Shine Tom Chacko Movie: ഷൈൻ ടോം ചാക്കോ ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത്

നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം മെയ് 16-നാണ് ചിത്രം തീയ്യേറ്ററുകളിലേക്ക് എത്തുന്നത്. നവാഗതനായ ജി.എം മനുവാണ് അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്

Shine Tom Chacko Movie: ഷൈൻ ടോം ചാക്കോ ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത്

The Protector Movie Release

Updated On: 

29 Apr 2025 16:13 PM

വിവാദങ്ങളും കേസും ഒരു വശത്ത് തുടരുന്നുണ്ടെങ്കിലും ഷൈൻ ടോം ചാക്കോ നായകനാകുന്ന പുതിയ ചിത്രം മെയിൽ തന്നെ റിലീസ് ചെയ്യും. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം മെയ് 16-നാണ് ചിത്രം തീയ്യേറ്ററുകളിലേക്ക് എത്തുന്നത്. അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  ജി.എം മനുവാണ്. മാണിക്യ കൂടാരം, ആയുർ രേഖ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് മനു. ചിത്രം നിർമ്മിക്കുന്നത് റോബിൻസ് മാത്യുവാണ്. ദി പ്രൊട്ടക്ടർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ടാഗ് ലൈൻ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നായിരുന്നു. ഇത് നേരത്തെ ശ്രദ്ധ നേടിയിരുന്നു.

നായക വേഷത്തിലാണ് ഷൈൻ ടോം ചാക്കോ എത്തുന്നത്. ഷൈൻ ടോമിന് പുറമെ തമിഴ് താരങ്ങളായ തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ എന്നിവരും സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയ താരങ്ങളും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. അജേഷ് ആൻ്റണിയാണ് ദി പ്രൊട്ടക്ടറിൻ്റെ രചന.

The Protector Movie

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം