Sonu nigam: നന്ദി പുരസ്കാരം നൽകാത്തതിന്, ഐ ഐ എഫ് എ അവാർഡ് വിഷയത്തിൽ പ്രതികരിച്ചു സോനു നിഗം
IIFA awards issue: കിഷോർ കുമാർ ശ്രേയ ഘോഷാൽ സുനിധിചൗഹാൻ എന്നിവർക്ക് പത്മാവാർഡുകൾ ലഭിക്കാത്തതിനുള്ള നിരാശയും സോനു പങ്കുവെച്ചിരുന്നു. 2022 ലാണ് സോനുവിന് പത്മശ്രീ ലഭിച്ചത്.
മുംബൈ: ഒരു പുരസ്കാരത്തിന് പരിഗണിക്കാതിരിക്കുമ്പോൾ അല്ലെങ്കിൽ പുരസ്കാരം ലഭിക്കാതെ ആകുമ്പോൾ ആരെങ്കിലും നന്ദി പറയുമോ. എന്നാൽ രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ഈ വർഷത്തെ ഐ ഐ എഫ് എ അവാർഡിൽ പരിഗണിക്കപ്പെടാതിരുന്നതിൽ നന്ദി പറഞ്ഞു. പരിഹാസവും നിരാശയും കയറുന്ന ഒരു നന്ദിയായിരുന്നു അത്. അദ്ദേഹത്തിന്റെ ഈ അടുത്ത് ഹിറ്റായ മേരെ ഡോൽന എന്ന ഗാനത്തെ അവഗണിച്ചതിനെ തുടർന്നായിരുന്നു പ്രതികരണം.
മാർച്ചിൽ നടന്ന സംഭവം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. രാജസ്ഥാൻ ബ്യൂറോക്രസിയുടെ ഇടപെടലിനെ തുടർന്നാണ് തനിക്ക് അവാർഡ് ലഭിക്കാത്തത് എന്ന് സൂചനയും അദ്ദേഹം അതിനൊപ്പം നൽകിയിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിന് ആരാധകരിൽ നിന്നും സഹസംഗീതജ്ഞരിൽ നിന്നും വലിയ പിന്തുണയാണ് എന്ന് ലഭിച്ചത്.
നമ്മൾ ജീവിക്കുന്ന ലോകം ഇങ്ങനെയാണ് എന്നാണ് സംഗീതസംവിധായകൻ അമാൽ മാലിക് കമന്റ് ചെയ്തത്. സംഗീത ലോകത്ത് ഇത്തരം സംഭവങ്ങൾ വളരെ വിരളമാണ്. എങ്കിലും ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ അത് ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ALSO READ: മോഹൻലാൽ-മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റിൽ ലീക്കായി? വൈറലായി ശ്രീലങ്കൻ ടൂറിസത്തിന്റെ പോസ്റ്റ്
സമീപകാല സംഭവങ്ങൾ
സോനു നിഗവും അർജിത് സിംഗും ചേർന്ന് ആവിഷ്കരിച്ച സന്ദേശെ ആത്തെ ഹേ എന്ന ഗാനം ചർച്ചകളിൽ നിറഞ്ഞിരുന്നു. കൂടാതെ കിഷോർ കുമാർ ശ്രേയ ഘോഷാൽ സുനിധിചൗഹാൻ എന്നിവർക്ക് പത്മാവാർഡുകൾ ലഭിക്കാത്തതിനുള്ള നിരാശയും സോനു പങ്കുവെച്ചിരുന്നു. 2022 ലാണ് സോനുവിന് പത്മശ്രീ ലഭിച്ചത്. കഴിഞ്ഞ 32 വർഷമായി ഇന്ത്യൻ പിന്നണി ഗാന രംഗത്ത് അദ്ദേഹം സജീവമാണ്.