Amritha Suresh: ബാല ആശുപത്രിയിൽ ആയപ്പോഴാണ് ഏലിസബത്തിനെ പരിചയപ്പെട്ടത്; മനസുതുറന്ന് അമൃത സുരേഷ്
Amritha Suresh About Elizabeth: അമൃത സുരേഷിന്റെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇരുവരും തന്റെ അഭിപ്രായം പറഞ്ഞു. തന്റെ സഹോദരി എന്നതിനേക്കാൾ അമൃത സുരേഷ് എന്ന വ്യക്തി ആരേയും ഉപദ്രവിക്കാത്ത വ്യക്തിയാണ്. അങ്ങനെയൊരാളെ എന്തിനാണ് എല്ലാവരും വെറുക്കുന്നതെന്ന് താൻ ആലോചിച്ചിരുന്നുവെന്നും അഭിരാമി പറഞ്ഞു.

എലിസബത്ത്, അമൃത സുരേഷ് (Image Credits: Social Media/ Instagram)
നടൻ ബാലയുടെ മുൻ ഭാര്യ എലിസബത്തുമായി (Elizabeth) ഇപ്പോഴും നല്ല സൗഹൃദത്തിലാണെന്ന് ഗായിക അമൃത സുരേഷ് (Singer Amritha Suresh). അമൃതയും സഹോദരി അഭിരാമി സുരേഷും തമ്മിലുളള വ്‌ളോഗിലായിരുന്നു അമൃത ഇക്കാര്യം വെളിപ്പെടുത്തിയത്. അമൃതം ഗമയ എന്ന യൂട്യൂബ് ചാനലിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും.
‘ഒരു ചോദ്യം ചോദിക്കാനുണ്ട്… തെറ്റാണെങ്കിൽ ഡിലീറ്റ് ചെയ്തേക്കൂ… എലിസബത്തുമായി കോൺടാക്റ്റ് ഉണ്ടോ?’, എന്നായിരുന്നു ആരാധരിൽ ഒരാളുടെ ചോദ്യം. ‘എലിസബത്തുമായി കോൺടാക്റ്റ് ഉണ്ട്. നമ്മൾ ശരിക്കും ആശുപത്രിയിൽ വച്ചാണ് പരിജയപ്പെടുന്നത്. അതിന് ശേഷം ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണ്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബാല ആശുപത്രിയിൽ ആയപ്പോഴാണ് തങ്ങൾ പരിജയപ്പെടുന്നത്. അന്ന് തുടങ്ങി ഞങ്ങൾ നല്ല ബന്ധത്തിലാണ്. പാവമാണ്. അവരുടെ കാര്യങ്ങൾ എല്ലാം ഇപ്പോൾ നന്നായി പോകുന്നു. അതിൽ കൂടുതൽ ഞാൻ പറയാൻ പാടില്ല. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ടാവണം’, എന്നായിരുന്നു അമൃതയുടെ മറുപടി.
സഹോദരി അഭിരാമിയും തൻ്റെ വിവാഹ ജീവിത സങ്കൽപ്പങ്ങളെക്കുറിച്ച് മനസ്തുറന്നിട്ടുണ്ട്. ‘ഡിവോഴ്‌സ് ഇല്ലാത്ത കല്യാണമാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് നടക്കുമോ ഇല്ലയോ എന്ന് അറിയില്ല. അതിനൊരു യോഗം കൂടെ വേണം. കല്യാണം കഴിക്കേണ്ട എന്ന് വിചാരമില്ല. സത്യത്തിൽ ചേച്ചിയ്ക്ക് ഉണ്ടായ അനുഭവം കണ്ട് എനിക്ക് പേടിയാണ്’, അഭിരാമി പറഞ്ഞു.
അമൃത സുരേഷിന്റെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇരുവരും തന്റെ അഭിപ്രായം പറഞ്ഞു. തന്റെ സഹോദരി എന്നതിനേക്കാൾ അമൃത സുരേഷ് എന്ന വ്യക്തി ആരേയും ഉപദ്രവിക്കാത്ത വ്യക്തിയാണ്. അങ്ങനെയൊരാളെ എന്തിനാണ് എല്ലാവരും വെറുക്കുന്നതെന്ന് താൻ ആലോചിച്ചിരുന്നുവെന്നും അഭിരാമി പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 23നാണ് നടൻ ബാല വീണ്ടും വിവാഹിതനായത്. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയായിരുന്നു വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. നേരത്തെ തന്നെ ഫെയ്സ്ബുക്കിലൂടെ പുതിയ വിവാഹത്തിന്റ സൂചനകൾ ബാല നൽകിയിരുന്നു. കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ് എന്ന് മുമ്പ് ഒരു ഇന്റർവ്യൂയിൽ ബാല പറഞ്ഞിരുന്നു.