AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Prakash varma : സ്നേഹയെ കണ്ടുമുട്ടിയത് വി.കെ പ്രകാശിന്റെ ഫിലിം സ്റ്റ്യുഡിയോയിൽവെച്ച്, പ്രണയത്തെപ്പറ്റി തുറന്നു പറഞ്ഞ് ജോർജ്ജ് സർ

Thudarum Actor Prakash Varma Reveals his Love story: ഒരുമിച്ച് തുടങ്ങിയെങ്കിലും മൂന്ന് - നാല് വർഷത്തിനു ശേഷമാണ് കല്യാണം കഴിച്ചതെന്നും അതുവരെ ഒരു ഓഫീസും അതിനു മുകളിൽ രണ്ട് സ്പേസിലായിരുന്നു താമസിച്ചിരുന്നത് എന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

Prakash varma : സ്നേഹയെ കണ്ടുമുട്ടിയത് വി.കെ പ്രകാശിന്റെ ഫിലിം സ്റ്റ്യുഡിയോയിൽവെച്ച്, പ്രണയത്തെപ്പറ്റി തുറന്നു പറഞ്ഞ് ജോർജ്ജ് സർ
Prakash Varma and Sneha iypeImage Credit source: https://nirvanafilms.com/about-us/
Aswathy Balachandran
Aswathy Balachandran | Published: 21 May 2025 | 06:35 PM

കൊച്ചി: തുടരും സിനിമയിൽ മോഹൻലാലിനൊപ്പം ശ്രദ്ധനേടിയ വില്ലൻ കഥാപാത്രമായിരുന്നു ജോർജ്ജ് സാർ. ഈ വേഷത്തിൽ തിളങ്ങിയ പ്രകാശ് വർമ്മ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഇന്ത്യൻ പരസ്യചിത്ര സംവിധായകനാണ്. വോഡഫോൺ സൂസൂ പരസ്യങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.

അദ്ദേഹത്തിന്റെ ഭാര്യ സ്നേഹ ഐപ്പ് നിർവാണ എന്ന പരസ്യചിത്ര നിർമ്മാണ കമ്പനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി, പ്രകാശും സ്നേഹയും ചേർന്നാണ് സ്ഥാപിച്ചത്. ഇന്ത്യൻ പരസ്യനിർമ്മാണ രംഗത്ത് മുൻനിരയിലുള്ള സ്ഥാപനമാണ് നിർവാണ. പ്രകാശും സ്നേഹയും ചേർന്നാണ് ഈ കമ്പനിയെ കെട്ടിപ്പടുത്തത്.

ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.പൊതുവേ വ്യക്തിജീവിതം അധികം വെളിപ്പെടുത്താത്ത ഇരുവരും, തങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. ഇപ്പോൾ തന്റെ പ്രണയകഥ തുറന്നു പറഞ്ഞിരിക്കുകയാണ് പ്രകാശ് വർമ്മ. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പ്രണയകഥ തുറന്നു പറഞ്ഞത്.

Also read – ‘റാപ്പ്’ ആണോ പട്ടിക ജാതിക്കാരുടെ തനതു കലാരൂപം? വേടനെതിരെ അധിക്ഷേപ പരാമർശവുമായി കെപി ശശികല

ഞങ്ങൾ കണ്ടുമുട്ടുന്നത് വി കെ പ്രകാശിന്റെ ട്രെൻസ് ആഡ്ഫിലിംസിൽ വെച്ചാണ്. സ്നേഹയും അവിടെ ഫിലിം മേക്കറായാണ് വന്നത്. ചില സമയത്ത് കുറച്ചു സമയം ഒന്നിച്ച് ചിലവഴിക്കുമ്പോൾ ഉണ്ടാകുന്ന ചിലത്, അങ്ങനെ 2001 -ൽ തുടങ്ങിയ സമയത്ത് ഞങ്ങൾ കല്യാണം കഴിച്ചിരുന്നില്ല എന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

ഒരുമിച്ച് തുടങ്ങിയെങ്കിലും മൂന്ന് – നാല് വർഷത്തിനു ശേഷമാണ് കല്യാണം കഴിച്ചതെന്നും അതുവരെ ഒരു ഓഫീസും അതിനു മുകളിൽ രണ്ട് സ്പേസിലായിരുന്നു താമസിച്ചിരുന്നത് എന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

നിർവാണ ഫിലിംസിന്റെ വിജയത്തിൽ സ്നേഹ ഐപ്പ് ഒരു നിർണായക പങ്ക് വഹിക്കുന്നു. ബജറ്റിംഗ്, ടീം മാനേജ്‌മെന്റ് മുതൽ പ്രീ-പ്രൊഡക്ഷൻ, ചിത്രീകരണം, പോസ്റ്റ്-പ്രൊഡക്ഷൻ വരെയുള്ള എല്ലാ ഘട്ടങ്ങളും അവർ മേൽനോട്ടം വഹിക്കുന്നു.