Junaid Case: പീഡനം, നഗ്ന ചിത്ര ഭീക്ഷണി; സോഷ്യൽ മീഡിയ താരം ജുനൈദ് അറസ്റ്റിൽ

കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിദേശത്തേക്ക് കടക്കുകയായിരുന്ന പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Junaid Case: പീഡനം, നഗ്ന ചിത്ര ഭീക്ഷണി; സോഷ്യൽ മീഡിയ താരം ജുനൈദ് അറസ്റ്റിൽ

ജുനൈദ്

Published: 

01 Mar 2025 | 04:11 PM

മലപ്പുറം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ലോഗറും സോഷ്യൽ മീഡിയ താരവുമായ ജുനൈദ് അറസ്റ്റിൽ. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ആണ് ജുനൈദ് രണ്ട് വർഷക്കാലമായി വിവിധ ലോഡ്ജുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചത്. തുടർന്ന് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീക്ഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ പരാതിയിലാണ് മലപ്പുറം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസിൽ അറസ്റ്റുണ്ടാവുമെന്ന് മനസ്സിലാക്കിയ ജുനൈദ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് മലപ്പുറം ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റ നേതൃത്വത്തിലുള്ള സംഘം പ്രതിയ ബെംഗളൂരു എയർപ്പോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കോടതിയില്‍ ഹാജരാക്കും.

കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിദേശത്തേക്ക് കടക്കുകയായിരുന്ന പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കോടതിയില്‍ ഹാജരാക്കും. 42000-ൽ അധികം ഫോളേവേഴ്സാണ് ജുനൈദിന് ഇൻസ്റ്റയിലുള്ളത്. 2 മാസം മുൻപ് തുടങ്ങിയ യൂട്യൂബ് ചാനലിൽ 700-ൽ താഴെ മാത്രമാണ് സബ്സ്ക്രൈബേഴ്സുള്ളത്. ടിക്ക് ടോക്കിൽ നിന്നും ഇൻസ്റ്റഗ്രാമിലേക്ക് എത്തിയ ജുനൈദിൻ്റെ വ്യത്യസ്തമായ ഡാൻസായിരുന്നു കാഴ്ചക്കാരെ കൂട്ടിയത്. ഏറ്റവും അവസാനമായി ജുനൈദ് പങ്ക് വെച്ച ഇൻസ്റ്റഗ്രാം വീഡിയോക്ക് താഴെ എത്തി കേസിൻ്റെയും അറസ്റ്റിൻ്റെയും കമൻ്റുകളും ആളുകൾ പങ്കുവെക്കുന്നുണ്ട്.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്