AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chaitanya: ‘ആദ്യം കരുതിയത് മുഖക്കുരുവെന്ന്, വേദന കൂടി വന്നു, ശസ്ത്രക്രിയയല്ലാതെ മറ്റ് വഴിയില്ലെന്നായി’; രോ​ഗവിവരം പറഞ്ഞ് ചൈതന്യ

Chaitanya Prakash Viral Post:തനിക്കുണ്ടായ ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചും അത് പിന്നീട് അണുബാധയിലേക്കും ശസ്ത്രക്രിയയിലേക്കും എത്തിയതിനെക്കുറിച്ചും ചൈതന്യ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Chaitanya: ‘ആദ്യം കരുതിയത് മുഖക്കുരുവെന്ന്, വേദന കൂടി വന്നു, ശസ്ത്രക്രിയയല്ലാതെ മറ്റ് വഴിയില്ലെന്നായി’; രോ​ഗവിവരം പറഞ്ഞ് ചൈതന്യ
Chaitanya PrakashImage Credit source: instgram\Chaitanya Prakash
sarika-kp
Sarika KP | Published: 15 Jul 2025 22:03 PM

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയാണ് ചൈതന്യ പ്രകാശ്. നടിയും നർത്തകിയുമായ താരം ഇൻസ്റ്റാ​ഗ്രാം റീലുകളിലൂടെയാണ് ശ്രദ്ധനേടിയത്. ഇപ്പോഴിതാ തനിക്കുണ്ടായ ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചും അത് പിന്നീട് അണുബാധയിലേക്കും ശസ്ത്രക്രിയയിലേക്കും എത്തിയതിനെക്കുറിച്ചും ചൈതന്യ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഈ വര്‍ഷം ആദ്യം തനിക്ക് ഒരു ശസ്ത്രക്രിയയുണ്ടായിരുന്നുവെന്ന് ചൈതന്യ നേരത്തെ തന്നെ അറിയിച്ചിരുന്നു.പ്രീ ഓറിക്കുലാര്‍ സൈനസ് ആയിരുന്നുവെന്നും സർജറി അല്ലാതെ മറ്റ് മാർ​ഗമൊന്നും ഇല്ലായിരുന്നുവെന്നും ചൈതന്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ സൈനസിന്റെ ഈ പ്രശ്നം എങ്ങനെ വന്നുവെന്ന് പറയുകയാണ് ചൈതന്യ. ഇത് ഭയങ്കര വലിയൊരു അസുഖം അല്ല. ആദ്യം തന്നെ ഡോക്ടർ പറഞ്ഞത് പോലെ ചെയ്തിരുന്നുവെങ്കിൽ തനിക്ക് ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു. ചെവിയുടെ മുകളിലായി ഒരു കുഞ്ഞ് മറുക് ജനിച്ചത് മുതല്‍ ഉണ്ടായിരുന്നു. ആദ്യം അത് ഇന്‍ഫെക്ടഡായപ്പോള്‍ മുഖക്കുരു ആണെന്നാണ് കരുതിയത്. വേദന കൂടിയപ്പോഴാണ് താൻ ആശുപത്രിയില്‍ പോകുന്നതെന്നാണ് താരം പറയുന്നത്.

 

Also Read:‘ധ്യാൻ ചേട്ടൻ ബി​ഗ് ബോസിൽ വരണം; 100 ദിവസം ആ വീട്ടിൽ നിൽക്കുന്നത് എനിക്കൊന്ന് അറിയണം’; ദിൽഷ

ആന്റിബയോട്ടിക്കുകള്‍ തനിക്ക് ശരിയായില്ലെന്നും പിന്നീട് മെഡിക്കേഷന്‍ ചെയ്ത് എല്ലാം ശരിയാക്കി. എന്നാൽ അത് വീണ്ടും വരാൻ സാധ്യതയുണ്ടെന്നും സർജറി ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാൽ താൻ അത്ര ​ഗൗരവമായി കണ്ടില്ല. എന്നാൽ കഴിഞ്ഞ വർഷം വീണ്ടും വന്നു. നാല് തവണ ഇന്‍ഫെക്ഷന്‍ വന്നു. ഈ അണുബാധ പൂര്‍ണമായി മാറാതെ സര്‍ജറിയും ചെയ്യാന്‍ പറ്റില്ല. അത്രയും വേദന സഹിച്ചു. ആന്റിബയോട്ടിക്കുകള്‍ കഴിച്ചതിന് കയ്യും കണക്കും ഇല്ലായിരുന്നുവെന്നും ഒടുവില്‍ 2024 ഡിസംബര്‍ അവസാനം പെട്ടെന്ന് സര്‍ജറി ചെയ്യുകയായിരുന്നുവെന്നും താരം പറഞ്ഞു.