Shine Tom Chacko: ‘എന്റെ പിന്നാലെ നടന്ന് ഡാഡി പോയി; ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴും മമ്മൂക്ക എനിക്ക് എനർജി തന്നു’; ഷൈന്‍ ടോം ചാക്കോ

Shine Tom Chacko On Mammootty Emotional Support: വേണ്ട സമയത്ത് നമുക്ക് എനർജി തരാൻ എന്നപോലെ അദ്ദേഹത്തിന്റെ മെസേജ് വരാറുണ്ട്. നമ്മൾ അയക്കുന്ന മെസേജുകൾക്ക് കറക്ടായി റെസ്പോൺണ്ട് ചെയ്യുകയും ചെയ്യുമെന്നും ഷൈൻ പറയുന്നു. 

Shine Tom Chacko: എന്റെ പിന്നാലെ നടന്ന് ഡാഡി പോയി; ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴും മമ്മൂക്ക എനിക്ക് എനർജി തന്നു; ഷൈന്‍ ടോം ചാക്കോ

Shine Tom Chacko

Published: 

29 Jun 2025 18:42 PM

ഈയിടെയാണ് നടൻ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഷൈനിന്‍റെ പിതാവ് മരണപ്പെട്ടത്. ഇപ്പോഴിതാ പിതാവിന്‍റെ മരണത്തിനു പിന്നാലെ നടൻ മമ്മൂട്ടി വിളിച്ച് ആശ്വസിപ്പിച്ചതിന്റെ കാര്യങ്ങൾ പറയുകയാണ് താരം. അദ്ദേഹത്തിന്റെ കോൾ തനിക്ക് ഊർജ്ജം നല്‍കുന്നതായിരുന്നുവെന്നാണ് നടൻ പറയുന്നത്. ‘ക്യൂ സ്റ്റുഡിയോ’ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

നടൻ പിഷാരടിയും കുഞ്ചാക്കോ ബോബനും തന്നെ കാണാൻ വന്ന സമയത്ത് പിഷാരടിയാണ് മമ്മൂട്ടിയെ വിളിച്ച് നൽകിയതെന്നാണ് ഷൈൻ പറയുന്നത്. എന്നാൽ അദ്ദേഹം നേരത്തെ തന്നെ തന്‍റെ ഫോണിൽ മെസേജ് അയച്ചിരുന്നു. താൻ ഫോണൊന്നും നോക്കിയിരുന്നില്ലെന്നും. പിന്നെ നോക്കിയപ്പോള്‍ മമ്മൂക്കയുടെ മെസേജ് കണ്ടുവെന്നുമാണ് നടൻ പറയുന്നത്.

Also Read:‘രക്ഷിക്കണേയെന്ന് പറഞ്ഞ് റോഡിൽ നിന്ന് കരഞ്ഞു, ഡാഡി നമ്മുടെ കൂടെ തന്നെയുണ്ട്, എങ്ങോട്ടും പോയിട്ടില്ല’ ; ഷൈൻ ടോം ചാക്കോ

തന്റെ പിന്നാലെ നടന്നാണ് പിതാവ് പോയതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി താൻ അത്ര പ്രശ്‌നക്കാരനായൊരു കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളൂ. അതൊന്ന് മാറ്റിയാല്‍ മതിയെന്നാണ്. മമ്മൂക്ക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന സമയത്തു തനിക്ക് എനര്‍ജി തന്നുവെന്നാണ് നടൻ പറയുന്നത്. മമ്മൂക്കയും ആ സമയത്ത് കുറച്ച് ബുദ്ധിമുട്ടിലൂടെ കടന്നുപോകുകയായിരുന്നുവെന്നും ഷൈൻ പറഞ്ഞു. വേണ്ട സമയത്ത് നമുക്ക് എനർജി തരാൻ എന്നപോലെ അദ്ദേഹത്തിന്റെ മെസേജ് വരാറുണ്ട്. നമ്മൾ അയക്കുന്ന മെസേജുകൾക്ക് കറക്ടായി റെസ്പോൺണ്ട് ചെയ്യുകയും ചെയ്യുമെന്നും ഷൈൻ പറയുന്നു.

Related Stories
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ