AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Suriya 45: വിവാഹിതയാണെന്ന് അറിഞ്ഞപ്പോള്‍ ജോ മാമിന് ആ കാര്യത്തില്‍ സംശയം; ഇപ്പോള്‍ കുഴപ്പമില്ലെന്ന് പറഞ്ഞു: സ്വാസിക

Swasika About Jyothika: ചിത്രത്തില്‍ മലയാളി താരങ്ങളായ സ്വാസികയും ശിവദയും വേഷമിടുന്നുണ്ട്. ഇപ്പോഴിതാ സൂര്യയോടും ജ്യോതികയോടും സംസാരിക്കാന്‍ സാധിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി സ്വാസിക.

Suriya 45: വിവാഹിതയാണെന്ന് അറിഞ്ഞപ്പോള്‍ ജോ മാമിന് ആ കാര്യത്തില്‍ സംശയം; ഇപ്പോള്‍ കുഴപ്പമില്ലെന്ന് പറഞ്ഞു: സ്വാസിക
സ്വാസിക, ജ്യോതികImage Credit source: Social Media
shiji-mk
Shiji M K | Published: 04 Jun 2025 08:56 AM

സൂര്യയുടേതായി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 45. ആര്‍ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായികയായി എത്തുന്നത് തൃഷയാണ് എന്നതും ചിത്രത്തിന് ജനപ്രീതി കൂട്ടുന്നു.

ഈ ചിത്രത്തില്‍ മലയാളി താരങ്ങളായ സ്വാസികയും ശിവദയും വേഷമിടുന്നുണ്ട്. ഇപ്പോഴിതാ സൂര്യയോടും ജ്യോതികയോടും സംസാരിക്കാന്‍ സാധിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി സ്വാസിക. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

സൂര്യ 45ല്‍ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സൂര്യയോട് സംസാരിച്ചപ്പോള്‍ അദ്ദേഹം ലബ്ബര്‍ പന്തിലെ പ്രകടനത്തെ അഭിനന്ദിച്ചു. ഭയങ്കരമായ പെര്‍ഫോമന്‍സ് എന്നാണ് അദ്ദേഹം പറഞ്ഞതെന്നും അത് കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും സ്വാസിക പറയുന്നു.

എല്ലാവരും ചേര്‍ന്ന് ഗെറ്റ് ടുഗെദര്‍ പോലെ പ്ലാന്‍ ചെയ്തപ്പോള്‍ അവിടേക്ക് ജോ മാമും വന്നിരുന്നു. അവിടെ വെച്ച് തങ്ങള്‍ ഒരുപാട് സംസാരിച്ചു. താനും ശിവദയും വിവാഹിതരാണെന്നും ശിവദയ്ക്ക് കുഞ്ഞുണ്ടെന്നും അറിയുകയും ചെയ്തപ്പോള്‍ ജോ മാം അതിശയിച്ച് പോയി.

Also Read: Nivin Pauly: ലോകേഷിന്റെ എല്‍ സി യുവിൽ വില്ലൻ നിവിൻ പോളി? ട്രെൻഡിങ്ങായി ‘ബെൻസ്’ പുത്തൻ പോസ്റ്റർ

എങ്ങനെ എല്ലാ കാര്യങ്ങളും മാനേജ് ചെയ്യുന്നു എന്ന് ചോദിച്ചു. എങ്ങനെ ചെയ്യുന്നു മാം ഇതുവരെ പ്രശ്‌നളൊന്നുമില്ല, നിങ്ങളെ പോലെ തിരിക്കില്ലല്ലോ തങ്ങള്‍ക്കെന്ന് പറഞ്ഞു. കുടുംബത്തിലെ വിശേഷങ്ങളെല്ലാം തന്നെ മാം ചോദിച്ചു. ഫാമിലി, ഫുഡ്, ഡയറ്റ് തുടങ്ങിയെല്ലാം ചോദിച്ചു. ലേഡീസ് ഗ്യാങ് പോലെ ഇരുന്ന് ഒരുപാട് സംസാരിച്ചു. സൂര്യ സാര്‍ കൂടുതലായും സിനിമകളെ കുറിച്ചാണ് സംസാരിച്ചതെന്നും സ്വാസിക പറഞ്ഞു.