Singer Anju Joseph: ഗായിക അഞ്ജു ജോസഫ് പൊട്ടിക്കരഞ്ഞതിന്റെ യഥാര്‍ത്ഥ കാരണം ഇതാണോ? വെളിപ്പെടുത്തി താരം
Singer Anju Joseph: ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെയാണ് അഞ്ജു വെളിപ്പെടുത്തുന്ന ഒരു റീൽ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രമിലൂടെ പങ്കുവച്ചിരുന്നു
കഴിഞ്ഞ ദിവസം ഗായിക അഞ്ജു ജോസഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽ ഏറെ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ജീവിതത്തിലുണ്ടായ സങ്കടനിമിഷങ്ങളെ വെളിപ്പെടുത്തിയായിരുന്നു താരത്തിന്റെ വീഡിയോ. വീഡിയോയിൽ കരച്ചിൽ നിയന്ത്രിക്കാനാകാതെ കരയുന്ന അഞ്ജുവിനെ കാണാം.കരച്ചിൽ ഒരു ബലഹീനതയല്ലെന്നു പറയുന്ന അഞ്ജു, താൻ ഇപ്പോൾ ഡബിൾ ഓകെയാണെന്നും വിഡിയോയ്ക്കൊപ്പം കുറിച്ചിരുന്നു.
‘അഘാതമായ എന്റെ വേദനകളിൽ നിന്നുള്ള, വർഷങ്ങളോളമെടുത്ത തിരിച്ചുവരവ് ഇങ്ങനെയായിരുന്നു. ഇപ്പോൾ ഞാൻ ഡബിൾ ഓകെയാണ്. നിങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്നത് എല്ലായ്‌പ്പോഴും സത്യമല്ല എന്ന് പറയാൻ വേണ്ടി, എന്റെ ഈ ഹീലിങ് ജേർണിയിൽ എടുത്ത വിഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു. നിങ്ങൾ കരയൂ. കരച്ചിൽ ഒരിക്കലുമൊരു ബലഹീനതയല്ല. നിങ്ങൾക്ക് അതിൽ നിന്നൊരു ആശ്വാസം ലഭിക്കുകയും വേദനകളിൽ നിന്ന് പുറത്തു കടക്കാൻ സാധിക്കുകയും ചെയ്യും. ആ കരച്ചിൽ അടിമുടി തകർന്ന നിങ്ങളെ ഉയർത്തെഴുന്നേൽപ്പിക്കും. ഒരു കാര്യം മാത്രം ഓർക്കുക, എല്ലാം കടന്ന് പോകും, നിങ്ങളുടെ സന്തോഷം പോലും’, വിഡിയോ പങ്കിട്ട് അഞ്ജു ജോസഫ് കുറിച്ചു.
എന്നാൽ ക്യാപ്‌ഷൻ മുഴുവൻ വായിക്കാതെ ഈ വീഡിയോ തെറ്റായി പ്രചരിപ്പിച്ചുവെന്നും അത് പലരും വാർത്തയാക്കിയെന്നും താരം പറയുന്നു. അവർക്കുള്ള മറുപടിയായി താരം പുതിയ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ലേഖിക ലക്ഷ്മി പ്രേം കുമാറുമായുള്ള വീഡിയോയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് പഴയ വീഡിയോ ആണെന്നും ഇപ്പോൾ പോസ്റ്റ് ചെയ്തതാണെന്നും അഞ്ജു പറയുന്നു. ട്രോമയിൽ നിന്ന് മാറിവരുമ്പോൾ തനിക്ക് തന്നെ ഓർക്കാൻ വേണ്ടിയാണ് ഇത്തരം ഒരു വീഡിയോ ചെയ്തതെന്നും താരം പറയുന്നു. ക്യാപ്‌ഷൻ മുഴുവൻ വായിക്കാതെ വാർത്ത ആക്കിയവരും വായിച്ചവരും വിളിച്ചവരും ഇതൊരു അറിയിപ്പായി എടുക്കണമെന്ന് അപേക്ഷിക്കുന്നുവെന്ന് കുറിച്ചാണ് പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
അഞ്ജുവിന്റെ വാക്കുകൾ: ”അത് ഞാൻ പണ്ട് കരഞ്ഞ സാധനം പോസ്റ്റ് പോസ്റ്റ് ചെയ്തതാണ് ഗയ്സ്. അല്ലാതെ ഞാൻ ഇപ്പോൾ കരഞ്ഞതല്ല. ഞാൻ വളരെയധികം ഓകെയാണ്. എനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല. ഞാൻ കരഞ്ഞത് ഒകെയാണ്, കരഞാൽ മാത്രമേ നമ്മുടെ ട്രോമയോക്കെ ഹീലാകും. താൻ ഇപ്പോൾ വളരെയധികം ഒക്കെയാണെന്നും ഏറ്റവും സന്തോഷകരമായ ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും താരം പറഞ്ഞു
അത്രയുള്ളു, അതിനു വേണ്ടി ഇട്ട വീഡിയോ ഒരു വീഡിയോ ആണ്. ഞാൻ എന്റെ ഏറ്റവും സന്തോഷകരമായ ഘട്ടത്തിലൂടെയാണ് പോകുന്നത്”.