Sookshmadarshini OTT : ബേസിലിൻ്റെയും നസ്രിയയുടെയും സൂക്ഷ്മദർശിനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

Sookshma Darshini OTT Release Date : നവംബർ 22ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് സൂക്ഷ്മദർശിനി. 50 കോടിയിൽ അധികമാണ് ചിത്രം ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയത്

Sookshmadarshini OTT : ബേസിലിൻ്റെയും നസ്രിയയുടെയും സൂക്ഷ്മദർശിനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

സൂക്ഷ്മദർശിനി സിനിമ പോസ്റ്റർ (Image Courtesy : Basil Joseph Facebook)

Published: 

17 Dec 2024 13:28 PM

നാല് വർഷങ്ങൾക്ക് ശേഷം നസ്രിയ നസീം മലയാളത്തിൽ നായികയായി എത്തിയ ചിത്രമാണ് സൂക്ഷ്മദർശിനി. നസ്രിയയ്ക്കൊപ്പം ബേസിൽ ജോസഫും പ്രധാന കഥാപാത്രമായി എത്തിയപ്പോൾ സൂക്ഷ്മദർശിനി ബോക്സ്ഓഫീസ് ഹിറ്റായി മാറി. 50 കോടിയിൽ അധികം കളക്ഷൻ നേടിയ ചിത്രം ഇനി ഇതാ ഒടിടിയിലേക്ക് (Sookshmadarshini OTT) വരാൻ പോകുകയാണ്. നവംബർ 22ന് തിയറ്ററിൽ എത്തിയ ചിത്രത്തിൻ്റെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ ഇതിനോടകം വിറ്റു പോയി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൂക്ഷ്മദർശിനി ക്രിസ്മസിനോട് അനുബന്ധിച്ച് ഒടിടി പ്ലാറ്റ്ഫോമിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയേക്കും.

സൂക്ഷ്മദർശിനി ഒടിടി

ഏഷ്യനെറ്റ് ന്യൂസ് പങ്കുവെക്കുന്ന റിപ്പോർട്ട് പ്രകാരം സൂക്ഷ്മദർശിനിയുടെ ഒടിടി അവകാശം റിലയൻസിൻ്റെ അധീനതിയിലുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്വന്തമാക്കിയെന്നാണ്. ചിത്രത്തിൻ്റെ സാറ്റ്ലൈറ്റ് അവകാശം ഏഷ്യനെറ്റ് സ്വന്തമാക്കിയെന്നാണ് മിനിസ്ക്രീനിലെ റിപ്പോർട്ടുകൾ പങ്കുവെക്കുന്ന സമൂഹമാധ്യമ പേജായ Kerala TV Xxpress അറിയിക്കുന്നത്. അതേസമയം ഇക്കാര്യങ്ങൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറോ, ഏഷ്യനെറ്റോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നവംബർ 22-ാം തീയതി തിയറ്ററുകളിൽ എത്തിയ സൂക്ഷ്മദർശിനി ക്രിസ്മസിനോട് അനുബന്ധിച്ച് ഒടിടിയിലേക്കെത്തിയേക്കാം.

ALSO READ : Mura OTT : കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ ഒരുക്കിയ ചിത്രം; മുറ ഒടിടിയിലേക്ക്

സൂക്ഷ്മദർശിനി ബോക്സ്ഓഫീസ്

ആഗോളതലത്തിൽ സൂക്ഷ്മദർശിനിയുടെ ആകെ ബോക്സ്ഓഫീസ് കളക്ഷൻ 54 കോടിയിൽ അധികം രൂപയാണെന്നാണ് ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്ക്നിക്ക് പങ്കുവെക്കുന്ന വിവരം. കേരളത്തിൽ നിന്നും മാത്രം ബേസിൽ-നസ്രിയ ചിത്രം 30 കോടിയിൽ ഗ്രോസ് കളക്ഷൻ നേടിട്ടുണ്ട്. 23 കോടിയാണ് ചിത്രത്തിൻ്റെ ഓവർസീസ് കളക്ഷൻ. ചിത്രം ഇപ്പോഴും തിയറ്ററുകൾ പ്രദർശനം തുടരുകയാണ്.

സൂക്ഷ്മദർശിനി സിനിമ

നോൺസെൻസ് എന്ന സിനിമയ്ക്ക് ശേഷം എംസി ജിതിൻ ഒരുക്കിയ ചിത്രമാണ് സൂക്ഷ്മദർശിനി. നർമ്മത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ഹിച്ച്കോക്കിയൻ സ്റ്റൈലുള്ള സസ്പെൻസ് ത്രില്ലർ ചിത്രമാണ് സൂക്ഷ്മദർശിനി. ചിത്രത്തിൽ പ്രിയ എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിച്ചിരിക്കുന്നത്. നസ്രിയുടെ അയൽവാസിയായ മാനുവൽ എന്ന കഥാപാത്രമായിട്ടാണ് ബേസിൽ ചിത്രത്തിൽ എത്തിയിരിക്കുന്നത്. എവിഎ പ്രൊഡക്ഷൻസിൻ്റെയും ഹാപ്പി ഹവേഴ്സ് എൻ്റർടെയ്മെൻ്റ്സിൻ്റെയും ബാനറിൽ എവി അനൂപ്, ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ബേസിലിനും നസ്രിയയ്ക്കും പുറമെ അഖില ഭാർഗവൻ, മെറിൻ ഫിലിപ്പ്, പൂജ മോഹൻരാജ്, സിദ്ധാർഥ് ഭരതൻ, ദീപക് പറമ്പോൾ, കോട്ടം രമേഷ്, മനോഹരി ജോയി, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അതുൽ രാമചന്ദ്രനും ലിബിൻ ടിബിയും ചേർന്നാണ് സൂക്ഷ്മദർശിനിയുടെ രചന നിർവഹിച്ചിരിക്കുന്നത്. ശരൺ വേലായുധൻ നായരാണ് ചിത്രത്തിൻ്റെ ഛായഗ്രാഹകൻ. ചമ്മൻ ചാക്കോയാണ് എഡിറ്റർ, ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

Related Stories
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ