Sindhu Krishna: ‘കുട്ടിക്കാലം മുതൽ നടിയാകണമെന്ന് പറഞ്ഞത് ഓസിയാണ്, ഒരുപാട് ഓഫറുകൾ വന്നിരുന്നു; പക്ഷേ..’; സിന്ധു കൃഷ്ണ
Sindhu Krishna Opens Up About Diya Krishna: എന്നാൽ നടിയാകാൻ ഏറെ ആഗ്രഹമുണ്ടായത് ദിയയ്ക്കാണ് എന്ന് സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തങ്ങളുടെ വീട്ടിൽ കുട്ടിക്കാലം മുതൽ നടിയാകണമെന്ന് ആഗ്രഹിച്ചത് ദിയ കൃഷ്ണയാണെന്നും അഹാന അങ്ങനെ പറയില്ലായിരുന്നുവെന്നും സിന്ധു പറയുന്നു.
ഏറെ ആരാധകരുള്ള താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. സോഷ്യൽ മീഡിയയിൽ സജീവമായ മക്കളും ഭാര്യയും കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വന്നെത്തുന്ന സന്തോഷത്തിലാണ് എല്ലാവരും. ഇതിന്റെ വിശേഷങ്ങളും എല്ലാവരും അവരുടെ യൂട്യൂബ് ചാനലുകളിലൂടെ പങ്കുവച്ചിരുന്നു.
എന്നാൽ ദിയയുടെ വ്ലോഗുകൾക്കാണ് കൂടുതൽ വ്യൂവേഴ്സ്. ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നതും ദിയയ്ക്കാണ്. മക്കളിൽ അഹാന മാത്രമാണ് അച്ഛന്റെ പാത പിന്തുടർന്ന് സിനിമ കരിയറായി തെരഞ്ഞെടുത്തത്. ഇഷാനി കൃഷ്ണയും ഹൻസികയും സിനിമകളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
എന്നാൽ ദിയ ഇതുവരെയും ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. എന്നാൽ നടിയാകാൻ ഏറെ ആഗ്രഹമുണ്ടായത് ദിയയ്ക്കാണ് എന്ന് സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തങ്ങളുടെ വീട്ടിൽ കുട്ടിക്കാലം മുതൽ നടിയാകണമെന്ന് ആഗ്രഹിച്ചത് ദിയ കൃഷ്ണയാണെന്നും അഹാന അങ്ങനെ പറയില്ലായിരുന്നുവെന്നും സിന്ധു പറയുന്നു. ആരെങ്കിലും അഹാനയോടെ ചോദിച്ചാൽ താത്പര്യമില്ലെന്നാണ് പറഞ്ഞതെന്നും പത്ത് പതിനഞ്ച് വർഷം മുമ്പേയുള്ള ഇന്റർവ്യൂകളിലൊക്കെ ദിയയാണ് നടിയാകണമെന്ന് പറഞ്ഞതെന്നാണ് സിന്ധു പറയുന്നത്.
ദിയയ്ക്ക് കോമഡിയും ഡാൻസുമെല്ലാം ഉണ്ടായിരുന്നു. ഒരുപാട് ഓഫറുകളും വന്നിരുന്നു. എന്നാൽ അതൊന്നും നടക്കാതെ പോയി. ദിയ ഇൻഡസ്ട്രിയിൽ വന്നിരുന്നെങ്കിൽ വ്യത്യസ്തമായേനെ എന്നാണ് സിന്ധു പറയുന്നത്. എന്നാൽ അതൊന്നും നടന്നില്ലെന്നും പിന്നീട് ബിസിനസിലേക്കും ഇൻഫ്ലുവൻസറായി പോയെന്നാണ് സിന്ധു പറയുന്നത്. ദിയ ഒരു നടിയാകുമെന്നായിരുന്നു താനെപ്പോഴും വിചാരിച്ചിരുന്നതെന്നു സിന്ധു കൂട്ടിച്ചേർത്തു.