Maniyanpilla Raju: ‘8 മണിക്ക് ഉറങ്ങി വെളുപ്പിന് 3 മണിക്ക് എഴുന്നേല്‍ക്കുന്ന ശോഭന ‘തുടരും’ സിനിമയ്ക്ക് വേണ്ടി ഉറങ്ങിയില്ല’; മണിയന്‍പിള്ള രാജു

Maniyanpilla Raju About Shobhana: രാത്രി എട്ട് മണിക്ക് ഉറങ്ങി പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേൽക്കുന്ന ശോഭന ഷൂട്ടിംഗ് കാരണം പല ദിവസങ്ങളിലും ഉറങ്ങാതിരുന്നുവെന്ന് പറയുകയാണ് മണിയൻപിള്ള രാജു. ചില ദിവസങ്ങളിൽ അഞ്ചേ മുക്കാലിനാണ് ഷൂട്ടിങ് അവസാനിച്ചതെന്നും അദ്ദേഹം പറയുന്നു.

Maniyanpilla Raju: 8 മണിക്ക് ഉറങ്ങി വെളുപ്പിന് 3 മണിക്ക് എഴുന്നേല്‍ക്കുന്ന ശോഭന തുടരും സിനിമയ്ക്ക് വേണ്ടി ഉറങ്ങിയില്ല; മണിയന്‍പിള്ള രാജു

മണിയൻപിള്ള രാജു, 'തുടരും' പോസ്റ്റർ

Published: 

27 Apr 2025 | 08:42 PM

മോഹൻലാലിനെ നായകനാക്കി സംവിധായകൻ തരുൺ മൂർത്തി ഒരുക്കിയ ചിത്രമാണ് ‘തുടരും’. ഏപ്രിൽ 25ന് തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ചിത്രത്തിൽ നടൻ മണിയൻപിള്ള രാജുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ നടി ശോഭനയെ കുറിച്ചും തുടരും സിനിമയെ കുറിച്ചും മണിയൻപിള്ള രാജു സംസാരിച്ചിരുന്നു. ഈ വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്.

രാത്രി എട്ട് മണിക്ക് ഉറങ്ങി പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേൽക്കുന്ന ശോഭന ഷൂട്ടിംഗ് കാരണം പല ദിവസങ്ങളിലും ഉറങ്ങാതിരുന്നുവെന്ന് പറയുകയാണ് മണിയൻപിള്ള രാജു. ചില ദിവസങ്ങളിൽ അഞ്ചേ മുക്കാലിനാണ് ഷൂട്ടിങ് അവസാനിച്ചതെന്നും അദ്ദേഹം പറയുന്നു. കൂടാതെ, ‘തുടരും’ ഗംഭീര സിനിമയാണെന്നും തനിക്ക് നല്ലൊരു വേഷം ലഭിച്ചുവെന്നും അതിനുവേണ്ടി ഗെറ്റപ്പിൽ ചെറിയ മാറ്റം വരുത്തിയെന്നും മണിയൻ പിള്ള രാജു കൂട്ടിച്ചേർത്തു. ഹാപ്പി ഫ്രെയിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ശോഭനയും മോഹൻലാലും ‘തുടരും’ സിനിമയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ശോഭനയൊക്കെ രാത്രി എട്ട് മണിക്ക് ഉറങ്ങുന്ന ആളാണ്. എന്നാൽ ഈ സിനിമയുടെ ലൊക്കേഷനിൽ അങ്ങനെ ആയിരുന്നില്ല. ചില ദിവസങ്ങളിൽ ഷൂട്ടിങ് കഴിയാൻ ഒരുപാടു വൈകും. വെളുപ്പിന് അഞ്ചേ മുക്കാലിനാണ് ഒരു ദിവസം ഷൂട്ടിങ് അവസാനിച്ചത്. പാവം ശോഭന. അതുവരെ ഉറങ്ങാതെ ഇരുന്നു.

ALSO READ: ‘കഞ്ഞി എടുക്കട്ടേ’ എന്നത് തരുണിന്റെ ഐഡിയ, ലാൽ സാർ എങ്ങനെ എടുക്കുമെന്ന് ടെൻഷൻ ഉണ്ടായിരുന്നു’; ബിനു പപ്പു

സിനിമ എങ്ങനെയെങ്കിലും ഷൂട്ട് ചെയ്ത് തീർക്കണം എന്നായിരിക്കുമല്ലോ എല്ലാവരുടെയും മനസിൽ ഉണ്ടാകുക. ‘തുടരും’ സിനിമയാണെങ്കിൽ ഒരു ഗംഭീര പടമല്ലേ. അതിൽ എനിക്കും നല്ല റോളാണ് കിട്ടിയത്. അതിന് വേണ്ടി ഗെറ്റപ്പിൽ ചെറിയ മാറ്റം വരുത്തിയിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ ഞങ്ങൾ ഒന്നിച്ച് ഇരിക്കുന്ന സമയത്ത് പഴയ കഥകളൊക്കെ പറയാറുണ്ട്. അങ്ങനെയിരിക്കെ ഞാൻ ഒരിക്കൽ ശോഭനയോട് എങ്ങനെയാണ് നിങ്ങളുടെ ടൈംടേബിളെന്ന് ചോദിച്ചിരുന്നു.

രാത്രി എട്ട് മണിക്ക് ഉറങ്ങി രാവിലെ മൂന്ന് മണിക്ക് എണീക്കുന്നതാണ് ശീലം. എഴുന്നേറ്റ ശേഷം വീട്ടിന് അടുത്തുള്ള അമ്പലത്തിലേക്ക് നടന്ന് പോകും. എന്നിട്ട് ആറ് മണി വരെ അമ്പലത്തിൽ ഇരുന്ന് അതിനുശേഷം തിരിച്ചു വരും. അങ്ങനെയൊക്കെയാണ് പറഞ്ഞത്” മണിയൻപിള്ള രാജു പറയുന്നു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ