Sreenivasan: ആദർശങ്ങളെ മുറുകെ പിടിച്ചു, പക്ഷെ ആ ദുശ്ശീലം ഒഴിവാക്കാനായില്ല; ശ്രീനിവാസന് പിഴവ് സംഭവിച്ചത് എവിടെ!
Sreenivasan Smoking Habits: ജീവിതത്തിൽ പല ആദർശങ്ങളും മുറുകെ പിടിച്ചയാളാണ് ശ്രീനിവാസൻ. ഭക്ഷണകാര്യത്തിലും ഈ ആദർശം കാണിച്ചിരുന്നെങ്കിലും എന്നാൽ ഒരു കാര്യത്തിൽ പിഴവ് സംഭവിച്ചു.

Sreenivasan
മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീനിവാസന്റെ വേർപാട് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങളാൽ ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഹൃദയസംബന്ധമായും ശ്വാസകോശ സംബന്ധമായുമുള്ള പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തെ അലട്ടിയത്. ജീവിതത്തിൽ പല ആദർശങ്ങളും മുറുകെ പിടിച്ചയാളാണ് ശ്രീനിവാസൻ. ഭക്ഷണകാര്യത്തിലും ഈ ആദർശം കാണിച്ചിരുന്നെങ്കിലും എന്നാൽ ഒരു കാര്യത്തിൽ പിഴവ് സംഭവിച്ചു.
രാസവളങ്ങളില്ലാത്ത ഭക്ഷണത്തെയും ജെെവ കൃഷിയയും പ്രോത്സാഹിപ്പിച്ചു. ഇതിനായി സ്വന്തമായി കൃഷിയിറക്കി. മണ്ണറിഞ്ഞ് കൃഷിചെയ്ത് നൂറു മേനി നേടിയ ആളാണ് ശ്രീനിവാസൻ. പക്ഷെ പുകവലി എന്ന ദുശ്ശീലം ഒഴിവാക്കാനായില്ല. ആരോഗ്യ പ്രശ്നങ്ങൾക്ക് ഇതും വലിയൊരു കാരണമായെന്നാണ് വിലയിരുത്തൽ. ആരോഗ്യം മോശമായ ശേഷം ഒരിക്കൽ ശ്രീനിവാസൻ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
Also Read:ആ കൈനോട്ടക്കാരൻ അന്ന് ശ്രീനിവാസൻ്റെ ഭാവി പറഞ്ഞു, ഞെട്ടലോടെ സത്യമറിഞ്ഞത് വർഷങ്ങൾക്ക് ശേഷം
ഇത്രയും സിഗരറ്റ് വലിക്കേണ്ടതില്ലെന്ന് തോന്നുന്നണ്ടെന്നാണ് അന്ന് ശ്രീനിവാസൻ പറഞ്ഞത്. കാരണം പുകവലിയാണ് തന്റെ ആരോഗ്യം തകർത്തതെന്നും അത്രയും അഡിക്ഷനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു . ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ താൻ വലിക്കും. കഴിയുമെങ്കിൽ പുക വലിക്കാതിരിക്കുക എന്നാണ് ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞത്.
ശ്രീനിവാസന്റെ പുകവലിയെക്കുറിച്ച് ഒരിക്കൽ മകൻ ധ്യാൻ ശ്രീനിവാസനും സംസാരിച്ചിട്ടുണ്ട്. അച്ഛൻ അലോപ്പതിക്ക് മെെദയ്ക്കും എതിരാണ്. പൊറോട്ട കഴിക്കില്ല. എന്നാൽ നന്നായി സിഗരറ്റ് വലിക്കും. അതിന് മാത്രം എതിരല്ലെന്നാണ് ധ്യാൻ പറഞ്ഞത്.