Big Boss Season 7: ഉണ്ണിക്കണ്ണൻ ബിഗ്ബോസിലേക്കോ? ഫാൻസിനൊരു സൂചന
Unnikannan Mangalam Dam : ആഗസ്റ്റിൽ മലയാളം ബിഗ് ബോസ് സീസൺ-7 ആരംഭിക്കുമെന്ന് സൂചനകളുണ്ട്. എന്നാൽ എപ്പോഴാണ് എന്നതിൽ കൃത്യമായ സ്ഥീരീകരണമില്ല.
സോഷ്യൽമീഡിയ താരം ഉണ്ണിക്കണ്ണൻ ബിഗ് ബോസ് സീസൺ 7-ലേക്ക് എന്ന് സൂചന. ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം വീഡിയോയിലാണ് ഉണ്ണിക്കണ്ണൻ തന്നെ അത്തരമൊരു സൂചന പ്രേക്ഷകർക്ക് നൽകിയത്. അടുത്ത പരിപാടി എന്താണെന്ന് പറഞ്ഞാൽ ഇളയദളപതി അണ്ണേ ബിഗ് ബോസ് സീസൺ-7 എന്നാണ് വീഡിയോയിൽ ഉണ്ണിക്കണ്ണൻ പറയുന്നത്.
ആഗസ്റ്റിൽ മലയാളം ബിഗ് ബോസ് സീസൺ-7 ആരംഭിക്കുമെന്ന് സൂചനകളുണ്ട്. എന്നാൽ എപ്പോഴാണ് എന്നതിൽ കൃത്യമായ സ്ഥീരീകരണമില്ല. ആരൊക്കെയാണ് പങ്കെടുക്കുന്ന മത്സാരാർഥികൾ, എപ്പോഴാണ് തുടങ്ങുന്നത് എന്നതൊക്കെ സംബന്ധിച്ച് ഇപ്പോഴും ഏഷ്യാനെറ്റ് സർപ്രൈസുകൾ ഒളിപ്പിച്ചിരിക്കുകയാണ്. സീസൺ-7-ൻ്റേതായി ഇതുവരെ എത്തിയത് ലോഗോ മാത്രമാണ്.
View this post on Instagram
ഉണ്ണിക്കണ്ണനെതിരെയും കമൻ്റുകൾ
ഉണ്ണിക്കണ്ണൻ വിജയ്ക്കൊപ്പം നിൽക്കുന്ന ചിത്രത്തിന് വേണ്ടി ഇപ്പോഴും ആളുകൾ വീഡിയോയിൽ കമൻ്റിടുന്നുണ്ട്. വിജയ്യ്ടെ പിറന്നാൾ ദിനത്തിലാണ് ഉണ്ണിക്കണ്ണൻ്റെ വെളിപ്പെടുത്തൽ. അതിനിടയിൽ വിജയ് ചിത്രങ്ങൾ പോയി കാണാനും പ്രേക്ഷകർ പറയുന്നുണ്ട്. എന്തായാലും ഉണ്ണിക്കണ്ണൻ്റെ ബിഗ് ബോസ് സൂചന വൈറലായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.