Hema Committee Report: യുവതിയുടെ പരാതി, നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു; ​ഗൂഢാലോചന കേസിലും മൊഴി രേഖപ്പെടുത്തി

Nivin Pauly: തനിക്കെതിരായ പീഡനപരാതിയിൽ ഗൂഢാലോചന അടക്കം ചൂണ്ടിക്കാട്ടിയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും നിവിൻ പോളി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ നടൻ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

Hema Committee Report: യുവതിയുടെ പരാതി, നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു; ​ഗൂഢാലോചന കേസിലും മൊഴി രേഖപ്പെടുത്തി

Credits: Social Media

Updated On: 

01 Oct 2024 | 10:59 AM

കൊച്ചി: ബലാത്സം​ഗ കേസിൽ നടൻ നിവിൻ പോളിയെ പൊലീസ് ചോദ്യം ചെയ്തു. ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നടനെ ചോദ്യം ചെയ്തത്. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിലും പരാതിയിലും നടന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. യുവതിയുടെ പരാതി സിനിമ മേഖലയിൽ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നും കേസിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.

ഈ രണ്ട് പരാതികളുടെയും അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം നടനെ ചോദ്യം ചെയ്തത്. യുവതി പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താൻ കൊച്ചിയിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതിന്റെ രേഖകളും എസ്ഐടിക്ക് കെെമാറിയിട്ടുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു നിവിൻ എന്നതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. കൊച്ചിയിലെ സെറ്റിൽ നടൻ ഉണ്ടായിരുന്നെന്ന കാര്യം വിനീത് ശ്രീനിവാസനും അഭിനയത്രിയും അവതാരകയുമായ പാർവ്വതിയും നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നിവിന്റെ പരാതിയിൽ യുവതിയെയും ഭർത്താവിനെയും പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. യുവതിയുടെ പാസ്പോർട്ടും മറ്റ് യാത്രരേഖകളും കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി സംഘം ശേഖരിച്ചതിരുന്നു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ദുബായിൽ എത്തിച്ച് കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി എന്നാണ് നേര്യമം​ഗലം സ്വദേശിനിയായ യുവതിയുടെ പരാതി .2023 ഡിസംബർ 14, 15 തീയതികളിൽ ദുബായിൽ വെച്ച് അതിക്രമം നടന്നെന്നാണ് പരാതിയിൽ പറയുന്നത്.

നടൻ നിവിൻ പോളി ഉൾപ്പെടെ 6 പേർക്കെതിരെയാണ് ഊന്നുകൽ പൊലീസ് കേസെടുത്തിരുന്നത്. സെക്ഷൻ 376, 376 ഡി, 354, കുട്ടബലാത്സംഗം, സ്തീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ 6-ാം പ്രതിയാണ് നിവിൻ പോളി.
കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റു പ്രതികൾ.

എന്നാൽ ലെെം​ഗിക അതിക്രമം നടന്നത് അന്നല്ലെന്നും 2023 ഡിസംബർ 14, 15 തിയതികളിലാണ് ലൈംഗിക അതിക്രമം ഉണ്ടാതെന്ന് താൻ പറഞ്ഞത് ഉറക്കപ്പിച്ചിലെന്നായിരുന്നെന്നും പറഞ്ഞ് പരാതിക്കാരി രം​ഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നിവിൻ പോളിക്കെതിരെ പരാതിയുമായി യുവതി രംഗത്തുവന്നത്.

എന്നാൽ തനിക്കെതിരായ യുവതിയുടെ പീഡന പരാതി നിവിൻ പോളി നിഷേധിച്ചിരുന്നു. ആരോപണങ്ങൾ വ്യാജമാണെന്നും സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോവുമെന്നും നടൻ യുവതി പരാതി നൽകിയ അന്ന് തന്നെ വ്യക്തമാക്കി. വാർത്താ സമ്മേളനം വിളിച്ചായിരുന്നു കേസിലെ തന്റെ നിരപരാധിത്വം നടൻ തുറന്നുകാട്ടിയത്. വ്യാജ പരാതി നൽകാൻ പിന്നിൽ നിന്ന് പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും നടൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ