Anju Joseph: ‘നീയൊക്കെ എന്ത് പാടിയിട്ടാണ് ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചു, കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു’; അഞ്ജു ജോസഫ്
Anju Joseph Recalls Fan Yelling at Her: റിയാലിറ്റി ഷോയിലൂടെ തനിക്ക് പ്രേക്ഷകരിൽ നിന്ന് വഴക്ക് കേൾക്കേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് അഞ്ജു ജോസഫ്. തനിക്കൊപ്പം എലിമിനേഷനിൽ വന്ന് പുറത്തായ പെൺകുട്ടിയുടെ ആരാധകനാണ് തന്നെ ചീത്ത വിളിച്ചതെന്നും അഞ്ജു പറയുന്നു.

അഞ്ജു ജോസഫ്
ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഞ്‍ജു ജോസഫ്. പിന്നീട് നിരവധി സിനിമകളിൽ ഗാനം ആലപിച്ച അഞ്ജു അവതാരകയായും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. ഇപ്പോഴിതാ, റിയാലിറ്റി ഷോയിൽ പങ്കെുത്തതിലൂടെ ലഭിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം.
റിയാലിറ്റി ഷോയിലൂടെ തനിക്ക് പ്രേക്ഷകരിൽ നിന്ന് വഴക്ക് കേൾക്കേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് അഞ്ജു ജോസഫ്. തനിക്കൊപ്പം എലിമിനേഷനിൽ വന്ന് പുറത്തായ പെൺകുട്ടിയുടെ ആരാധകനാണ് തന്നെ ചീത്ത വിളിച്ചതെന്നും അഞ്ജു പറയുന്നു. ‘നീയൊക്കെ എന്ത് പാടിയിട്ടാണ് ഇവിടെ നിൽക്കുന്നത്?’ എന്നുവരെ അദ്ദേഹം ചോദിച്ചതായും താരം കൂട്ടിച്ചേർത്തു. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.
”വഴക്ക് മേടിക്കാനായിട്ടൊരു ജന്മം ആയിരുന്നു എന്റേത്. റിയാലിറ്റി ഷോയിൽ ആളുകൾക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥികൾ ഉണ്ടാകും. എല്ലാ എലിമിനേഷനിലും ഞാൻ ഉണ്ടാകും. സെമി ഫൈനൽ എത്തുന്നത് വരെ എല്ലാത്തിലും ഞാനുണ്ടായിരുന്നു. എന്നിട്ട് ഒടുവിൽ ഞാൻ കയറിപ്പോരും. പ്രഷർ കൂടിയിട്ടാണോ എന്ന് എനിക്ക് അറിയില്ല, ആ സമയത്ത് തരുന്ന പാട്ട് ഞാൻ നന്നായി പാടും. അത് എപ്പോഴും വർക്കൗട്ടാകാറുമുണ്ട്. പക്ഷെ അങ്ങനെ ഔട്ടായി പോകുന്നവരുടെ ആരാധകർ റോഡിൽ കാണുമ്പോൾ എന്നെ വഴക്ക് പറയും ” അഞ്ജു പറയുന്നു.
ALSO READ: ‘കാലത്തിനൊത്ത കോലം കെട്ടാനും വേണം ഒരു സാമർഥ്യം, ചില്ലറ ധൈര്യം പോരാ’: രേണു സുധിയെ കുറിച്ച് ശാരദകുട്ടി
”ഇതുപോലെ നയന എന്നൊരു കുട്ടി ഷോയിൽ നിന്ന് പുറത്തായപ്പോൾ ഒരാൾ എന്നെ കണ്ണു പൊട്ടുന്ന ചീത്ത വിളിച്ചിട്ടുണ്ട്. അതും റോഡിൽ വച്ച്. ഭയങ്കര ദേഷ്യത്തിലാണ് അയാൾ അന്ന് എന്നോട് സംസാരിച്ചത്. നീ ഒറ്റൊരുത്തി കാരണമാണ് നയന ഔട്ടായത് എന്നൊക്കെ പറഞ്ഞു. ‘നീയൊക്കെ എന്ത് പാടിയിട്ടാണ് ഇവിടെ നിൽക്കുന്നത്? എപ്പോഴും എലിമിനേഷനിലല്ലേ?’ എന്നെല്ലാം പറഞ്ഞു. എന്നാൽ എന്നെ ഇന്നും ആളുകൾ തിരിച്ചറിയുന്നതും തനിക്ക് ഷോകൾ ലഭിക്കുന്നതുമെല്ലാം സ്റ്റാർ സിംഗർ താരം എന്ന നിലയിലാണ്” എന്നും അഞ്ജു ജോസഫ് കൂട്ടിച്ചേർത്തു.
“എനിക്ക് സിനിമയിൽ പാടാൻ ഒരുപാട് ഇഷ്ടമാണ്. കോൺടാക്ട് മെയിന്റെയ്ൻ ചെയ്യാത്തത് കൊണ്ട് കൂടിയാണ് ഒരുപാട് അവസരങ്ങൾ എനിക്ക് കിട്ടാത്തത്. ബാഹുബലിയിലെ പാട്ടിന്റെ കവർ സോംഗ് ചെയ്തപ്പോൾ രാജമൗലി സാറും കീരവാണി സാറുമെല്ലാം വിളിച്ച് അഭിനന്ദിച്ചിരുന്നു. പക്ഷേ അവരുടെ നമ്പർ പോലും ഞാൻ സേവ് ചെയ്തില്ല” അഞ്ജു പറഞ്ഞു.