GOAT Movie: ഗോട്ട് റിലീസ്; പുതിയ പ്രൊമോ പുറത്തുവിട്ട് അണിയറപ്രവർത്തകർ
GOAT Movie Update: ഗോട്ടിൻ്റെ അഡ്വാൻസ് ബുക്കിംഗുകൾ വൻ ട്രെൻഡാണ് സൃഷ്ടിക്കുന്നത്. ഇന്ത്യൻ ബോക്സോഫീസിൽ സിനിമ മുൻകൂർ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് 19.38 കോടി രൂപ സമാഹരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അഡ്വാൻസ് ബുക്കിംഗിൽ 12 കോടിയിലധികം തമിഴ്‌നാട്ടിൽ നിന്നാണ് വന്നിരിക്കുന്നത്.

GOAT Movie (Image Credits TV9 Bharatvarsh)
വ്യാഴാഴ്ച റിലീസിനൊരുങ്ങുന്ന് ദളപതി വിജയ് നായകനായി (Thalapathy Vijay) എത്തുന്ന സംവിധായകൻ വെങ്കട്ട് പ്രഭുവിൻറെ സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) ൻ്റെ (GOAT Movie) പുതിയ പ്രൊമോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിലെ വിജയുടെ അഭിനയം കോർത്തിണക്കിയ പ്രൊമോ ആണ് നിർമ്മാതാവ് വെങ്കട്ട് പ്രഭു അദ്ദേഹത്തിൻ്റെ എക്‌സിൽ പങ്കുവച്ചിരിക്കുന്നത്.
From tomorrow #ThalapathyThiruvizha in theatres!!! #GOATreleasepromo #TheGreatestOfAllTime pic.twitter.com/nIPJeD4LpZ
— venkat prabhu (@vp_offl) September 4, 2024
അതേസമയം ഗോട്ടിൻ്റെ അഡ്വാൻസ് ബുക്കിംഗുകൾ വൻ ട്രെൻഡാണ് സൃഷ്ടിക്കുന്നത്. ഇന്ത്യൻ ബോക്സോഫീസിൽ സിനിമ മുൻകൂർ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് 19.38 കോടി രൂപ സമാഹരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 11,064 ഷോകളിലായി 9,63,721 ടിക്കറ്റുകൾ വിറ്റുവെന്ന് മൂവി ട്രാക്കിംഗ് സൈറ്റ് പറയുന്നു. തമിഴ് പതിപ്പ് മാത്രം 6,859 ഷോകൾക്കായി 9,04,510 ടിക്കറ്റുകളിൽ നിന്ന് 18.25 കോടി രൂപ നേടിയപ്പോൾ ഹിന്ദി, തെലുങ്ക് പതിപ്പുകൾ യഥാക്രമം 30.98 ലക്ഷം രൂപയും 53.4 ലക്ഷം രൂപയും നേടിയതായും റിപ്പോർട്ടുണ്ട്.
അഡ്വാൻസ് ബുക്കിംഗിൽ 12 കോടിയിലധികം തമിഴ്‌നാട്ടിൽ നിന്നാണ് വന്നിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് ഓപ്പണർ കമൽ ഹാസൻറെ ഇന്ത്യൻ 2 ആണ്. അത് അതിൻ്റെ ആദ്യ ദിനം തന്നെ 26 കോടി നേടിയിരുന്നു. ഇന്ത്യൻ 2 ഒടുവിൽ ഇന്ത്യയിൽ 81.3 കോടി നേടുകയും ആഗോളതലത്തിൽ 150 കോടി രൂപ നേടുകയും ചെയ്തു. എന്നാൽ ആദ്യദിന കളക്ഷനിൽ 100 കോടി ഗോട്ട് പിന്നിട്ടേക്കും എന്നാണ് സൂചന.
2023ൽ പുറത്തിറങ്ങിയ വിജയുടെ അവസാന ചിത്രമായ ലിയോ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി സ്ഥാനം പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിൻറെ നിർമ്മാണ കമ്പനിയായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ പറയുന്നതനുസരിച്ച്, ലിയോ ലോകമെമ്പാടും 148.5 കോടി രൂപയാണ് ആദ്യ ദിനം സ്വന്തമാക്കിയത്. ഗോട്ടിന് ആ നാഴികക്കല്ല് മറികടക്കാൻ സാധിക്കും എന്നാണ് വിജയ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കേരളത്തിലും നിരവധി ആരാധകരുള്ള തമിഴ് സൂപ്പർസ്റ്റാറാണ് വിജയ്. വിജയ് നായകനായി എത്തുന്ന ഓരോ ചിത്രവും കേരളത്തിൽ വൻ ഹിറ്റായി മാറാറിയ ചരിത്രവും മുന്നിലുണ്ട്. നിലവിൽ കേരളത്തിൽ അഡ്വാൻസായി 2.64 കോടി രൂപ ലഭിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ട്. വെങ്കിട്ട് പ്രഭുവാണ് ഗോട്ട് സംവിധാനം ചെയ്യുന്നത്. യുവാൻ ശങ്കര രാജയാണ് സംഗീതം. ‘ഗോട്ടിൻറെ’ പ്രൊഡക്ഷൻ ഹൗസ് എജിഎസ് എൻ്റർടൈൻമെൻറ് പ്രൈവറ്റ് ലിമിറ്റഡാണ്.