെ അസോസിയേറ്റും തിരക്കഥാകൃത്തുമായ സജീവ് പാഴൂര്‍ 2017 ല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന തരത്തിൽ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. എന്നാൽ ആ സിനിമ ഉപേക്ഷിച്ചു എന്നാണ് ഷാജി എൻ കരുൺ പിന്നീട് പറഞ്ഞത്. ആ സിനിമ നടക്കാതെ പോയതിന് പ്രധാന കാരണം പണത്തിന്‍റെ ദൗര്‍ലഭ്യം ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്