Surabhi Lakshmi: ‘കിസ്സിം​ഗ് സീൻ കാണാൻ സെറ്റിലെ എല്ലാവരുമുണ്ട്, മോശം സമയത്താണ് റെെഫിൾ ക്ലബ് ചെയ്യുന്നത്’; സുരഭി ലക്ഷ്മി

Surabhi Lakshmi Memories In Rifle Club: കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ വേഷമാണ് റെെഫിൾ ക്ലബിൽ സുരഭി ചെയ്തത്. താൻ ആദ്യമായാണ് അത്തരമൊരു സീൻ ചെയ്യുന്നതെന്നും ചിത്രീകരണത്തിൻ്റെ അന്ന് രാവിലെയാണ് ഷറഫും ശ്യാമേട്ടനും ഇക്കാര്യം അറിയിക്കുന്നതെന്നും സുരഭി പറയുന്നു.

Surabhi Lakshmi: കിസ്സിം​ഗ് സീൻ കാണാൻ സെറ്റിലെ എല്ലാവരുമുണ്ട്, മോശം സമയത്താണ് റെെഫിൾ ക്ലബ് ചെയ്യുന്നത്; സുരഭി ലക്ഷ്മി

സുരഭി ലക്ഷ്മി

Published: 

09 Mar 2025 | 06:40 PM

അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം തൻ്റേതായ മികച്ച പ്രകടനം കാഴ്ച്ചവച്ച് മുന്നേറുന്ന നടിമാരിൽ ഒരാളാണ് സുരഭി ലക്ഷ്മി. എആർഎം, റെെഫിൾ ക്ലബ് എന്നീ സിനിമകളിലെ സുരഭിയുടെ പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയവയായിരുന്നു. കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ വേഷമാണ് റെെഫിൾ ക്ലബിൽ സുരഭി ചെയ്തത്. ആക്ഷൻ രം​ഗങ്ങളിൽ തകർത്തഭിനയിച്ച നടി ചിത്രത്തിലെ ചില റൊമാൻ്റിക് രം​ഗങ്ങളിലും തിളങ്ങി.

ഇപ്പോഴിതാ ചിത്രത്തിലെ ലിപ് ലോക് രം​ഗത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി റെെഫിൾ ക്ലബ് ചിത്രത്തിലെ ചില രസകരമായ രം​ഗങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. താൻ ആദ്യമായാണ് അത്തരമൊരു സീൻ ചെയ്യുന്നതെന്നും ചിത്രീകരണത്തിൻ്റെ അന്ന് രാവിലെയാണ് ഷറഫും ശ്യാമേട്ടനും ഇക്കാര്യം അറിയിക്കുന്നതെന്നും സുരഭി പറയുന്നു.

” സാധാരണ സെറ്റിലൊക്കെ ഞാനാണ് എല്ലാവരെയും പറ്റിക്കുന്നത്, ഇനി ഇവരൊക്കെ എന്നെ പറ്റിക്കാൻ പറയുകയാണോ എന്നാണ് ഞാൻ കരുതിയത്. പൊതുവെ ഇങ്ങനത്തെ സീനുകളിലൊക്കെ എല്ലാവരും മാറി നിൽക്കകുയാണ് പതിവ്. കാരണം അഭിനയിക്കുന്നവർ കംഫർട്ടബിൾ ആകാൻ വേണ്ടി. സജീവേട്ടൻ സി​ഗരറ്റ് വലിക്കുന്ന ആളാണ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, പോയി ബ്രഷ് ചെയ്ത് വാ അടുത്തത് കിസ്സിം​ഗ് സീനാണെന്ന്.

സെറ്റിൽ ലിപ് ലോക്ക് സീനുകൾ ചെയ്ത് പരിചയമുള്ളത് ദർശനയ്ക്കാണ്. ​ഗുരുനാഥ ഇല്ലല്ലോ എങ്ങനെ ചെയ്യുമെന്നായി എൻ്റെ ചോദ്യം. സജീവേട്ടൻ ഓടിപ്പോയി ബ്രഷ് ചെയ്ത് ഏലക്കായ കഴിച്ച് റെഡി എന്ന് പറഞ്ഞു. കിസിം​ഗ് സീനാണ് എല്ലാവരും വന്നോളൂവെന്ന് ഞാൻ പോകുന്ന വഴി പറഞ്ഞു. ആ സെറ്റിലെ മൊത്തം ആൾക്കാരും അതിന്റെ പിന്നിലുണ്ടായിരുന്നു. എല്ലാവരും അതിനെ പ്രൊഫഷണൽ രീതിയിൽ തന്നെ കണ്ടു. സീനിൽ ഒരു റീ ടേക്ക് കൂടെ വേണ്ടി വന്നു.

വ്യക്തി ജീവിതത്തിലെ ദുഖങ്ങളും മറ്റും പെർഫോമൻസിന് ഉപകാരപ്പെടുത്താൻ പലപ്പോഴും സാധിച്ചിട്ടുണ്ട്. ഞാനെന്റെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് റെെഫിൾ ക്ലബിൽ അഭിനയിക്കുന്നത്. എനിക്ക് മാനേജ് ചെയ്യാൻ പറ്റാത്ത ചെറിയ സംഭവങ്ങളാണ്. അത് ചില സമയത്തെ എന്റെ ചിന്തകളെ ബാധിച്ചു. ആ വിഷമത്തെ ആർട്ടിലേക്ക് കൺവേർട്ട് ചെയ്യുകയാണ് ആർട്ടിസ്റ്റെന്ന നിലയിൽ താൻ ചെയ്യുന്നതെന്നും സുരഭി ലക്ഷ്മി പറ‍ഞ്ഞു.

 

 

 

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്