Sulakshana Pandit: നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Sulakshana Pandit dead: 1975ൽ സഞ്ജീവ് കുമാറിനൊപ്പം ഉൾജാനിലൂടെയാണ് സുലക്ഷണ അരങ്ങേറ്റം കുറിച്ചത്. രാജേഷ് ഖന്ന, ശശി കപൂർ, വിനോദ് ഖന്ന തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

Sulakshana Pandit: നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Sulakshana Pandit

Updated On: 

07 Nov 2025 08:00 AM

മുംബൈ:  ഉൽജാൻ, ചെഹ്രെ പെ ചെഹ്ര തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ മുതിർന്ന നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം ശ്വാസതടസ്സം അനുഭവപ്പെട്ടിനെ തുടർന്ന് നാനാവതി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പക്ഷേ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ലളിത് പണ്ഡിറ്റ് പറഞ്ഞു.

ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ഒരു സംഗീത കുടുംബത്തിലാണ് സുലക്ഷണ ജനിച്ചത്. പണ്ഡിറ്റ് ജസ്‌രാജ് അമ്മാവനായിരുന്നു. ഒൻപതാം വയസ്സിൽ പാടാൻ തുടങ്ങിയ സുലക്ഷണ സഹോദരൻ മന്ദീറിനൊപ്പം സംഗീത ജീവിതം ആരംഭിച്ചു. ജതിൻ പണ്ഡിറ്റ്, ലളിത് പണ്ഡിറ്റ്, പഴയകാല നടൻ വിജയത പണ്ഡിറ്റ് എന്നിവരാണ് സഹോദരങ്ങൾ.

ALSO READ: കെജിഎഫിലെ ഖാസിം ചാച്ചാ; കന്നട താരം ഹരിഷ് റോയി അന്തരിച്ചു

1975ൽ സഞ്ജീവ് കുമാറിനൊപ്പം ഉൾജാനിലൂടെയാണ് സുലക്ഷണ അരങ്ങേറ്റം കുറിച്ചത്. രാജേഷ് ഖന്ന, ശശി കപൂർ, വിനോദ് ഖന്ന തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സങ്കോച്ച്, ഹേരാ ഫേരി, ഖണ്ഡാൻ, ധരം ഖന്ത, ദോ വഖ്ത് കി റൊട്ടി, ഗോര, ബംഗാളി സിനിമയായ ബാൻഡി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന പിന്നണി ഗായിക കൂടിയായിരുന്നു അവർ. ഹിന്ദി, ബംഗാളി, മറാത്തി, ഒറിയ, ഗുജറാത്തി തുടങ്ങി നിരവധി ഭാഷകളിൽ സുലക്ഷണ ഗാനങ്ങൾ ആലപിച്ചു. തു ഹി സാഗർ തൂ ഹി കിനാര, പർദേശിയ തേരേ ദേശ് മേ, ബെക്രാർ ദിൽ തുട്ട് ഗയാ, ബാന്ധി രേ കഹേ പ്രീത്, സാത് സമുന്ദർ പാർ, സോംവാർ കോ ഹം മിലേ, സോനാ രേ തുജെ കൈസെ മിലൂൻ, യേ പ്യാരാ ലഗേ തേരാ ചെഹ്‌റ, ജബ് ആതി ഹേ പി യാദ്, യേ ഹേ പി ഹോഗിയാ തുടങ്ങിയ ഹിറ്റുകൾ പാടിയിട്ടുണ്ട്.

 

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ