AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Harisree Ashokan: ‘ആ പ്രൊഡ്യൂസര്‍ എന്നെ ചതിച്ചു, പെങ്ങള്‍ കമ്മല്‍ പണയം വെച്ചാണ് പെട്ടിയും ഡ്രെസ്സുമെല്ലാം വാങ്ങി തന്നത്‌’

Harisree Ashokan About His Career: കോമഡി വേഷങ്ങളിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്കിടയില്‍ വളര്‍ന്നത്. പഞ്ചാബ് ഹൗസില്‍ അവതരിപ്പിച്ച രമണന്‍ അവസരങ്ങളുടെ വാതില്‍ തുറന്നുകൊടുത്തു. ഏറെ നാളുകള്‍ക്ക് ശേഷം വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഹരിശ്രീ അശോകന്‍.

Harisree Ashokan: ‘ആ പ്രൊഡ്യൂസര്‍ എന്നെ ചതിച്ചു, പെങ്ങള്‍ കമ്മല്‍ പണയം വെച്ചാണ് പെട്ടിയും ഡ്രെസ്സുമെല്ലാം വാങ്ങി തന്നത്‌’
ഹരിശ്രീ അശോകന്‍Image Credit source: Facebook
shiji-mk
Shiji M K | Published: 23 Jun 2025 17:30 PM

1986ല്‍ പപ്പന്‍ പ്രിയപ്പെട്ടന്‍ എന്ന സിനിമയിലൂടെയാണ് ഹരിശ്രീ അശോകന്‍ സിനിമയിലേക്ക് എത്തുന്നത്. ഹരിശ്രീ എന്ന മിമിക്‌സ് ട്രൂപ്പാണ് അദ്ദേഹത്തെ സിനിമയിലേക്ക് എത്തിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹരിശ്രീ അശോകന്‍ എന്ന നടന് സാധിച്ചു.

കോമഡി വേഷങ്ങളിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്കിടയില്‍ വളര്‍ന്നത്. പഞ്ചാബ് ഹൗസില്‍ അവതരിപ്പിച്ച രമണന്‍ അവസരങ്ങളുടെ വാതില്‍ തുറന്നുകൊടുത്തു. ഏറെ നാളുകള്‍ക്ക് ശേഷം വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഹരിശ്രീ അശോകന്‍.

കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം ഭാഗത്തില്‍ അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന്‍ അവതരിപ്പിച്ചത്. ഇത് അദ്ദേഹത്തിന് കയ്യടി നേടി കൊടുക്കുകയാണ്. എന്നാല്‍ ചാന്‍സ് ചോദിച്ച് നടന്ന സമയത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍.

താന്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ മസ്ദൂര്‍ ആയി ജോലി ചെയ്യുന്ന സമയത്ത് സിനിമാ മോഹവുമായി ചാന്‍സ് ചോദിച്ച് നടക്കുകയായിരുന്നു. ആ സമയത്ത് ഒരു നിര്‍മാതാവ് തന്നോട് മദ്രാസിലേക്ക് പോകാനായി പറഞ്ഞു. പെങ്ങള്‍ അവളുടെ കമ്മല്‍ പണയം വെച്ചാണ് പോകാനായി പെട്ടിയും ഡ്രെസ്സുമൊക്കെ വാങ്ങി തന്നതെന്ന് അദ്ദേഹം പറഞ്ഞു.

മദ്രാസില്‍ എത്തി രണ്ട് ദിവസം വെറുതെയിരുന്നു. തിരിച്ച് വരാനുള്ള ടിക്കറ്റ് പോലും തന്നില്ല. അന്ന് ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നു. പിന്നീട് നാലാള്‍ അറിയുന്ന നിലയില്‍ എത്തിയപ്പോള്‍ അയാള്‍ തന്റെ ഡേറ്റ് ചോദിച്ചു വന്നു. പട്ടിണി കിടന്നാലും തന്റെ സിനിമയില്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞു.

Also Read: Sibi Malayil: ‘മുത്താരംകുന്ന് പിഒ ചെയ്യാന്‍ ഊര്‍ജ്ജം തന്നത് ആ വാക്കുകള്‍; അത് വലിയ വിജയമായില്ല’

എന്നാല്‍ ഇപ്പോള്‍ അന്ന് അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് തോന്നുന്നു. അറിയപ്പെടാത്ത ആള്‍ ആയപ്പോള്‍ അയാള്‍ തന്നോട് അങ്ങനെ പെരുമാറി. ആവശ്യമെന്ന് തോന്നിയപ്പോള്‍ പിന്നീട് അന്വേഷിച്ച് വന്നു. അത് ഓരോരുത്തരുടെയും ജന്മസ്വഭാവമാണെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു.