Thalavan OTT: തലവൻ ഒടിടിയിൽ കാണാൻ കാത്തിരിക്കുന്നവർ അറിയേണ്ടത്

Thalavan OTT Release Updates: ബോക്സോഫീസ് ട്രാക്കറായ സാക്നിക്ക് പങ്ക് വെച്ച കണക്കുകൾ പ്രകാരം ചിത്രം തീയ്യേറ്റുകളിൽ നിന്നും നേടിയത് 25 കോടിയാണ്. മെയ് 24-ന് റിലീസ് ചെയ്ത ചിത്രം ഏകദേശം 28 ദിവസത്തിനടുത്ത് തീയ്യേറ്ററുകളിൽ പ്രദശനത്തിൽ ഉണ്ടായിരുന്നു

Thalavan OTT: തലവൻ ഒടിടിയിൽ കാണാൻ കാത്തിരിക്കുന്നവർ അറിയേണ്ടത്

Thalavan Ott | Credits

Published: 

09 Sep 2024 19:39 PM

ആസിഫലി- ബിജുമേനോൻ കോംമ്പോ തകർത്താടിയ തലൻ ഒടിടിയിലേക്ക് എത്തുകയാണ്. വളരെ കുറച്ച് സമയം മാത്രമാണ് ചിത്രത്തിൻ്റെ ഒടിടി റിലീസിന് ഇനിയുള്ളത്. വളരെ അധികം ആകാംക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. റിലീസ് ചെയ്ത സമയം തീയ്യേറ്ററിൽ കാര്യമായ ചലനം ഉണ്ടായില്ലെങ്കിലും വളരെ വേഗമാണ് പ്രേക്ഷകർ ജിസ് ജോയിയുടെ പുത്തൻ ത്രില്ലറിനെ സ്വീകരിച്ചത്. അതു കൊണ്ട് തന്നെ ആദ്യ ദിനം 20 ലക്ഷം പോലും കളക്ഷനില്ലാതിരുന്ന ചിത്രം മൂന്നാം ദിവസം 1 കോടിക്ക് മുകളിലാണ് ബോക്സോഫീസിൽ നിന്നും നേടിയത്.

ബോക്സോഫീസ് ട്രാക്കറായ സാക്നിക്ക് പങ്ക് വെച്ച കണക്കുകൾ പ്രകാരം ചിത്രം തീയ്യേറ്റുകളിൽ നിന്നും നേടിയത് 25 കോടിയാണ്. മെയ് 24-ന് റിലീസ് ചെയ്ത ചിത്രം ഏകദേശം 28 ദിവസത്തിനടുത്ത് തീയ്യേറ്ററുകളിൽ പ്രദശനത്തിൽ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നും മാത്രം ഏകദേശം 17 കോടിക്ക് മുകളിൽ ചിത്രത്തിന് ബോക്സോഫീസ് ഗ്രോസ് കളക്ഷൻ ഉണ്ടായിരുന്നു.

ഒടിടി റീലിസ് സമയം മാറി

ചിത്രത്തിൻ്റെ ഒടിടി റീലിസ് നേരത്തെ തന്നെ ഉണ്ടാവേണ്ടതായിരുന്നു.  ആദ്യം സെപ്റ്റംബർ 12-നായിരുന്നു തീയ്യതി നിശ്ചയിച്ചിരുന്നത്. പിന്നീടത് സെപ്റ്റംബർ 10-ലേക്ക് മാറ്റുകയായിരുന്നു. സോണി ലിവിലാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ആദ്യം നെറ്റ്ഫ്ലിക്ലിസിലെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ചിത്രം സോണി ലിവിൽ തന്നെ ചിത്രം ഒടിടിയിൽ റിലീസാവും.

സോണി ലിവിൽ 

സോണി ലിവിൻ്റെ ആപ്പ് സബ്സക്രിപ്ഷൻ ഉള്ള ആർക്കും ചിത്രം ഒടിടിയിൽ കാണാൻ സാധിക്കും.  399 രൂപ മുതലാണ് സോണി ലിവിൻ്റെ സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് ആരംഭിക്കുന്നത്.  വാർഷിക പ്ലാൻ (ബേസിക്) 699 രൂപയും. വാർഷിക പ്ലാൻ പ്രീമിയം (1499) രൂപയുമാണ് നിരക്ക്. ഇതിൽ ഏത് സബ്സ്ക്രൈബ് ചെയ്താലും നിങ്ങൾക്ക് തലവൻ കാണാൻ സാധിക്കും.

തലവൻ എപ്പോൾ മുതൽ കാണാം

സോണി ലിവ് ആപ്പില്ലാത്തവർക്ക് ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേയിൽ നിന്നോ ഡൗൺലോഡ് ചെയ്യാം. ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം, ഉപയോക്താക്കൾക്ക് വിധ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളിലൂടെ സിനിമ കാണാൻ സാധിക്കും. സാധാരണ അർധ രാത്രി തന്നെ ചിത്രം ഒടിടിയിൽ എത്തും. ഇതിൽ എന്തെങ്കിലും മാറ്റം വന്നാൽ പുലർച്ചെ തന്നെ ചിത്രം റിലീസ് ചെയ്യും. അതായത് 12 മണി മുതൽ എപ്പോൾ വേണമെങ്കിലും തലവൻ സോണി ലിവിൽ എത്തും.

അണിയറയിൽ

നവാഗതരായ ആനന്ദ് തേവർകാട്ട്- ശരത് പെരുമ്പാവൂർ എന്നിവർ ചേർന്ന് തിരക്കഥ എഴുതി, ഈശോ, ചാവേർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുൺ നാരായണനും സിജോ സെബാസ്റ്റ്യനും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ബിജു മേനോനും ആസിഫലിക്കും പുറമെ മിയ ജോർജ്ജ്, ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ എന്നിവരുൾപ്പെടെ നിരവധി താരങ്ങളാണ് വിവിധ വേഷങ്ങളിൽ എത്തുന്നത്. പോലീസുകാരുടെ ജീവിതത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളും കഥകളുമാണ് ചിത്രത്തിൻ്റെ പ്രമേയം.

 

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം