Amrutha Suresh: ‘എനിക്ക് പറ്റിയ പുതിയ മണ്ടത്തരം! കാര്യങ്ങൾ കൈവിട്ട് പോയി, മെസേജ് കണ്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല’; അമൃത സുരേഷ്

Amrutha Suresh Viral Video: വാട്സ്ആപ്പ് സ്കാം വഴി തന്റെ പക്കലിൽ നിന്ന് അരലക്ഷം രൂപയോളം തട്ടിയെടുത്തതിനെ കുറിച്ചാണ് അമൃത പറയുന്നത്. പണം ആവശ്യപ്പെട്ട് കസിന്റെ മസേജ് വന്നപ്പോൾ അത്യാവശ്യമാകുമെന്ന് കരുതി മറിച്ച് ഒന്നും ചിന്തിക്കാതെ പണം ​ഗൂ​ഗിൾ പെ ചെയ്യുകയായിരുന്നുവെന്നാണ് അമ‍ൃത സുരേഷ് പറയുന്നത്.

Amrutha Suresh: എനിക്ക് പറ്റിയ പുതിയ മണ്ടത്തരം! കാര്യങ്ങൾ കൈവിട്ട് പോയി, മെസേജ് കണ്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല; അമൃത സുരേഷ്

Amrutha Suresh

Published: 

19 Jun 2025 | 10:39 AM

മലയാളികൾക്ക് സുപരിചിതയാണ് ഗായിക അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് പറ്റിയ വലിയൊരു അബദ്ധത്തെ കുറിച്ചാണ് താരം ആരാധകരുമായി പങ്കുവയ്ക്കുന്നത്. വാട്സ്ആപ്പ് സ്കാം വഴി തന്റെ പക്കലിൽ നിന്ന് അരലക്ഷം രൂപയോളം തട്ടിയെടുത്തതിനെ കുറിച്ചാണ് അമൃത പറയുന്നത്. പണം ആവശ്യപ്പെട്ട് കസിന്റെ മസേജ് വന്നപ്പോൾ അത്യാവശ്യമാകുമെന്ന് കരുതി മറിച്ച് ഒന്നും ചിന്തിക്കാതെ പണം ​ഗൂ​ഗിൾ പെ ചെയ്യുകയായിരുന്നുവെന്നാണ് അമ‍ൃത സുരേഷ് പറയുന്നത്.

അമൃതം ഗമയ എന്ന യൂട്യൂബ് ചാനലീലൂടെയായിരുന്നു അമൃത സുരേഷിന്റെ പ്രതികരണം. തനിക്ക് പറ്റിയ പുതിയ മണ്ടത്തരത്തെ കുറിച്ചാണ് ഈ വീഡിയോ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീണ്ടും പണി കിട്ടിയെന്നും 45000 രൂപയോളം അമൃതയ്ക്ക് നഷ്ടപ്പെട്ടുവെന്നും സഹോദരി അഭിരാമി വീഡിയോയിൽ പറയുന്നു. വാട്സ്ആപ്പ് സ്കാമിൽ താനും ഉൾപ്പെട്ടെന്നും ഇതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അമൃത വീഡിയോയിൽ പറയുന്നു.

ഒരു ദിവസം സ്റ്റുഡിയോയിലായിരിക്കുമ്പോഴാണ് തങ്ങളുടെ കസിൻ ചേച്ചി പണം ആവശ്യപ്പെട്ട് മെസേജ് അയച്ചത്. അത്യാവശ്യമായി 45000 രൂപ അയക്കാമോ എന്നാണ് ചോദിച്ചത്. ഒപ്പം ഒരു യുപിഐ ഐഡിയും അയച്ചു. ചേച്ചിയുടെ യുപിഐ വർക്ക് ‍ചെയ്യുന്നില്ല അതുകൊണ്ട് ഇതിലേക്ക് അയക്കാനാണ് പറഞ്ഞത്. എമർജൻസി ആയതുകൊണ്ട് താൻ കൂടുതൽ ഒന്നും ചോദിച്ചില്ലെന്നും ഉടനെ പണം അയച്ചുകൊടുത്തുവെന്നും താരം പറയുന്നു. പണം അയച്ച് അതിന്റെ സ്ക്രീൻ ഷോട്ടും തന്റെ ഒരു സെൽഫിയും അയച്ചുകൊടുത്തുവെന്നും അമ‍ൃത പറഞ്ഞു. എന്നാൽ ഇതിനു ശേഷം വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെ താൻ ചേച്ചിയെ വീഡിയോ കോൾ ചെയ്തു. പക്ഷേ കോൾ കട്ട് ചെയ്തു. പിന്നാലെ നോർമൽ കോൾ വിളിച്ചപ്പോൾ ചേച്ചി കരയുന്നതാണ് കേട്ടത്.

Also Read:പത്ത് പതിനഞ്ച് വർഷത്തെ ശീലം! ‘എനിക്ക് ഇഷ്ടമായിരുന്നു പക്ഷേ’…; മമ്മൂട്ടി പുകവലി ഉപേക്ഷിച്ചതിന് പിന്നിലെ കാരണം

വാട്സ് ആപ്പ് ഹാക്ക് ചെയ്തുവെന്നും പൈസയൊന്നും അയച്ച് കൊടുക്കരുതെന്നും തന്നോട് ചേച്ചി പറഞ്ഞു. പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നുവെന്നാണ് അമൃത പറയുന്നത്. തങ്ങൾ ഇക്കാര്യം സൈബർ സെല്ലിൽ പരാതിപ്പെട്ടുവെങ്കിലും കാര്യമുണ്ടായില്ല. അപ്പോഴേക്കും തട്ടിപ്പ് സംഘം പണം എടിഎമ്മിൽ നിന്നും പിൻവലിച്ചിരുന്നു. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ​സൈബർ സെല്ലിൽ സഹായം തേടിയാൽ പണം ചിലപ്പോൾ തിരികെ കിട്ടുമായിരുന്നുവെന്നും അമൃത വീഡിയോയിൽ പറയുന്നു.

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ