AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: തിലക് തിരിച്ചെത്തുന്നു; സഞ്ജുവിന്റെ നില പരുങ്ങലില്‍; കാര്യവട്ടത്ത് ‘വിധിയെഴുത്ത്’

Will Sanju Samson be included in the playing XI for the Ind vs NZ 5th T20: സഞ്ജു സാംസണ്‌ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അവസാന അവസരം. ന്യൂസിലന്‍ഡിനെതിരായ അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും നിരാശപ്പെടുത്തിയ സഞ്ജുവിന്, അവസാന മത്സരത്തിലും അവസരം ലഭിച്ചേക്കുമെന്നാണ് സൂചന.

Sanju Samson: തിലക് തിരിച്ചെത്തുന്നു; സഞ്ജുവിന്റെ നില പരുങ്ങലില്‍; കാര്യവട്ടത്ത് ‘വിധിയെഴുത്ത്’
Sanju SamsonImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 30 Jan 2026 | 04:20 PM

ഫോമിലേക്ക് തിരികെയെത്താന്‍ മലയാളി താരം സഞ്ജു സാംസണ്‌ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അവസാന അവസരം. ന്യൂസിലന്‍ഡിനെതിരായ അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും നിരാശപ്പെടുത്തിയ സഞ്ജുവിന്, അവസാന മത്സരത്തിലും അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. കാര്യവട്ടത്ത് അവസരം ലഭിച്ചാല്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. അല്ലാത്തപക്ഷം, ടി20 ലോകകപ്പില്‍ പ്ലേയിങ് ഇലവന്‌ പുറത്താകും താരത്തിന്റെ സ്ഥാനം.

മറുവശത്ത്, ടീമിലെ മറ്റൊരു കീപ്പറായ ഇഷാന്‍ കിഷന്‍ മികച്ച ഫോമിലാണ്. നേരിയ പരിക്ക് മൂലം നാലാം ടി20യില്‍ ഇഷാന്‍ കളിച്ചിരുന്നില്ല. ഇഷാന്‍ മികച്ച ഫോമിലാണെങ്കിലും പ്രധാന വിക്കറ്റ് കീപ്പറായി ടീം മാനേജ്‌മെന്റിന്റെ പരിഗണനയില്‍ ഇപ്പോഴുമുള്ളത് സഞ്ജുവാണ്.

കാര്യവട്ടം ടി20യില്‍ സഞ്ജുവിനെ പുറത്തിരുത്താന്‍ തീരുമാനിച്ചാല്‍ ഇഷാനും, അഭിഷേക് ശര്‍മയും ഓപ്പണര്‍മാരാകും. ഓപ്പണര്‍മാരായി ഇരുവരും മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന്റെ അവസാന സാധ്യതകളും അടയും.

Also Read: Sanju Samson: ‘ചേട്ടനെ ശല്യപ്പെടുത്തല്ലേ’; തിരുവനന്തപുരത്തെത്തിയ സഞ്ജുവിനെ ട്രോളി സൂര്യകുമാർ യാദവ്

തിലക് തിരിച്ചെത്തുന്നു

ശസ്ത്രക്രിയ മൂലം വിശ്രമത്തിലായിരുന്ന തിലക് വര്‍മയ്ക്ക് ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. താരം ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് സൂചന. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യം മത്സരം മുതല്‍ തിലക് കളിക്കുമോയെന്ന് വ്യക്തമല്ല. ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ നടക്കുന്ന കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമാകൂ.

ആദ്യ ഒന്നോ രണ്ടോ മത്സരങ്ങളില്‍ തിലക് കളിച്ചേക്കില്ലെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. അങ്ങനെ സംഭവിച്ചാല്‍, മറ്റ് തടസങ്ങളില്ലാതെ സഞ്ജുവിന് ഈ മത്സരങ്ങളില്‍ പ്ലേയിങ് ഇലവനിലെത്താനാകും. എന്തായാലും, കാര്യവട്ടത്ത് നടക്കുന്ന മത്സരം സഞ്ജുവിന്റെ വിധിയെഴുതും. ഈ മത്സരത്തില്‍ സഞ്ജു ഫോമിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ദേശീയ സീനിയര്‍ ടീമിനായി സ്വന്തം നാട്ടില്‍ ആദ്യ മത്സരം കളിക്കാനുള്ള കാത്തിരിപ്പിലാണ് സഞ്ജുവും.