Bobby Kurian: ‘ആ സംഭവം ബൈജു ചേട്ടനെ വിഷമിപ്പിച്ചു, അതിനുശേഷം ഫ്രീ ആയിട്ട് ഇതുവരെ മിണ്ടിയിട്ടില്ല’
Bobby Kurian reveals the issue with Baiju Santhosh: ചിന്തിക്കാത്ത ഒരു ലോകത്തിലേക്കാണ് വന്നുപെട്ടത്. ജോജു ജോര്‍ജിന് നന്ദി പറയുന്നു. ഇപ്പോള്‍ എല്ലാവരും തിരിച്ചറിയുന്നു. അത് വിശ്വസിക്കാന്‍ പറ്റുന്നില്ല. എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. ഇത് വേറൊരു മായാലോകമാണ്. ഇത് ചിന്തിച്ചിട്ടുള്ളതോ ആഗ്രഹിച്ചിട്ടുള്ളതോ അല്ലെന്നും താരം
ഒരു അഭിമുഖത്തില്‍ തനിക്ക് ഏറ്റവും അടുപ്പമുള്ളവരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, താന്‍ ബൈജുവിന്റെ പേര് പറയാത്തത് അദ്ദേഹത്തെ വേദനിപ്പിച്ചെന്ന് നടന്‍ ബോബി കുര്യന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബോബിയുടെ വെളിപ്പെടുത്തല്‍. തന്റെ ഏറ്റവും വലിയ സൗഹൃദങ്ങളില്‍ ഒരാളായിരുന്നു ബൈജു. അദ്ദേഹത്തോട് അത്രയും അടുപ്പമായിരുന്നു. തന്റെ കുടുംബത്തോടും മക്കളോടും സംസാരിക്കുന്നയാളായിരുന്നു ബൈജു ചേട്ടന്‍. കഴിഞ്ഞ ഒരു അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ പേര് പറയാന്‍ വിട്ടുപോയി. അദ്ദേഹത്തെ അത് വേദനിപ്പിച്ചു. സത്യം പറഞ്ഞാല്‍ അതിനുശേഷം ഫ്രീ ആയിട്ട് ഇതുവരെ മിണ്ടിയിട്ടില്ലെന്നും ബോബി കുര്യന്‍ വ്യക്തമാക്കി.
”എനിക്ക് ബൈജു ചേട്ടനെ നഷ്ടപ്പെട്ടതുപോലെയാണ്. കാരണം അദ്ദേഹത്തിന് അതുപോലെ ഹര്‍ട്ടായി. ലാലേട്ടന്റെയും, രഞ്ജിത് സാറിന്റെയും, ജോണി ചേട്ടന്റെയും, വിജയരാഘവന്‍ ചേട്ടന്റെയുമൊക്കെ പേര് ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അടുപ്പമുള്ള ആള്‍ക്കാരുടെ പേര് പറഞ്ഞപ്പോള്‍ ബൈജു ചേട്ടന്റെ കാര്യം വിട്ടുപോയി. അതില്‍ ഇപ്പോഴും ദുഃഖമുണ്ട്. കഴിഞ്ഞ ദിവസവും സോറി പറഞ്ഞ് മെസേജ് അയച്ചു”-ബോബി കുര്യന്‍ പറഞ്ഞു.
മരണം വരെ അറിയപ്പെടുന്നത് വാറന്റ് ഡേവി എന്നായിരിക്കും
പണിക്ക് ശേഷം നാല് സിനിമകളോളം ചെയ്തു. പണിയെന്ന ഒറ്റ സിനിമയിലൂടെ ഒരുപാട് പേര് തിരിച്ചറിഞ്ഞു. ചിന്തിക്കാത്ത ഒരു ലോകത്തിലേക്കാണ് വന്നുപെട്ടത്. ജോജു ജോര്‍ജിന് നന്ദി പറയുന്നു. ഇപ്പോള്‍ എല്ലാവരും തിരിച്ചറിയുന്നു. അത് വിശ്വസിക്കാന്‍ പറ്റുന്നില്ല. എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. ഇത് വേറൊരു മായാലോകമാണ്. ഇത് ചിന്തിച്ചിട്ടുള്ളതോ ആഗ്രഹിച്ചിട്ടുള്ളതോ അല്ല. വേറൊരു വഴിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നയാളാണ് താനെന്നും താരം കൂട്ടിച്ചേര്‍ത്തു.




ജോജു നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിച്ച സിനിമയാണ് പണി. കീരിക്കാടന്‍ ജോസ്, സ്ഫടികം ജോര്‍ജ് എന്നൊക്കെ പറയുന്നതുപോലെ മരണം വരെ താന്‍ അറിയപ്പെടുന്നത് വാറന്റ് ഡേവി എന്നായിരിക്കും. അതില്‍ സംശയമില്ല. പോകുന്ന വഴികളിലെല്ലാം ഡേവിയെന്ന പേരാണ് കേള്‍ക്കുന്നത്. അങ്ങനെയാണ് ഇപ്പോള്‍ അറിയപ്പെടുന്നതെന്നും ബോബി കുര്യന്‍ പറഞ്ഞു.